തെളിവുകൾ എല്ലാം കിട്ടി ബോധിച്ചു ; ഇനി ക്ലൈമാക്സിലേക്ക് ദിലീപും വക്കീലും കുടുങ്ങും, വമ്പൻ ട്വിസ്റ്റ് !

മുംബൈയിലെ ലാബ് ഇന്ത്യ ടെക് ലാബ് ദിലീപിന് പരിചയപ്പെടുത്തുകയും വിവരങ്ങൾ നശിപ്പിക്കാൻ കൂട്ടുനിൽക്കുകയും ചെയ്ത സംഭവത്തിൽ അഭിഭാഷകർക്കെതിരെ കേസെടുക്കേണ്ടെയെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര ചോദിച്ചു . ദിലീപ് കൊടുത്ത രണ്ട് ഫോണുകളിലെ വിവരങ്ങൾ മുഴുവൻ ലാബിൽ നിന്നും കണ്ടെടുത്ത ഹാർഡ് ഡിസ്കിൽ ഉണ്ട്. അത് റിട്രൈവ് ചെയ്തെടുത്താൽ വിവരങ്ങൾ ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അത്തരത്തിൽ വിവരങ്ങൾ വീണ്ടെടുത്താൽ വക്കീലൻമാർ ഉൾപ്പെടെയുള്ളവർ കേസിൽ പെടുമെന്നും തന്റെ യുട്യൂബ് ചാനലായ ന്യൂസ് ഗ്ലോബിൽ ബൈജു കൊട്ടരക്കര പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

കോടതി പല ആവർത്തി ഫോൺ കൊടുക്കാൻ ആവശ്യപ്പെട്ടിട്ടും നിയമത്തെ പോലെ അനുസരിക്കാതിരുന്നവരാണ് ദിലീപും ദിലീപിന്റെ വക്കീലൻമാരും. ഒടുവിൽ കോടതി ഇടപെടലിൽ 6 ഫോണുകൾ ഹാജരാക്കി. ആ ആറ് ഫോണുകളിൽ രണ്ട് ഫോണുകളുടെ ഐഎംഇ നമ്പർ പോലീസും ക്രൈംബ്രാഞ്ചും കൊടുത്തിരുന്നതിന് വിരുദ്ധമായിട്ടുള്ള നമ്പറുകളാണ്. അപ്പോഴേ മനസിലായിരുന്നു ഇത് തട്ടിപ്പാണെന്ന്.

അതിന് ശേഷം നാല് ഫോണുകൾ സമർപ്പിച്ചു. ദിലീപിന്റേയും സഹോദരൻ അനൂപിന്റേയും സഹോദരി ഭർത്താവ് സുരാജിന്റേയും. ഈ ഫോണുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിലാണ് അയച്ചത്. അവിടെ നടത്തിയ പരിശോധനയിൽ ഫോണിൽ നിന്നും നിർണായക വിവരങ്ങൾ ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഫോണുകൾ ഏൽപ്പിക്കാൻ ഉള്ള കാലം താമസമാണ് പ്രതികൾക്ക് തെളിവ് നശിപ്പിക്കാനുള്ള അവസരം ലഭിച്ചത്.

