വനിതാ ദിനത്തിലെ തൂവൽസ്പർശം എപ്പിസോഡ് പൊളിച്ചു; മാളു സംസാരിച്ചു തുടങ്ങി ; പ്രൈം ടൈമിൽ തൂവൽസ്പർശം വരണം ; നന്ദിനി സഹോദരിമാർ പൊളി തന്നെ!

ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിരുന്നു അല്ലെ.. ഇന്ന് വനിതാ ദിനം ആയിട്ട് മറ്റൊരു സീരിയലിലും ഇതുപോലെ സ്പെഷ്യൽ വന്നില്ലായിരുന്നു. ഈ വനിതാ ദിനം ഇന്ന് മാത്രം ആക്കണമെന്നല്ല, എന്നും വനിതാ ദിനമാകട്ടെ…

ഇനി ഈ വനിതാ ദിനവും ഇന്നത്തെ എപ്പിസോഡും തമ്മിൽ എന്താണ് ബന്ധം എന്ന് നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ ഇന്ന് അവിനാശ് പറഞ്ഞതിനും പ്രവർത്തിച്ചതിനും പവിത്ര കൊടുക്കുന്ന മറുപടിയാണ് ഹൈലൈറ്റ്..

അതിലേക്ക് വരുന്നതിന് മുന്നേ നമുക്ക് മാളുവിന്റെ കാര്യം പറയാം. ഇന്ന് മാളു ആരോഗ്യത്തോടെ തിരിച്ചുവരുന്നുണ്ട്. മാളുവിന് ഇപ്പോൾ സംസാരിക്കാൻ സാധിക്കും. പക്ഷെ അധികം സംസാരിക്കാൻ അനുവദിക്കില്ല… കാരണം കൊച്ചു ഡോക്ടർ തുമ്പിയ്ക്ക് വോയിസ് റെസ്റ്റ് പറഞ്ഞിരിക്കുകയാണ്.

എന്നിട്ടും ശ്രേയയെ കണ്ടപ്പോൾ പറ്റാവുന്നപോലെ വിനീത ചേച്ചിയുടെ കാര്യം മാളു പറഞ്ഞു. എന്നാൽ വിനീത ചേച്ചി ആപത്തിലാണെന്ന് താൻ അറിഞ്ഞു എന്നുള്ളത് ശ്രേയ പറയുന്നുണ്ട്.. അതുകഴിഞ്ഞ് വിച്ചുവിന്റെ കാര്യം അറിയിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും വിച്ചു അവിടേക്ക് കടന്നുവന്നു.

പക്ഷെ വിനീത ചേച്ചി അപകടത്തിൽ ആണെന്ന് മാളു എങ്ങനെ അറിഞ്ഞു എന്ന് ശ്രേയ ചിന്തിക്കുന്നുണ്ട്. എന്നാൽ അതിനെ നിസാരമാക്കി തള്ളിക്കളയുകയാണ് ഉണ്ടായത്. മാളു അപകടപ്പെടുന്ന സമയത്ത് അറിഞ്ഞു കാണും എന്നാണ് ശ്രേയ വിചാരിക്കുന്നത്.

അതോടെ ആ സംശയം ശ്രേയ വിട്ടുകളഞ്ഞു. പക്ഷെ ഇവിടെ വിനീത ചേച്ചി മാത്രമല്ല അപകടത്തിൽ , വിച്ചുവിനൊപ്പം ഒരാൾ ഉണ്ടെന്നും വിച്ചു ആക സങ്കടത്തിലാണ് എന്നും ശ്രേയ അറിഞ്ഞിട്ടില്ല…

അങ്ങനെ ഈ സംഭവങ്ങൾക്കിടയിലാണ് ഗ്യാസ് തുറന്നുവിട്ട അവിനാശ്, അങ്ങനെ അല്ല പറയേണ്ടത്, സഹദേവന്റെ ബുദ്ധിയിൽ ഗ്യാസ് തുറന്നുവിട്ട് പവിത്രയെ പീഡിപ്പിച്ചു ഓടിക്കാൻ നോക്കിയ അവിനാശ്.. അങ്ങനെ അവിനാശ് പവിത്രയെ പുറത്താക്കി എന്നും പറഞ്ഞ് അഹങ്കരിച്ചു ഇരിക്കുമ്പോൾ എട്ടിന്റെ പണിയാണ് പവിത്രയ്ക്ക് കിട്ടുന്നത് .

