മലയാളി ടെലിവിഷന്‍ പ്രേമികള്‍ ഇപ്പോള്‍ ഏറ്റവും അധികം ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നത് ബിഗ്ഗ് ബോസ് സീസണ്‍ 4 ന് വേണ്ടിയിട്ടാണ്. ഷോ പ്രഖ്യാപിച്ചത് മുതല്‍ ആരാവും ഹോസ്റ്റ് ചെയ്യുന്നത്, മോഹന്‍ലാല്‍ തന്നെ ആയിരിയ്ക്കുമോ, ആരൊക്കെയാവും മത്സരാര്‍ത്ഥികള്‍ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ കാര്യമായി പുരോഗമിച്ചു കൊണ്ടിരിയ്ക്കുകയാണ്. ഇപ്പോഴിതാ പ്രെഡിക്ഷന്‍ ലിസ്റ്റിന് ഒന്നൂടെ ആക്കം കൂട്ടി ബിഗ്ഗ് ബോസ് സീസണ്‍ 4 ന്റെ പുതിയ പ്രമോ വീഡിയോ.
മത്സരാര്‍ത്ഥികളെ സംബന്ധിച്ച് വരുന്ന ഗോസിപ്പുകള്‍ക്കും പ്രെഡിക്ഷന്‍ ലിസ്റ്റുകള്‍ക്കും മറുപടി നല്‍കിക്കൊണ്ട് പുതിയ പ്രമോ വീഡിയോ പുറത്തിറക്കിയിരിയ്ക്കുകയാണ്. രണ്ട് സായിപ്പും, മൂന്ന് മദാമ്മയും ഒക്കെ ഉണ്ടാവുമായിരിയ്ക്കും എന്ന് പറയുമ്പോള്‍, ചിലപ്പോള്‍ ഉണ്ടായേക്കും എന്നാണ് ലാലിന്റെ പ്രതികരണം. പ്രതീക്ഷിക്കുന്ന മത്സരാര്‍ത്ഥികളില്‍ ചിലര്‍ ഉണ്ടായേക്കാം.
വലിയൊരു പ്രെഡിക്ഷന്‍ ലിസ്റ്റ് ഇതിനോടകം പുറത്ത് വന്ന് കഴിഞ്ഞു. പാല സജി, സന്തോഷ് പണ്ഡിറ്റ്, സുചിത്ര നായര്‍, ലക്ഷ്മിപ്രിയ, ശ്രീകല, തങ്കച്ചന്‍ വിതുര അങ്ങനെ നീളുന്നു ബിഗ്ഗ് ബോസ് സീസണ്‍ 4 മത്സരാര്‍ത്ഥികളുടെ പ്രെഡിക്ഷന്‍ ലിസ്റ്റ്.
ഇത്തവണത്തെ ബിഗ്ഗ് ബോസിന് വേണ്ടി കാത്തിരിയ്ക്കുകയാണെന്ന് പ്രമോ വീഡിയോയ്ക്ക് താഴെ പ്രേക്ഷകരും പറയുന്നു. പക്ഷെ സീരിയല്‍ പോലെ എന്തിനും ഏതിനും കരയുന്നവരെയും, വെറുതേ പ്രശ്‌നമുണ്ടാക്കുന്നവരെയും കൊണ്ടുവവരുത് എന്നാണ് കമന്റുകള്‍. ആരൊക്കെയാവും എന്നറിയാനുള്ള ആവേശവും കമന്റില്‍ കാണാം.
എന്നാൽ മദാമ്മ ഉണ്ടെന്ന സൂചന അത് സത്യമാകുമോ ? എന്ന ചോദ്യം ഉയരുമ്പോൾ , അടുത്ത പ്രെഡിക്ഷൻ ലിസ്റ്റ് വന്നുകഴിഞ്ഞു… മലയാളികൾക്കറിയുന്ന ഒരു മദാമ്മ പാരീസ് ലക്ഷ്മി ആണ്. അപ്പോൾ പാരീസ് ലക്ഷ്മി വരുമോ?
എന്നാൽ മലയാളികൾക്കറിയുന്ന മലയാളം പറയുന്ന മലയാളികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു മദാമ്മ ഉണ്ട്.. ഒരു വിധം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്കെല്ലാം അറിയുന്ന ഈ താരത്തിന്റെ പേര്.. അപർണ്ണ മലബറി എന്നാണ്. വളരെ മനോഹരമായി മലയാളം സംസാരിച്ചും മലയാളികളെ ഇംഗ്ളീഷ് പഠിപ്പിച്ചും സോഷ്യൽമീഡിയയുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് അപർണ മൾബറി.
ആത്മീയത, യോഗ, ധ്യാനം തുടങ്ങിയവയില്‍ ആകൃഷ്ടരായി അമേരിക്കയിൽ നിന്നും ദക്ഷിണേന്ത്യയിലെത്തിയവരാണ് അപർണയുടെ മാതാപിതാക്കൾ. അങ്ങനെ മൂന്നാം വയസിൽ തുടങ്ങുന്നു അപർണയ്ക്ക് കേരളവുമായുള്ള ബന്ധം. പതിനഞ്ച് വയസുവരെ കേരളത്തിലായിരുന്നു അപര്‍ണയുടെ പഠനം. പിന്നെ ഇടയ്ക്ക് എപ്പോഴോ മങ്ങിത്തുടങ്ങിയ മലയാളത്തെ വീണ്ടും ഒഴുക്കോടെ തിരിച്ചുപിടിച്ചു.
ഏതായാലും ഇതുവരെയുള്ള പ്രെഡിക്ഷൻ ലിസ്റ്റുകളെ മാറ്റിമറിക്കുന്ന ഒരു സൂചനയാണ് ലലേട്ടൻ പ്രൊമോയിലൂടെ തന്നിരിക്കുന്നത്. ഒരു പ്രെഡിക്ഷനും ഇല്ലാതെ കാണാൻ തയ്യാറായിട്ടാണ് ഇപ്പോൾ ബിഗ് ബോസ് പ്രേമികൾ കാത്തിരിക്കുന്നത്.
about bigg boss