ബിഗ് ബോസ് സീസണ്‍ 3 അവസാനിച്ചപ്പോള്‍ തന്നെ നാലാ ഭാഗത്തെ കുറിച്ച് മോഹന്‍ലാല്‍ സൂചിപ്പിച്ചിരുന്നു. സീസണ്‍ 4 ന്റെ പ്രെമോ വീഡിയോയും ലോഗോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.ലോഗോ പുറത്ത് വിട്ട് കൊണ്ടാണ് നാലാം ഭാഗത്തെ കുറിച്ച് പ്രഖ്യാപിച്ചത്. ഷോയ്ക്ക് വേണ്ടി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആദ്യ മൂന്ന് സീസണിനെക്കാളും വ്യത്യസ്തമായിരിക്കും നാലാം സീസണ്‍ എന്നാണ് പ്രെമോ നല്‍കുന്ന സൂചന.
പ്രെമോ വീഡിയോയും ലോഗോയും പുറത്ത് വന്നതിന് പിന്നാലെ പ്രെഡിഷന്‍ ലിസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. തങ്കച്ചന്‍, ലിനു റോയി, റിയാസ് ഖാന്‍, വാവ സുരേഷ്, സന്തോഷ പണ്ഡിറ്റ്, ഗായകന്ഡ ശ്രീനാഥ്, പാല സജി, ശ്രീലക്ഷ്മി അറയ്ക്കല്‍, ജിയ ഇറാനി, അപര്‍ണ്ണ മലബറി എന്നിവരുടെ പേരുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. നിരവധി ലിസ്റ്റുകള്‍ ഉയര്‍ന്നു വരുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്നത് ഇവരുടെ പേരുകളാണ് രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന ഷോയാണ് ബിഗ് ബോസ്. അതിനാല്‍ തന്നെ മത്സരം തുടങ്ങിയതിന് ശേഷം മാത്രമേ മത്സരാര്‍ഥികളെ കുറിച്ച് കൃത്യമായി പറയാന്‍ സാധിക്കുകയുള്ളൂ.
പ്രെമോ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് പച്ചവെള്ളം പോലെ മലയാളം സംസാരിക്കുന്ന വിദേശ വനിതകളായ അപര്‍ണ്ണ മല്‍ബറിയുടേയും പാരീസ് ലക്ഷ്മിയുടേയും പേരുകള്‍ ഇടംപിടിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്ക് കൈനിറയെ ആരാധകരും ഇവര്‍ക്കുണ്ട്. ബിഗ് ബോസ് ഫാന്‍ പേജുകളില്‍ ഇവരുടെ പേര് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് എവിടെ നിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഉണ്ടായിട്ടില്ല. ബിഗ് ബോസ് ആരാധകരുടെ ഔദ്യോഗിക കൂട്ടായ്മ പേജുകളിലാണ് ഇത്തരം ചര്‍ച്ചകള്‍ മുറുകുന്നത്.
2018 ല്‍ ആയിരുന്ന ബിഗ് ബോസ് ഷോ മലയാളത്തില്‍ ആരംഭിക്കുന്നത്.സാബുമോന്‍, പേളി മാണി. രഞ്ജിനി ഹാരിദാസ്, ശ്രീനീഷ്, അരിസ്റ്റോ സുരേഷ്, ഷിയാസ് എന്നിവരായിരുന്നു. സാബു മോന്‍ ആയിരുന്നു വിജയി. രണ്ടാം സ്ഥാനത്ത് പേളി മാണിയായിരുന്നു. 2020 ല്‍ ആയിരുന്നു ബിഗ് ബോസ് രണ്ടാം സീസണ്‍ 2 ആരംഭിക്കുന്നത്. ഏറെ പ്രതീക്ഷയോടെയായിരുന്നു പ്രേക്ഷകര്‍ സീസണ്‍ 2 ന് ആയി കാത്തിരുന്നത്. ആര്യ, വീണ, രജിത് കുമാര്‍, അഭിരാമി അമൃത സുരേഷ്, എലീന, ഫുക്രു എന്നിവരായിരുന്നു മത്സരാര്‍ഥികള്‍. മത്സരം കടുക്കുന്ന സമയത്തായിരുന്നു കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഷോ നിര്‍ത്തി വയ്ക്കുന്നത്. സംഭവബഹുലമായിരുന്നു രണ്ടാം സീസണ്‍.
കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ബിഗ് ബോസ് മൂന്നാം സീസണ്‍ ആരംഭിക്കുന്നത്. 2021 ല്‍ ആരംഭിച്ച ഷോ വന്‍ വിജയമായിരുന്നു മണികുട്ടന്‍, അനൂപ്, കിടിലന്‍ ഫിറോസ്, നോബി മാര്‍ക്കോസ് ഭാഗ്യലക്ഷ്മി എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളായ സായി വിഷ്ണു, ഋതു മന്ത്ര,ഡിംപല്‍ എന്നിവരും എത്തിയിരുന്നു. മണികുട്ടന്‍ ആയിരുന്ന സീസണ്‍3യുടെ വിജയ്. രണ്ടാം സ്ഥാനത്ത് സായി വിഷ്ണു ആയിരുന്നു.