ശരിക്കും അവിനാശ് പ്രതീക്ഷിച്ചില്ല അത്രയുമൊക്കെ സംഭവിക്കും എന്ന്. ഗ്യാസ് തുറന്നു വിടുന്നത് ‘അമ്മ കൂടി കണ്ടതോടെ ഒരു മകൻ എന്ന രീതിയിലുള്ള സ്നേഹവും പോയി… പിന്നെ അവിനാശ് അമ്മയോടും അച്ഛനോടും സംസാരിച്ചതും നല്ല ഓവർ ആയിരുന്നു .

ഈ വിവരം പവിത്ര ശ്രേയയോട് വന്നു പറയുന്നുണ്ട്.. അതുപറയുമ്പോൾ തന്നെ ഗാർഹിക പീഡനത്തിന് കേസ് കൊടുക്കണം എന്നാണ് ശ്രേയ പറയുന്നത്. അത് കേട്ടപ്പോൾ ഏതൊരു സ്ത്രീയെയും പോലെ പരാതിയോ ? കേസോ എന്ന് തിരിച്ചു ചെയ്തിക്കുന്നുണ്ട് പവിത്ര .

നമ്മുടെ സമൂഹത്തിലെ അവസ്ഥയും ഇതൊക്കെയാണ്. എല്ലാം സഹിക്കാനും ക്ഷമിക്കാനും ഒരു സ്ത്രീയ്ക്ക് കഴിയും , സ്ത്രീ അമ്മയാണ് ദേവിയാണ്… അങ്ങനെ ഒക്കെ മഹത്വവൽക്കരിക്കുന്ന സമൂഹമാണ് നമ്മുടേത്..

ദേവിയും ആക്കേണ്ട പൂജിക്കുകയും വേണ്ട…റോഡിലൂടെ പോകുമ്പോൾ പോരുന്നോ ? എന്നുള്ള ചോദ്യവും ആത്മഹത്യാ ചെയ്യാൻ വരെ പ്രേരിപ്പിക്കുന്ന ഒരു നോട്ടവും ഉണ്ട് പലർക്കും . അതൊന്നു ഒഴിവാക്കിയാൽ മതി..

ആ കഥ തീർന്നില്ല… പവിത്ര പക്ഷെ നല്ലൊരു മറുപടി പറയുന്നുണ്ട്. സർവം സഹയായി നിന്റെ വീട്ടിൽ പോയി ഉരുകി ജീവിക്കാൻ ആണ് നിന്റെ തീരുമാനം എങ്കിൽ അങ്ങനെ ചെയ്യാം.. എന്ന് ശ്രേയ പറയുമ്പോൾ ഒന്ന് ആലോചിച്ചു നിന്നെങ്കിലും ” പതിത്ര പറയുന്നുണ്ട്…

” ആലോചിക്കാൻ ഒന്നുമില്ല, വിവാഹത്തിന് വല്യ പ്രാധാന്യം കൊടുക്കാത്ത കൽച്ചറിൽ വളർന്ന പെണ്ണാണ് ഞാൻ എങ്കിലും , എന്റെ താലി ഞാൻ ജീവനേക്കാൾ സ്നേഹിക്കുണ്ട്… പക്ഷെ കഴുത്തിൽ ഈ താലി വീണെന്ന് കരുതി പവിത്ര ഭൂമിയോളം ക്ഷമിക്കാനൊന്നും തീരുമാനിച്ചിട്ടില്ല…” ആഹ് അതുവരെ ഒക്കെ…

പക്ഷെ പവിത്ര ശേഷം പറഞ്ഞ ഡയലോഗ് പൊളിറ്റിക്കൽ കറക്ട്നെസ് ഉണ്ട്… ” എന്റെ കൂടെയല്ലാതെ അവിനാശ് ആർക്കൊപ്പവും ജീവിക്കണ്ടേ” പൊളിറ്റിക്കലി അതൊന്നും ശരിയല്ലെങ്കിലും ഇവിടെ ഇത് അവിനാശും പവിത്രയും ആണല്ലോ.. സാരമില്ല…

