കേരളത്തില്‍ റിമി ടോമിയെ പോലെ എനര്‍ജിയുള്ള സ്ത്രീയുണ്ടോ എന്ന് ചോദിച്ചാല്‍ വളരെ കുറച്ച് പേരെ ഉണ്ടാവുകയുള്ളു. പാട്ട് പാടുന്നതിനൊപ്പം ഡാന്‍സ് കളിച്ച് തുടക്കത്തിലെ അതേ എനര്‍ജിയുമായി റിമി നില്‍ക്കാറുണ്ട്. ജീവിതത്തില്‍ ശക്തമായ തീരുമാനങ്ങളെടുത്തും കുടുംബത്തിനും സഹോദരങ്ങള്‍ക്കുമൊക്കെ വേണ്ടി താങ്ങായി നിന്ന കരുത്തുള്ള സ്ത്രീയായി റിമി ടോമിയെ വിശേഷിപ്പിക്കാം .ചാനല്‍ പരിപാടിയിലൂടെ ശ്രദ്ധ നേടിയതിന് ശേഷമായാണ് റിമി ടോമി ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കെത്തിയത്. നാദിര്‍ഷയായിരുന്നു റിമിയെ സിനിമയിലേക്ക് എത്തിച്ചത്. അടിപൊളിയും മെലഡിയുമൊക്കെയായി സജീവമാണ് റിമി. ആലാപനം മാത്രമല്ല അഭിനയവും വഴങ്ങുമെന്നും റിമി തെളിയിച്ചിരുന്നു. റിയാലിറ്റി ഷോയിലൂടെയായും ശ്രദ്ധ നേടിയിരുന്നു റിമി. മഴവില്‍ മനോരമയിലെ സൂപ്പര്‍ 4 ല്‍ പ്രധാനി വിധികര്‍ത്താക്കളിലൊരാളാണ് റിമി. യൂട്യൂബ് ചാനലിലൂടെയായും ഇന്‍സ്റ്റഗ്രാമിലൂടെയും വിശേഷങ്ങളും പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ ആരെയും കൊതിപ്പിക്കുന്ന മേക്കോവറിലൂടെയാണ് റിമി രംഗത്ത് വരാറുള്ളത്. റിമിയുടെ ഈ മാറ്റം ആരാധകരെയം അത്ഭതുപ്പെടുത്തിയതാണ് . ഇപ്പോഴിതാ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ തന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ മൂന്ന് സ്ത്രീകളെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് റിമി.
നിങ്ങളുടെ ഫിറ്റ്‌നസ് ലെവല്‍ നിങ്ങള്‍ തന്നെ തീരുമാനിക്കുക. നിങ്ങളെ കുറിച്ചുള്ള നിര്‍വചനങ്ങള്‍ നിങ്ങള്‍ തന്നെ സൃഷ്ടിക്കുക. നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് ആരും നിങ്ങളോട് പറയാതിരിക്കട്ടേ. അത് സ്വയം കണ്ടെത്തുക. എല്ലാവരും കൂടുതല്‍ ശക്തരായി തീരട്ടേ, താര സുദര്‍ശന്‍, ബിന്നി കൃഷ്ണകുമാര്‍, ഹര്‍ഷ എന്നീ മൂന്ന് സ്ത്രീകളാണ് ജീവിതത്തില്‍ തന്നെ സ്വാധീനിച്ചിട്ടുള്ളത്.അവര്‍ എന്റെ വിജയത്തിലും കരിയറിലും ശരീരത്തിലുമൊക്കെ മാറ്റങ്ങള്‍ വരുത്തി. വിജയങ്ങള്‍ നേടാന്‍ എന്നെ സഹായിച്ചു. ഇനിയും വിജയത്തിലേക്ക് കരുത്തോടെ നീങ്ങുകയാണ് ഞാന്‍. എല്ലാവര്‍ക്കും വനിതാ ദിനാശംസകള്‍’ എന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് ക്യാപ്ഷനായി റിമി കുറിച്ചത്.
ജിമ്മില്‍ നിന്നും വര്‍ക്കൗട്ട് ചെയ്യുന്ന കിടിലന്‍ വീഡിയോയും റിമി പങ്കുവെച്ചിരുന്നു. അതേ സമയം റിമി ഇതെന്തിനുള്ള ഭാവമാണെന്ന് ചോദിക്കുകായണ് ആരാധകര്‍. നടു നല്ലോണം ശ്രദ്ദിക്കണേ എന്നും ഇത്രയും മെലിഞ്ഞ് പോരെ എന്ന് തുടങ്ങി നൂറ് കണക്കിന് കമന്റുകള്‍ വീഡിയോയ്ക്ക് താഴെ വന്ന് കൊണ്ടിരിക്കുന്നു. ഇതുപോലെ കഠിനാധ്വാനം ചെയ്യുന്നവരെ ഞാന്‍ കണ്ടിട്ടില്ല. ഓരോ ദിവസം കഴിയുംതോറും റിമി അമ്പരപ്പിച്ച് കൊണ്ടേ ഇരിക്കുകയാണെന്നും ആരാധകര്‍ പറയുന്നു.
പ്രിയപ്പെട്ട റിമൂ നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. വര്‍ഷങ്ങള്‍ കൊണ്ട് നിന്നിലുണ്ടായ മാറ്റങ്ങളും നിന്റെ പരിശ്രമങ്ങളും കഠിനാധ്വാനവും ഓരോ സ്ത്രീയ്ക്കും പ്രചോദനം പകരുന്നതാണ്. നിനക്ക് ഏറ്റവും സ്‌നേഹത്തോടെ വനിതാദിനാശംസകള്‍ നേരുകയാണ്. എന്നും എപ്പോഴും എല്ലാവരെയും പ്രചോദിപ്പിച്ച് കൊണ്ടേ ഇരിക്കുക. എന്നാണ് വീഡിയോയ്ക്ക് താഴെ ഗായകന്‍ അനൂപ് ശങ്കര്‍ എഴുതിയത്.
ആദ്യ ലോക്ഡൗണ്‍ കാലം മുതലാണ് റിമി ടോമി വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം നിയന്ത്രിച്ച് തുടങ്ങിയത്. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ വലിയ മാറ്റം കൊണ്ട് വരാന്‍ താരത്തിന് സാധിച്ചിരുന്നു. തന്റെ ഓരോ കാര്യങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച് തുങ്ങിയതോടെ റിമിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളും ചര്‍ച്ചയായി തുടങ്ങി. പ്രശസ്തയായ യോഗ ട്രെയിനര്‍ താര സുദര്‍ശന് ഒപ്പമാണ് റിമി പ്രാക്ടീസ് നടത്തുന്നത്. ഫിറ്റ്‌നെസ് ട്രെയിനറാണ് ഹര്‍ഷ. പ്രശസ്ത ഗായിക കൂടിയാണ് ബിന്നി കൃഷ്ണ കുമാര്‍.
about rimi