ലൂസിഫറിനേയും ബാഹുബലിയേയും തോൽപ്പിച്ച റെക്കോർഡ് കളക്ഷനുമായി ഭീഷ്മ പർവ്വം; ക്ലബ്ബിലേക്ക് കോടികളുടെ ഒഴുക്ക്!

മലയാളി സിനിമാ പ്രേമികൾക്കും മമ്മുക്ക ഫാൻസിനും ആഘോഷിക്കാൻ സാധിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. ഭീഷ്മ പര്‍വ്വത്തിന്റെ വീക്കെന്‍ഡ് കളക്ഷന്‍ കേരളത്തില്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ് .

വാരാന്ത്യമായപ്പോഴേക്കും 21 കോടിയാണ് ഭീഷ്മ പര്‍വ്വം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും നേടിയിരിക്കുന്നതെന്ന് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ ലൂസിഫറായിരുന്നു ഏറ്റവും കൂടുതല്‍ വീക്കെന്‍ഡ് കളക്ഷന്‍ നേടിയ മലയാള ചിത്രം. 20 കോടി നേടിയ ലൂസിഫറിന്റെ റെക്കോര്‍ഡാണ് ഭീഷ്മ പര്‍വ്വം മറി കടന്നത്.

കേരളത്തില്‍ നിന്നും മാത്രം 5.25 കോടിയാണ് ഭീഷ്മ പര്‍വ്വത്തിന്റെ കളക്ഷന്‍. ഇതോടെ ബാഹുബലി ദി കണ്‍ക്ലൂഷന്റെ റെക്കോര്‍ഡും വീണു. 2017 ല്‍ റിലീസ് ചെയ്ത ബാഹുബലി 5.10 കോടിയായിരുന്നു കേരളത്തില്‍ നിന്നും നേടിയത്. ശനിയാഴ്ച 5.80 കോടിയാണ് ഇന്ത്യയാകെ ചിത്രത്തിന്റെ കളക്ഷന്‍. വെള്ളിയാഴ്ച 5.80 കോടിയും ആദ്യ ദിനം 6.70 കോടിയും ഭീഷ്മ പര്‍വ്വം നേടി.

നിറഞ്ഞ സദസ്സില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

കൊവിഡ് കാലത്തിനു ശേഷം തിയറ്ററുകളില്‍ ഏറ്റവും വലിയ വിജയം നേടുന്ന മലയാള ചിത്രമായി മാറുകയാണ് ഭീഷ്മ പര്‍വ്വം. ബിഗ് ബി പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷമാണ് അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നത്.

about bheeshma

Safana Safu :