പലരും എനിക്ക് മലയാള സിനിമയില്‍ അവസരം നിഷേധിച്ചിട്ടുണ്ട്;ആത്മാഭിനത്തിനായുള്ള പോരാട്ടമാണ് അത് തുടരുക തന്നെ ചെയ്യും;ഇപ്പോഴും എനിക്ക് പേടിയുണ്ട്! നീതിക്ക് വേണ്ടി പോരാടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല,തുറന്ന് പറഞ്ഞ്’ ഭാവന

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. നിരവധി മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ താരത്തിനായിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം തിരക്കുള്ള നായികയാണ് താരം

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞ് നിന്നിരുന്ന ഭാവന കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. 2017 ല്‍ പൃഥ്വിരാജ് ചിത്രമായ ആദം ജോണിലാണ് മലയാളത്തില്‍ നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ ഭാവന തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്.

ഇപ്പോഴിതാ പ്രമുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയായ ബര്‍ക്ക ദത്ത് നടത്തുന്ന ‘വി ദി വുമണ്‍’ എന്ന പരിപാടിയിലാണ് ഭാവന ലൈയിഗികാതിക്രമത്തെ പറ്റി സംസാരിക്കുന്നത് . മോജോ സ്റ്റോറി എന്ന യൂട്യൂബ് ചാനലിലൂടെയാണ് പരിപാടി സംപ്രേഷണം ചെയ്തത്. എന്റെ കുടുംബത്തെയടക്കം അപകീര്‍ത്തിപ്പെടുത്താന്‍ പലരും ശ്രമിച്ചു. കള്ളക്കേസ് എന്ന് വരെ അപവാദപ്രചാരണമുണ്ടായി. ചിലര്‍ ഇത്തരത്തിലൊക്കെ കുറ്റപ്പെടുത്തിയപ്പോള്‍ വല്ലാതെ തകര്‍ന്നുപോയി,’ ഭാവന പറയുന്നു.

സംഭവത്തില്‍ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും ഭാവന നന്ദി അറിയിക്കുകയും ചെയ്തു.‘നിരവധി പേര്‍ എനിക്ക് പിന്തുണയറിയിച്ചിരുന്നു. എന്നോടൊപ്പം നിന്നവര്‍ക്ക് നന്ദി അറിയിക്കുകയാണ്. കേസില്‍ വിജയം കാണുന്നത് വരെ പോരാട്ടം തുടരും. ആത്മാഭിനത്തിനായുള്ള പോരാട്ടമാണ് അത് തുടരുക തന്നെ ചെയ്യും. ഈ അഞ്ച് വര്‍ഷത്തോളമുള്ള യാത്ര ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു.

ഇപ്പോഴും എനിക്ക് പേടിയുണ്ട്. നീതിക്ക് വേണ്ടി പോരാടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല,’ ഭാവന പറഞ്ഞു.ഡബ്‌ള്യൂ.സി.സി തനിക്ക് ഒരുപാട് ധൈര്യം തന്നൂവെന്നും അതോടൊപ്പം തന്നെ പലരും തനിക്ക് സിനിമകളില്‍ അവസരം നിഷേധിക്കുകയും ചെയ്തൂവെന്ന് ഭാവന പറയുന്നു.പലരും എനിക്ക് മലയാള സിനിമയില്‍ അവസരം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ തന്നെ എന്റെ പല സുഹൃത്തുക്കളും സിനിമയില്‍ അവസരം തരികയും ചെയ്തിട്ടുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, ഷാജി കൈലാസ്, ആഷിഖ് അബു അങ്ങനെ ഒരുപാട് പേര്‍ എനിക്ക് അവസരം തരാമെന്ന് പറഞ്ഞ് എന്നെ സമീപിച്ചിരുന്നു.

ഞാന്‍ തെറ്റുകാരിയല്ലെന്ന് തെളിയിക്കണം, ഞാന്‍ മലയാളം ഒഴികെയുള്ള മറ്റ് ഭാഷകളില്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ ഞാന്‍ ചില മലയാളം സിനിമകളുടെ തിരക്കഥകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്,’ ഭാവന പറഞ്ഞു.വിജയം കാണുന്നതുവരെ കേസുമായി മുന്നോട്ട് പോകുമെന്നും തന്റെ കുടുംബത്തിന്റേയും ജനങ്ങളുടേയും പിന്തുണ തനിക്കുണ്ടെന്നും ഭാവന പറഞ്ഞു.‘വിജയം കാണുന്നതുവരെ കേസുമായി മുന്നോട്ട് പോകും. എന്റെ കുടുംബത്തിന്റെ എല്ലാവിധ പിന്തുണയും എനിക്കുണ്ട്. എന്റെ ഭര്‍ത്താവിന്റേതായാലും സുഹൃത്തുക്കളുടേതായാലും അങ്ങനെ എന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേരുടെ പിന്തുണ എനിക്കുണ്ട്. ട്രാവല്‍ ചെയ്യുന്ന സമയത്തൊക്കെ ആളുകള്‍ എന്നെ കെട്ടിപിടിക്കുകയും പിന്തുണയറിയിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. എനിക്ക് നീതി കിട്ടാന്‍ അവര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്,’ ഭാവന പറഞ്ഞു. താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച് ചിലത് വെളിപ്പെടുത്താനാവില്ലെന്നും കാരണം വിഷയത്തില്‍ നിയമ നടപടി തുടരുകയും കോടതിയുടെ പരിഗണനയിലിരിക്കുന്നതുകൊണ്ടാണെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

about bhavana

AJILI ANNAJOHN :