മകന്‍ നഷ്ടപ്പെട്ടത് മരുമകളുടെ ഭാഗ്യദോഷമെന്നു പറഞ്ഞു കുറ്റപ്പെടുത്താത്ത അമ്മായിയമ്മ; ഭര്‍ത്താവു മരിച്ചിട്ടും അവള്‍ പട്ടു സാരിയുടുത്തു ചിരിക്കുന്നുവല്ലോ എന്ന് പല്ലിറുമ്മാത്ത വീട്ടുകാര്‍..

നടി മേഘ്ന രാജിന്റെ സീമന്ത ചടങ്ങുകളുടെ ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൈറലായത്. ചടങ്ങിലെ വേദിയിൽ മേഘ്നയുടെ അരികിലായി ചിരഞ്ജീവി സർജയുടെ വലിയൊരു കട്ടൗട്ട് സ്ഥാപിച്ചിരുന്നു.

.ചീരുവിന്റെ ചിത്രത്തിന് മുന്നില്‍ നിറവയറും കെട്ടിപ്പിടിച്ച് ചിരിതൂകിയിരിക്കുകയാണ് മേഘ്‌ന.ഇപ്പോള്‍ ഈ ചിത്രത്തെ കുറിച്ച് ആന്‍ പാലി എന്ന യുവതി പങ്കുവെച്ച കുറിപ്പ് വളരയധികം ചര്‍ച്ചയാവുകയാണ്.

കുറിപ്പ് ഇങ്ങനെ,ഇന്ന് കണ്ടതില്‍ സങ്കടവും അതിലേറെ സന്തോഷവും തോന്നിയ ചിത്രം.നിലത്തു കുനിഞ്ഞിരുന്നു പൊട്ടിക്കരയുന്ന മേഘ്‌നാരാജില്‍ നിന്നും നിറവയറില്‍ കെട്ടിപ്പിടിച്ചു ചിരിക്കുന്ന മേഘ്‌നാരാജിലേക്കുള്ള ദൂരമാണ് ആദ്യം തന്നെ ആലോചിച്ചത്.ഈ ചിത്രം ഇത്രത്തോളം മനോഹരമാവുന്നത് ഇതിനു മുന്നിലും പിന്നിലും ചില സ്‌നേഹം നിറഞ്ഞ മനുഷ്യരുള്ളത് കൊണ്ടും കൂടിയല്ലേ?അവളായി അവളുടെ പാടായി എന്ന് തോളും കുലുക്കി തിരിഞ്ഞു നില്‍ക്കാത്ത സുഹൃത്തുക്കള്‍…ഭര്‍ത്താവു മരിച്ചിട്ടും അവള്‍ പട്ടു സാരിയുടുത്തു ചിരിക്കുന്നുവല്ലോ എന്ന് പല്ലിറുമ്മാത്ത അയാളുടെ വീട്ടുകാര്‍..മകന്‍ നഷ്ടപ്പെട്ടത് മരുമകളുടെ ഭാഗ്യദോഷമെന്നു പറഞ്ഞു കുറ്റപ്പെടുത്താത്ത ഒരു അമ്മായിയമ്മ…

നിന്റെ ജീവിതം ഈവിധമായല്ലോ എന്ന് കാണുമ്പോളൊക്കെയും നെടുവീര്‍പ്പിട്ടു മനസ്സില്‍ സ്വരുക്കൂട്ടിയ ധൈര്യമൊക്കെയും ഊതിക്കെടുത്താത്ത ഒരമ്മ…ജീവിച്ചിരുന്ന കാലത്തോളം ഭാര്യയെ ഉപാധികളില്ലാതെ സ്‌നേഹിച്ച ഒരു ഭര്‍ത്താവ്…ഉദരത്തില്‍ കിടക്കുമ്പോള്‍ത്തന്നെ അമ്മയ്ക്ക് കൂട്ടായി,പ്രതീക്ഷയായി,ധൈര്യമായി മാറിയ ഒരു കുഞ്ഞുജീവന്‍…’ഒറ്റപ്പെടുത്തിയല്ലേ’എന്ന പരിഭവമില്ലാതെ,ഒപ്പമിരുന്നു തുന്നിച്ചേര്‍ത്ത സ്വപ്നങ്ങളൊക്കെയും മനസ്സില്‍ സൂക്ഷിച്ചു,ഇപ്പോളും അത്രമേല്‍ ഭര്‍ത്താവിനെ സ്‌നേഹിക്കുന്ന ഒരു സ്ത്രീ!തളരാനും തകരാനും ഏറ്റവും മൂര്‍ച്ചയുള്ള കാരണങ്ങളുണ്ടായിട്ടും തലയുയര്‍ത്തി ചിരിച്ചിരിക്കുന്ന മേഘ്‌നരാജ് ഒരഭിമാനമാണ്.’പ്രത്യാശ’ എന്നത് വെറും സ്വപ്നമല്ല, ജീവിതത്തെ സന്തോഷങ്ങളിലേക്കു ചേര്‍ത്തുപിടിക്കുന്ന സത്യം തന്നെയെന്ന് മനസ്സിലാകുന്നത് ഇങ്ങനെയൊക്കെയാണ്

Noora T Noora T :