റാണിയെ കുറ്റപ്പെടുത്തി ഹേമയുടെ വാക്കുകൾ; സൂര്യയ്‌ക്കൊപ്പം ഋഷി; മിത്രയുടെ മൊഴി റാണിയ്ക്ക് പൊള്ളും; കൂടെവിടെ ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകം!

കൂടെവിടെ ഇന്നത്തെ എപ്പിസോഡ് കണ്ടവർക്കെല്ലാം, ഇന്നത്തെ എപ്പിസോഡ് തീർന്നുപോയി എന്ന നിരാശ ആകും ഉണ്ടാവുക. നാളെ ഇനിയെന്താകും എന്നതാണ് ആകാംക്ഷ ജനിപ്പിക്കുന്ന കാര്യം. സാധാരണ തിങ്കളും ചൊവ്വയും ഒന്നും പ്രത്യേകിച്ച് പറയാൻ കാണാറില്ല. പക്ഷെ കൂടെവിടേയ്‌ക്ക് ഒരുപാട് പറയാനുണ്ട്. ഇന്നത്തെ എപ്പിസോഡ് ഋഷ്യ പ്രണയ നിമിഷങ്ങൾ ഉണ്ടെങ്കിലും പലർക്കും അതിലെ ആ പ്രണയം സന്തോഷത്തോടെ ആസ്വദിക്കാൻ സാധിച്ചു കാണില്ല.. പക്ഷെ മേക്കിങ് അടിപൊളിയാണ്..

നിങ്ങളിൽ പലരും പ്രൊമോയിൽ മാത്രമാണ് കണ്ടുകാണാൻ സാധ്യത. പ്രൊമോയിലെ ചെറിയ ഭാഗം മാത്രമായിരുന്നില്ല. എപ്പിസോഡിൽ കുറേക്കൂടി കാണിക്കുന്നുണ്ട്… ആ സ്ഥലവും അതേതാണെന്ന് എനിക്ക് അങ്ങോട്ട് മനസിലായില്ല. സാധാരണ എല്ലാം വേളി കടപ്പുറമാണ് . പക്ഷെ ഇതതല്ല എന്ന് ഉറപ്പാണ് … നിങ്ങൾ എപ്പിസോഡ് കാണുമ്പോൾ അതും കൂടി ഒന്നു ശ്രദ്ധിക്കൂ.. അതേത് വൈബ് പ്ലേസ് ആണോ ആവോ..

ശരിക്കും നല്ലൊരു കണ്ടിന്യൂവിറ്റി വന്നിട്ടുണ്ട് കഥയിൽ…പോലീസ് സ്റ്റേഷനിലെ ആ ഒരു രാത്രിയ്ക്ക് ശേഷം രണ്ടാളും അതിരാവിലെ നടക്കാനിറങ്ങുന്നതും.. തട്ടുകടയിലൂടെ കുഞ്ഞു ദോശയും ഓംലെറ്റും.. ആ ഒരു സീൻ എപ്പിസോഡിൽ നല്ല വൈഡിൽ തന്നെ കാണിക്കുന്നുണ്ട്.. പക്ഷെ നല്ല കുരുമുളക് പൊടിയൊക്കെ
ഇട്ടിട്ടുള്ള ഒൺ സൈഡ് ഓംലെറ്റ് ആണ് സൂപർ…

പലർക്കും ഇതെല്ലം കണ്ടിട്ടും ആ പഴയ ഫീൽ കിട്ടിയില്ല എന്ന് തോന്നിയോ … അത് മേക്കിങിന്റെ പ്രോബ്ലം ആകില്ലായിരിക്കും,, ശരിക്കും സൂര്യ അഭിനയിക്കുകയാണെന്ന് തോന്നുകയേയില്ല.. അവിടെ എനിക്ക് സൂര്യയുടെ മുഖം ആണ് ഒരുപാടിഷ്ടം.. അത്രയും വേദന വെറുതെ ആ മുഖത്തേക്ക് നോക്കിയാൽ തന്നെ കാണാം…

ഈ ഋഷിയ്ക്ക് സൂര്യയെ ശരിക്കൊന്ന് ഹഗ് ചെയ്‌യായിരുന്നു.. മനസ്‌റിന്റെ വേദനയ്ക്ക് ഏറ്റവും നല്ല ഒരു ഒറ്റമൂലിയാണ് ചേർത്തുപിടിച്ചുള്ള കെട്ടിപ്പിടിത്തം.

ഒക്കെ ഇനി നമുക്ക് മിത്ര വധശ്രമ കേസിലേക്ക് വരാം.. വളരെ കോമ്പ്ലിക്കേറ്റഡ് ആയിരിക്കുന്ന കേസ് ആണ് ഇത്. നമുക്കെല്ലാം അറിയാം മിത്രയുടെ മൊഴിയാണ് ഈ കേസിൽ നിര്ണ്ണായകം. എന്നാൽ മിത്രയുടെ ഇതുവരെയുള്ള സ്വഭാവം വച്ച് മിത്ര സ്വമേധയാ സൂര്യയ്‌ക്കെതിരെ മൊഴി കൊടുക്കാൻ തന്നെയാണ് സാധ്യത. ഒപ്പം റാണിയും ഉണ്ടല്ലോ…

സൂര്യയെ കൊല്ലാൻ കൂട്ടുനിന്ന മിത്രയ്ക്ക് ഇനിയൊരു മാറ്റം ഉണ്ടാകാൻ ഒരു സാധ്യതയും കാണുന്നില്ല. പിന്നെ ഋഷി അവിടെ കണ്ട ആ അപരിചിതൻ.. അയാൾ അയാളെ പൊക്കിയാൽ ഉറപ്പായും കേസിൽ അത് ഉപകാരപ്പെടും. കാരണം ആ പ്ലസിൽ നിന്നും ആയാലും നീതുവും തമ്മിൽ കമ്മ്യൂണിക്കേഷൻ നടന്നിട്ടുണ്ട്. അതാകും ആദ്യം പൊക്കാൻ പോകുന്നത്.

ഞാൻ നിങ്ങളെ കണ്ടു അങ്ങനെ എന്തോ ഒരു മെസ്സേജ് ആണ് , നീതിവിന്‌ അയാൾ അന്ന് അയച്ചത്. ഇനി നീതുവും ആയാളും തമ്മിലുള്ള ബന്ധം അന്വേഷിക്കുമ്പോൾ ജഗൻ ഇവരുടെ പിടിയിലാകും. അതോടെ ഋഷിയുടെ മുന്നിൽ എല്ലാത്തിനും ഉത്തരമാകും. പിന്നെ കേസിൽ വീണ്ടും കുറെ നൂലാമാലകൾ ഉണ്ട്.. അവസാനം സൂര്യയെ കൊല്ലാൻ നോക്കിയതാണെന്നും മിത്ര ഇടയിൽ പെട്ടതാണെനന്നും നീതു തന്നെ പറയും.. സൂരജ് സാർ പറയിക്കും..

ഇന്ന് സൂരജ് മിത്രയുടെ അടുത്തു വരുന്നുണ്ട്.. അതുപോലെ ഋഷി ചില തീരുമാനങ്ങൾ റാണിയമ്മയ്‌ക്കെതിരെ എടുക്കുന്നുണ്ട്.. അതൊക്കെ ഇന്നത്തെ എപ്പിസോഡിൽ കാണാം ..

about koodevide

Safana Safu :