മമ്മൂട്ടി കൂടുതൽ സമയം ഒരു കസേരയിലും പിന്നീട് ഒരു കട്ടിലിലും ആയിരുന്നു; പുലിമുരുകൻ ചാടിയ പോലെ രണ്ടു ചാട്ടം എങ്കിലും ചാടണ്ടേ ?; വീണ്ടും മമ്മൂട്ടി മോഹൻലാൽ ഫാൻ ഫൈറ്റ് !

പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണവുമായി മമ്മൂട്ടി- അമല്‍നീരദ് കൂട്ടുകെട്ടിലൊരുങ്ങിയ ഭീഷ്മ പര്‍വ്വം. സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങൾ വരുമ്പോഴും ഒരുകൂട്ടർ പറയുന്നത് മമ്മൂട്ടി സിനിമയിൽ അഭിനയിക്കില്ല എന്നാണ്. മമ്മൂട്ടി കൂടുതൽ സമയം ഒരു കസേരയിലും പിന്നീട് ഒരു കട്ടിലിലും ആയിരുന്നു എന്ന തരത്തിൽ നിരവധി ട്രോളുകളും അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് ഒരു വലിയ ചർച്ച തന്നെ മൂവി സ്ട്രീറ്റ് ഫേസ് ബുക്ക് പേജിൽ നടന്നുകൊണ്ടിരിക്കയാണ്. ജസ്റ്റിൻ വി എസ് ആണ് മമ്മൂട്ടിയുടെ അഭിനയത്തെ പരിഹസിച്ചവർക്ക് മറുപടി പോസ്റ്റുമായി ആദ്യം എത്തിയത്. ആ നൂലിൽ പിടിച്ചു കയറി നിരവധി ചർച്ചകൾ നടക്കുന്നു. മോഹൻലാൽ മമ്മൂട്ടി ചർച്ചകളും ഫാൻ ഫൈറ്റും എന്നും മലയാളികൾക്ക് ആവേശമാണ്.

ഇവിടെയുള്ള ചർച്ചയും ആ വഴിയ്ക്ക് തന്നെയാണ് എത്തിനിൽക്കുന്നത്.

ജസ്റ്റിൻ വി എസ് പങ്കിട്ട കുറിപ്പ് വായിക്കാം,

“ഭീഷ്മപർവ്വം കണ്ടില്ല. ഭീഷ്മപർവത്തെ ഡീഗ്രേഡ് ചെയ്യുന്നവരുടെ പ്രധാന വാദം മമ്മൂട്ടി കൂടുതൽ സമയം ഒരു കസേരയിലും പിന്നീട് ഒരു കട്ടിലിലും ആണെന്നാണ്. ഞാൻ സിനിമയിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് സൈലൻസ് ഓഫ് ദി ലാംപ്സിലെ ആന്തണി ഹോപ്കിൻസിന്റേത്.

ഒരു ജയിലറയും മുഖത്തിന്റെ ഒരു വശത്തേക്ക് വീശുന്ന അരണ്ട വെളിച്ചവും പതിനഞ്ച് മിനിറ്റും. അത് മതിയായിരുന്നു അയാൾക്ക് മികച്ച നടനുള്ള അക്കാദമി അവാർഡ് കൈക്കലാക്കാൻ.
പറഞ്ഞു വന്നത്. മമ്മൂട്ടി പ്രതിഭാധനനായ നടനാണ്. അയാൾക്ക് ഒരു കസേരയും കട്ടിലും തന്നെ അധികപ്പറ്റാണ്.”

ആന്തണി ഹോപ്കിൻസുമായി സിനിമയെ താരതമ്മ്യപ്പെടുത്തുകയല്ല, എന്നാൽ നിന്നാലും ഇരുന്നാലും അഭിനയമാകില്ല എന്നവർക്ക് സൈലൻസ് ഓഫ് ദി ലാംപ്സിലെ ആന്തണി ഹോപ്കിൻസിന്റെ പ്രകടനം കാണിച്ചുകൊടുക്കുകയാണ്.

രസകരമായ നിരവധി കമെന്റുകൾ ഇതിനോടകം തന്നെ പോസ്റ്റിനു വന്നുകഴിഞ്ഞു, “ചില മലയാള സിനിമ അടിക്റ്റ്‌സ് വിചാരിക്കുന്നത് നല്ല സിനിമ എന്നാൽ പുലിമുരുകൻ ചാടും പോലെ ചാടണം.. മഴയത്ത് ഒരു പാട്ട് സീൻ ഉണ്ടേൽ ആഹാഹാ…..എന്നുള്ള ട്രോളുകളും കാണാം…

നമ്മുടെ പ്രേക്ഷകർക്ക് 8 ഡാൻസ്, 18 ഫൈറ്റ് അതിൽ പത്തും നായകൻ വായുവിൽ ആയിരിക്കണം, പ്രാസം ഒപ്പിച്ചോണ്ടുള്ള അനാർഗ്ഗ നിർഗ്ഗളമായ പഞ്ച് ഡയലോഗുകൾ, പിന്നെ നായകനെ ഇങ്ങോട്ട് പ്രേമിക്കുന്ന 5 നായികമാർ.. ഇതൊക്കെ ഉണ്ടേൽ മാത്രമേ ഹീറോയിസം അല്ലേൽ നായകൻ ആകൂ… മലയാളി സിനിമാ പ്രേക്ഷകരെ ട്രോളിയും കമെന്റുകൾ വരുന്നുണ്ട്.

about mammootty

Safana Safu :