അങ്ങനെ ശ്രേയയും പവിത്രയും കൂടി അവിനാഷിനെ തൂക്കാൻ വരുമ്പോൾ , ദേ സഹദേവനുമായി നടന്ന സംഭവം വിവരിച്ചു സാഹസികതകൾ പറയുകയാണ് അവിനാശ്.. സാഹസികത പറയുന്നത് സഹദേവനായിരുന്നു…

ഏതായാലും ഇന്നത്തെ എപ്പിസോഡിന്റെ ക്‌ളൈമാക്‌സ് പൊളിച്ചു… അവിനാഷ് അവസാനം പത്തിമടക്കിയപ്പോൾ സഹദേവൻ.. ഓ എന്നെ വിളിച്ചോ ഞാൻ ദാ വരണൂ എന്നും പറഞ്ഞ് ഒറ്റ ഓട്ടം…

എന്നാൽ അവിനാശ് അടുത്ത മണ്ടത്തരം കാണിച്ചത്, കൊല്ലാൻ നോക്കിയതല്ല . ഗ്യാസ് തുറന്നുവിട്ട് സ്മെൽ ഉണ്ടാക്കിയിട്ട് വിരട്ടി ഓടിക്കാൻ നോക്കിയതാണ്… ആ ബുദ്ധി ഉപദേശിച്ചത് സഹദേവനാണ് എന്നും പറഞ്ഞു . അപ്പോൾ ഗാർഹിക പീഡനത്തിന് മാത്രമല്ല ഗൂഢാലോചനയ്ക്കും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.. അവിനാശിന് കൂട്ടായി സഹദേവനും പെട്ടു .

സഹൂനെ പോലൊരു ഉപദേശിയുണ്ടെങ്കിൽ കുഴിയില്ലാത്തിടത്ത് കുഴി വെട്ടി അവിനാഷിനെ അതിൽ കൊണ്ട് ചാടിക്കും.. ഇതാണ് പ്രേക്ഷകരും പറയുന്നത്..

ഇനി ഇന്നത്തെ എപ്പിസോഡിലെ ചെറിയ ട്രോളുകൾ ഒന്ന് നോക്കാം… ഈ സിനിമയിലും സീരിയലിലും വീട്ടിൽ നിന്നും ഒരു സ്ത്രീയെ തള്ളി പുറത്തേക്ക് ഇടുമ്പോൾ ഇവർ എങ്ങനെ ആണ് കറെക്റ്റ് ആയിട്ട് സൈഡ് ചരിഞ്ഞ് നല്ല ഭംഗിക്ക് മുറ്റത്ത് ചെന്നു വീഴുന്നത്..

തള്ളുന്നത് ദേ ഇങ്ങനെ ആണ്.. പക്ഷെ ആ വീഴ്ച… അവിനാശ് ഇന്ന് പവിത്രയെ തള്ളിയിട്ട സീൻ..

പിന്നെ പവിത്ര ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ ആശുപത്രിയിലേക്ക് ചെന്നു.. കാശ് ഇല്ലാത്ത കൊണ്ട് നടന്നാണ് വന്നത് എന്ന് എടുത്തു പറയുന്നുണ്ട്. അത് നന്നായി ഇല്ലാർന്നേൽ അതും കൂടി ട്രോളിയേനെ…

ഇനി അടുത്തത്… ശ്രേയയ്ക്ക് അവിനാശ് വോയ്സ് റെക്കോഡ് കേൾപ്പിച്ചു കൊടുക്കുന്ന സീൻ ഉണ്ട്… അതെങ്ങനെ കറെക്റ്റ് സഹദേവൻ ഗ്യാസ് തുടന്നുവിടാൻ ഉപദേശിക്കുന്നിടത്തു വച്ച് പ്ളേ ആയി… അപ്പോൾ ഇതുപോലെ സൂപ്പർ ആയ സീനുകൾ നിങ്ങൾക്കും സജസ്റ്റ് ചെയ്യാം ട്ടോ….

about thoovalsparsham

Safana Safu :