ദിലീപിനെ വീണ്ടും പൂട്ടാനുള്ള ഉറച്ച തീരുമാനത്തിലാണ് അന്വേഷണ സംഘം. അതിന്റെ മുന്നോടിയായി
ദിലീപിനെ കുരുക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം.
ദിലീപ് ഫോണുകൾ അയച്ച മുംബൈയിലെ ലാബിൽ നിന്നും ഹാർഡ് ഡിസ്ക് കണ്ടെത്തിയതോടെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങൾ തിരികെയെടുക്കാനുള്ള ശ്രമങ്ങൾ അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. ദിലീപിനെതിരായ പല നിർണായക വിവരങ്ങളും അതിൽ നിന്നും കണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്.
അതിനിടെ അന്വേഷണ സംഘത്തിന് ദിലീപിന്റെ വീട്ടിലെ മുൻ ജീവനക്കാരനായിരുന്ന ആലപ്പുഴ പട്ടണക്കാട് സ്വദേശി ദാസൻ (69) നൽകിയ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ദാസന്റെ മൊഴി ദിലീപിന് ഏറ്റവും കൂടുതല്‍ പാരയാകും എന്നാണ് പുറത്ത് വരുന്ന വാർത്തകള്‍
2007 മുതൽ 202 വരെ ദിലീപിന്റെ വീട്ടിലെ കാവൽ ജോലിക്കാരനായിരുന്നു ദാസൻ. നടി ആക്രമക്കിപ്പെട്ട കേസിലും വധഗൂഢാലോചന കേസിലും ദാസനിൽ നിന്ന് അന്വേഷണ സംഘം നേരത്തേ മൊഴി രേഖപ്പെടുത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ ജയിലിൽ നിന്നും ഇറക്കിയ ശേഷം കൊലപ്പെടുത്താൻ ദിലീപും കൂട്ടരും പദ്ധതിയിട്ടിരുന്നുവെന്നാണ് ദാസന്റെ മൊഴി.
നേരത്തേ സംവിധായകൻ ബാലചന്ദ്രകുമാർ ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ബാലചന്ദ്രകുമാർ പറഞ്ഞ മൊഴി ദാസൻ സ്ഥിരീകരിച്ചു. ദിലീപിന്റെ സഹോദരിയുടെ ഭർത്താവായ ടി എൻ സുരാജ് ആണ് ഇക്കാര്യം ആരോടോ ഫോണിൽ സംസാരിച്ചത് എന്നാണ് ദാസൻ മൊഴി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് സംവിധായകൻ ബാലചന്ദ്ര കുമാർ നൽകിയ പരാതിയിലും ഈ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത് മനസിലാക്കിയ ദിലീപിന്റെ സഹോദരൻ അനൂപ് തന്നെ ഒരു അഭിഭാഷകന്റെ ഓഫീസിൽ കൂട്ടിക്കൊണ്ട് പോയി ക്രൈംബ്രാഞ്ചിന് എന്ത് മൊഴികൊടുക്കണം എന്ന കാര്യം പഠിപ്പിച്ചുവെന്നും ദാസൻ മൊഴി നൽകിയതായി മനോരമ റിപ്പോർട്ടിൽ പറയുന്നു. ബാലചന്ദ്രകുമാറിന്റെ വെളുപ്പെടത്തൽ കേട്ടപ്പോൾ പലതും ശരിയാണെന്ന് തോന്നി. എന്തും ചെയ്യാൻ മടിക്കാത്തവരാണ് അവർ എന്ന് അറിയാം അതിനാൽ ബാലചന്ദ്രകുമാറിനോട് സൂക്ഷിക്കണം എന്ന് പറഞ്ഞ് വിളിച്ചിരുന്നു.
ബാലചന്ദ്രകുമാർ ദാസനെ വാട്സ് ആപ്പിൽ ബന്ധപ്പെട്ടിരുന്നുവെന്നും ദിലീപുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും പറഞ്ഞതായും ദാസനെ അറിയിച്ചിരുന്നു. എന്നാൽ താൻ ദിലീപിന്റെ വീട്ടിൽ ജോലി ചെയ്യുന്നില്ലെന്ന കാര്യം അദ്ദേഹത്തോട് താൻ അറിയിക്കുകയായിരുന്നുവെന്നും ദാസൻ.
ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലോടെ താൻ എന്തേങ്കിലും അദ്ദേഹത്തോട് പറഞ്ഞിരുന്നോ എന്ന് അറിയാൻ ദിലീപിന്റെ ഡ്രൈവർ ആയ അപ്പുണ്ണി ആദ്യം വിളിച്ചു. എന്നാൽ ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു താൻ ആദ്യം പറഞ്ഞത്. പിന്നീട് അനൂപും സൂരാജും തന്നെ വിളിച്ച് ഇക്കാര്യം ചോദിച്ചു. എന്നാൽ ആദ്യം പറഞ്ഞത് തന്നെ ആവർത്തിച്ചു. ഭയം കൊണ്ടാണ് സത്യം പറയാതിരുന്നത്.
താൻ പറഞ്ഞത് അറിഞ്ഞാൽ അവർക്ക്ക് വൈരാഗ്യമുണ്ടാകുമെന്ന പേടിയുമുണ്ടായിരുന്നു, ഇത് തന്നെ അഭിഭാഷകരോടും ആവർത്തിച്ചതായും ദാസൻ മൊഴി നൽകി. ദിലീപിന്റെ വീട്ടിൽ വെച്ച് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടുവെന്നും അന്വേഷമ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു നേരത്തേ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.
അതേസമയം ഫോണിലെ വിവരങ്ങൾ ദിലീപ് നീക്കം ചെയ്തുവെന്ന വാദത്തിന് കോടതിയിൽ മറുപടി നൽകാൻ ഒരുങ്ങുകയാണ് ദിലീപ്. സ്വകാര്യ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഫോണിലെ വിവരങ്ങൾ പരിശോധിച്ചതെന്നാണ് ദിലീപിന്റെ വാദം. കോടതിയും പോലീസും ആവശ്യപ്പെടുന്നതിന് മുൻപേ തന്നെ ഫോണുകൾ മുംബൈയിലെ ലാബിൽ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരുന്നുവെന്നാണ് ദിലീപിന്റെ വാദം.
നടി ആക്രമിച്ച കേസിൽ തന്റെ ഫോണിൽ പോലീസ് കൃത്രിമം നടത്തിയിട്ടുണ്ടെന്ന് ബോധ്യമുണ്ട്. തന്റെ സ്വകാര്യ വിവരങ്ങൾ എന്തെങ്കിലും ഉണ്ടോയെന്ന് അറിയണമായിരുന്നു. അല്ലാതെ ഫോണിലെ വിവരങ്ങൾ ഒന്നും തന്നെ മാറ്റിയിട്ടില്ല. മാറ്റിയ വിവരങ്ങൾ സുരക്ഷിതമായി തന്നെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഒന്നും നിപ്പിക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്തിട്ടില്ലെന്നാണ് ദിലീപിന്റെ വാദമെന്നും മംഗളം റിപ്പോർട്ട് ചെയ്തു.