വിച്ചുവിന്റെ സങ്കടം മാറ്റാൻ തുമ്പിപ്പെണ്ണ് ഉയർത്തെഴുന്നേറ്റു ; ആ മരണം വിച്ചുമോൾക്കായി മാളുവിന്റെ നാടകം ;തൂവൽസ്പർശം വീണ്ടും അമ്പരപ്പിക്കുന്ന ട്വിസ്റ്റിലേക്ക്!

ഇന്നത്തെ എപ്പിസോഡ് അടുത്ത അടിപൊളി ട്വിസ്റ്റിലേക്കുള്ള തുടക്കമാണ്. കഴിഞ്ഞ ആഴ്ചയിലെ കഥ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞിരുന്നു , ഉറപ്പായും വിച്ചു കണ്ട സ്വപ്നത്തിലെ അവസാന ഭാഗം അതൊരു ഡ്രാമ ആയിരിക്കും എന്ന്. ആ ഡ്രാമ, പ്ലാൻ ചെയ്യാൻ വേണ്ടി നമ്മുടെ മാളു ഉയർത്തെഴുന്നേറ്റിരിക്കുകയാണ്.

ഇന്നലെ നമ്മൾക്ക് ചിരിക്കാനുള്ള വകയായിരുന്നു കൂടുതൽ ഉണ്ടായിരുന്നത് , എന്നാൽ ഇന്ന് അങ്ങനെ അല്ല .. ഇന്ന് കാര്യമായിത്തന്നെ കുറെ സംഭവങ്ങൾ നടക്കുന്നുണ്ട്. അവിനാഷിനും സഹദേവനുമുള്ള പണികളൊക്കെ കിട്ടി ബോധിച്ച സ്ഥിതിയ്ക്ക് നമുക്കിനി നന്ദിനി സഹോദരിമാരുടെ കഥയിലേക്ക് വരാം .

ഇവിടെ മാളുവിനെ കൊല്ലാൻ ശ്രമിച്ചത് ആരെന്നു കണ്ടെത്താനും ഡ്രഗ് മാഫിയ നമ്മുടെ കേരളത്തിൽ നിന്നുതന്നെ തുടച്ചുമാറ്റാനും അതുപോലെ വിച്ചുവിനെ പോലും അറിയിച്ചു വിഷമിപ്പിക്കാതെ വിനീത ചേച്ചിയെ രക്ഷിക്കാനും ശ്രേയ മുന്നിട്ടിറങ്ങുമ്പോൾ മാളു ഇവിടെ വിച്ചുവിനെയും വിനീത ചേച്ചിയെയും രക്ഷിക്കാൻ ഉഗ്രൻ ഐഡിയ പറഞ്ഞിരിക്കുകയാണ്.

സംഭവം വിച്ചുനിന് പ്രഷർ കൂടിയപ്പോൾ വിച്ചു തീരുമാനിച്ചു, എല്ലാം എല്ലാവരെയും അറിയിക്കാം എന്ന്. അപ്പോഴും വിച്ചു ഒന്നും കൂടി ഓർക്കുന്നുണ്ട്, ആ സ്വപ്നത്തിൽ എന്താണ് സംഭവിച്ചത് എന്ന് .. സ്വപ്നത്തിന്റെ അവസാനം , മാളു മരിച്ചുകിടക്കുന്നതും , അടുത്തായി അപ്പച്ചിയും വിച്ചുവും വിനീത ചേച്ചിയും ഉണ്ട്. അവിടേക്ക് ശ്രേയ ചേച്ചി കരഞ്ഞുകൊണ്ട് ഓടിവരുകയാണ്..

അപ്പോൾ ഒരുപക്ഷെ ഈ ഡ്രാമ , അതായത് മാളു പ്ലാൻ ചെയ്യുന്ന ഡ്രാമ ഇതുതന്നെയാകാം.,.. എന്നാൽ മാളുവിനും അരുണിനും വിച്ചു മോൾക്കും മാത്രമേ ഈ ഡ്രാമ അറിയാൻ സാധിക്കുകയുള്ളോ ? ഇന്ന് ശ്രേയയെ വിളിച്ചു പറയണം എന്ന് മാളു പറയുന്നുണ്ട് . അങ്ങനെ ശ്രേയ കൂടി അറിഞ്ഞിട്ടുള്ള പ്ലാൻ മതിയായിരുന്നു. കാരണം വെറുതെ പോലും മാളുവിന്‌ ആപത്ത് എന്ന് കേട്ടാൽ സഹിക്കില്ല ശ്രേയ . അത്രയ്ക്ക് ആ കുഞ്ഞാവയെ ശ്രീയേച്ചി സ്നേഹിക്കുന്നുണ്ട്…

ഏതായാലും മാളുവിന്റെ പ്ലാൻ അത് സക്സസ് ആകും.. പിന്നെ ഇന്നത്തെ എപ്പിസോഡിൽ എടുത്തുപറയേണ്ട കാര്യം , വിച്ചുവിന്റെ അഭിനയം ആണ്. ശരിക്കും കരഞ്ഞുകൊണ്ടുള്ള ആ ടെൻഷൻ അത് നല്ലപോലെ കൺവെ ആകുന്നുണ്ട്..

പിന്നെ ഒരു കാര്യം വിട്ടുപോയി, ത്രില്ലിംഗ് ആയിട്ടുള്ള കാര്യങ്ങൾ പറയുമ്പോൾ സോഫ്റ്റ് ആയിട്ടുള്ള പലതും മറന്നുപോകും , എന്നാലും തൂവൽസ്പർശത്തിൽ പല ഡയലോഗും കിടു ആണ്… അതിൽ ഇന്ന് ,

തുടക്കത്തിൽ ശ്രേയ പവിത്രയോട് പറയുന്ന ഡയലോഗ് “ഭാര്യയുടെ അവകാശം ഓക്കേ പക്ഷെ സ്നേഹം ഇങ്ങനെ ഭിക്ഷണിപെടുത്തി പിടിച്ചുവാങ്ങേണ്ട ഒന്നല്ല” ഇതിപ്പോൾ ആദ്യമൊന്നുമല്ല, മറ്റുപല സീരിയലുകളും പ്രേക്ഷകർക്കിടയിൽ നെഗറ്റിവ് ആയ ടോക്സിക്ക് ആയ മെസ്സേജുകൾ എത്തിക്കുമ്പോൾ തൂവൽസ്പർശം ആണ് , വളരെ ക്ലിയർ ആയിട്ട് നല്ല നാല് വർത്തമാനം പറയിപ്പിക്കുന്നത്.

കലാ മൂല്യമുള്ള സീരിയൽ ആയിട്ട് അടുത്ത വര്ഷം എങ്കിലും സീരിയലുകളെ പരിഗണിക്കുന്ന അവസ്ഥ ഉണ്ടാകട്ടെ.. അതിൽ തൂവൽസ്പർശത്തിന് അവാർഡ് കിട്ടണം.. അതുപോലെ റേറ്റിങിന് വേണ്ടി കഥ മാറ്റിയെഴുതാതെ ഉറച്ച നിലപാടിൽ കഥയെ കൊണ്ടുപോകുന്ന തൂവൽസ്പർശം ടീം അംഗീകാരം അർഹിക്കുന്നുണ്ട്…

about thoovalsparsham

Safana Safu :