വക്കീൽ ഉൾപ്പെടെയുള്ള ആളുകളാണ് ഇതിന് കൂട്ടുനിന്നത്. ഫോണുകൾ ബോംബെയിലേക്ക് അയച്ചത് ഒരു ജൂനിയർ വക്കീലാണ്. ഈ കേസിൽ ആ ജൂനിയർ വക്കീലും പെടേണ്ടേയെന്നും ബൈജു കൊട്ടാരക്കര ചോദിച്ചു. മുംബൈയിലുള്ള മുൻ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായ വിൻസെന്റ് ചൊവ്വല്ലൂർ വഴിയാണ് ഫോണുകൾ ലാബിലേക്ക് കൊടുക്കുന്നത്. ഇയാൾ നേരത്തേ അഴിമതി കേസിൽ ഉൾപ്പെട്ടയാളാണ്.വിൻസെന്റും ദിലീപിന്റെ അഭിഭാഷകരും തമ്മിൽ നല്ല ബന്ധമാണെന്നാണ് റിപ്പോർട്ട്. ആ ബന്ധത്തിന്റെ പേരിലാണ് മുംബൈയിൽ ലാബ് ഇന്ത്യ ടെക്കിലേക്ക് ഫോണുകൾ അയച്ചത്. നാല് ലക്ഷം രൂപയാണ് ഫോൺ ഫോർമാറ്റ് ചെയ്യാൻ ദിലീപ് കൊടുത്തത്. ഫോണുകളിൽ നിന്ന് വിവരങ്ങൾ ഫോർമാറ്റ് ചെയ്യുമ്പോൾ ഇതുപോലുള്ള സ്ഥാപനങ്ങൾ ആദ്യം വിവരം ഒരു ഹാർഡ് ഡിസ്കിലേക്ക് മാറ്റും.അതിന്റെ കാരണം കോപ്പി ചെയ്ത് വെയ്ക്കുന്ന കാര്യങ്ങൾ രാജ്യദ്രോഹ കുറ്റമുള്ളതാണെങ്കിൽ കേസിൽ പെടാതിരിക്കാനാണ് ഇത്. ദിലീപ് നൽകിയ ഫോണിലെ വിവരങ്ങൾ ഇത്തരത്തിൽ റെക്കോഡ് ചെയ്ത് വെച്ചിട്ടുണ്ട്. ആ വിവരങ്ങളാണ് ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തത്. ലാബിന്റെ ഉടമ യോഗേന്ദ്ര യാദവിനെ കൈയ്യോടെ പൊക്കി.ഇവരെ ചോദ്യം ചെയ്തപ്പോൾ വിൻസന്റ് ചൊവ്വല്ലൂർ ആണ് പരിചയപ്പെടുത്തിയതെന്ന് അറിയുന്നത്. മറ്റൊരു ട്വിസ്റ്റും ഉണ്ടായി.ദിലീപ് കൊടുത്ത രണ്ട് ഫോണുകളിലെ വിവരങ്ങൾ മുഴുവൻ ഹാർഡ് ഡിസ്കിൽ ഉണ്ട്. അത് റിട്രൈവ് ചെയ്തെടുത്താൽ വിവരങ്ങൾ ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അത്തരത്തിൽ വിവരങ്ങൾ വീണ്ടെടുത്താൽ വക്കീലൻമാർ ഉൾപ്പെടെയുള്ളവർ കേസിൽ പെടും.കാരണം തെളിവ് നശിപ്പി്കകാൻ കൂട്ട് നിന്നവർ വക്കീലൻമാർ ആണെന്ന് പച്ചവെള്ളം പോലെ തെളിഞ്ഞിരിക്കുകയാണ്. നേരത്തേ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടക്കുന്നതിന് മുൻപും ചില വക്കീലൻമാർ ആ ലാബിൽ ചെന്നിട്ടുണ്ടെന്നും അവിടെ ചർച്ചകൾ നടത്തിയെന്നും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ടെന്നും അക്കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്നുമാണ് റിപ്പോർട്ട്.ഇതിനോട് കൂട്ടിച്ചേർത്ത് വായിക്കേണ്ട മറ്റൊരു കാര്യം ഉണ്ട്. ആരാണ് കോടതിൽ ഉണ്ടായിരുന്ന ദൃശ്യങ്ങൾ ചോർത്തിയത്. ദൃശ്യങ്ങൾ ചോർന്നതും ഈ ലാബും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണം. കോടതി ഏപ്രിൽ 15 വരെ സമയം കൊടുത്തിട്ടുണ്ടെങ്കിലും ഇതെല്ലാം അനുവദിച്ച സമയത്തിനുള്ളിൽ അന്വേഷിക്കാൻ സാധിക്കുമോയെന്നത് സംശയമാണെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

about dileep

AJILI ANNAJOHN :