ബിഗ് ബോസ് സീസൺ ഫോർ; ഇന്നോ നാളെയോ പ്രൊമോ എത്തും; റിയാസ് ഖാനെ ഉറപ്പിച്ചോ ?; ബോബി ചെമ്മണ്ണൂര്‍ വരുമെന്ന് കാലങ്ങളായുള്ള അഭ്യൂഹം; ബീബി ചർച്ചകൾ കത്തിക്കയറുന്നു!

മലയാളി പ്രേക്ഷകരുടെ വലിയ കാത്തിരിപ്പിനു ആശ്വാസമായിട്ടാണ് ബിഗ് ബോസ് പുതിയ സീസൺ ലോഗോ എത്തിയത്. ലോഗോ പുറത്ത് വിട്ടത് മുതല്‍ ബിഗ് ബോസ് മലയാളം നാലാം സീസണിലെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ വലിയ ജനപ്രീതി ലഭിച്ചത് കൊണ്ട് തന്നെ ഷോ യെ കുറിച്ചുള്ള മുന്‍വിധികളാണ് ആദ്യമേ വന്നിരിക്കുന്നത്. ഇത്തവണ അവതാരകനടക്കം മാറിയേക്കും എന്നുവരെ പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. മോഹന്‍ലാലിന് പകരം സുരേഷ് ഗോപി ബിഗ് ബോസ് അവതാരകനാവുമെന്നാണ് പ്രചരിച്ചത്.

എന്നാല്‍ മോഹന്‍ലാല്‍ തന്നെ അവതാരകനായി തുടരുമെന്നാണ് അറിയുന്നത്. യൂട്യൂബ് ചാനലുകൾ പലരും ഇത്തരം അഭിപ്രായങ്ങൾ പറയുന്നുണ്ട്. ഇപ്പോഴിതാ വളരെ പോപ്പുലർ ആയ ഒരു ചാനൽ ഇതിനെ കുറിച്ച് വിശദമായി സംസാരിച്ചിരിക്കുകയാണ്. രേവതി പറയുന്നതിങ്ങനെ…

‘ബിഗ് ബോസിന്റെ പ്രൊമോ ഇന്നോ നാളെയോ എന്തായാലും വരും. എന്ന് തുടങ്ങുമെന്നോ, പുതിയ സീസണിന്റെ പ്രത്യേകതകളെ കുറിച്ചൊക്കെ പ്രൊമോയിലൂടെ പറയുമെന്നാണ് അറിയുന്നത്. മാര്‍ച്ച് 27 ന് ബിഗ് ബോസ് തുടങ്ങുമെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. പിന്നെ ഇത്തവണയും അവതാരകനായി എത്തുന്നത് മോഹന്‍ലാല്‍ തന്നെയായിരിക്കും. തൊണ്ണൂറ് ശതമാനവും ഇക്കാര്യം ഉറപ്പാണ്. സുരേഷ് ഗോപിയാണോ എന്ന ചോദ്യം നിരന്തരം ഉയര്‍ന്ന് വരുന്നുണ്ടെങ്കിലും ഇപ്പോഴും ലാലേട്ടന്‍ തന്നെയാണ്.

പുതിയൊരു പ്രെഡിക്ഷന്‍ ലിസ്റ്റും രേവതി പങ്കുവെച്ചിരുന്നു. ആദ്യം പറഞ്ഞത് ബിനീഷ് ബാസ്റ്റിന്റെ പേരാണ്. കഴിഞ്ഞ സീസണിലും ബിനീഷിന്റെ പേര് ഉണ്ടായിരുന്നു. ടീം എന്ന് വിളിച്ച് ഇപ്പോള്‍ സ്റ്റാര്‍ മാജിക്കില്‍ സജീവമാണ്. പിന്നെ പറയുന്ന പേര് നാദീറ മെഹ്‌റിന്‍ ആണ്. ട്രാന്‍സ് ജെന്‍ഡര്‍ ജേണലിസ്റ്റാണ്. 24 ചാനലിലെ ന്യൂസ് റീഡറായി വന്നിട്ടുള്ള ആളാണ്. അടുത്ത പേര് നടന്‍ ഉണ്ണി ലാലു ആണ്. ഒത്തിരി ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ച ഉണ്ണി ബിഗ് ബോസിലുണ്ടാവുമെന്ന് ആദ്യം തൊട്ടേ പറഞ്ഞിരുന്നു.

ഇത്തവണ നടന്‍ റിയാസ് ഖാനും ഉണ്ടാവുമെന്ന് മാസങ്ങള്‍ക്ക് മുന്‍പേ പറഞ്ഞിരുന്നു. റിയാസിന്റെ മകന്‍ തമിഴ് ബിഗ് ബോസിലൊക്കെ ഉണ്ടായിരുന്നു. നടന്മാരുടെ കാറ്റഗറിയില്‍ റിയാസ് ഖാന്റെ പേര് കേള്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹം മലയാളത്തിലാണോ അതോ തമിഴിലാണോ വരികയെന്ന് വ്യക്തമല്ല. ആര്‍ജെ കാറ്റഗറിയില്‍ നീനു, സുമി എന്നിവരുടെ പേരുകളാണ് കൊടുത്തിരിക്കുന്നത്. ഡാന്‍സേഴ്‌സിന്റെ കാറ്റഗറില്‍ ഡി ഫോര്‍ ഡാന്‍സിലൂടെ ശ്രദ്ധേയനായ കുക്കുവിന്റെ പേര് കേള്‍ക്കുന്നുണ്ട്. ഇനി പാട്ടുകാരില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ശ്രീനാഥ് ശിവശങ്കരനാണ്. സ്റ്റാര്‍ മാജിക്കിലെ ചൈതന്യ പ്രകാശാണ് മറ്റൊരാള്‍.

കഴിഞ്ഞ കുറേ കാലമായി കേള്‍ക്കുന്ന ഒരാളുണ്ട്. അത് ബോബി ചെമ്മണ്ണൂര്‍ ആണ്. അദ്ദേഹം വരാന്‍ ഒരു സാധ്യതയുമില്ല. ബിഗ് ബോസില്‍ എന്തും നടക്കുന്നത് കൊണ്ട് ചിലപ്പോള്‍ ഒരാഴ്ച വന്ന് നില്‍ക്കുമായിരിക്കും. ഗസ്റ്റ് ആയി വന്നേക്കാം. ഇന്‍ഫ്‌ളൂവന്‍സറായ ജാസ്മിന്‍ എം മൂസയും ബിഗ് ബോസിലുണ്ടാവും എന്നാണ് പ്രവചനങ്ങള്‍. ഫിറ്റ്‌നെസ് കോച്ചാണ് ജാസ്മിന്‍. ഇത്രയും പേരുകള്‍ വന്നെങ്കിലും കണ്‍ഫോര്‍മോഷന്‍ ലിസ്റ്റ് ഉടനെ വന്നേക്കുമെന്നും രേവതി സൂചിപ്പിക്കുന്നു.

about bigg boss

Safana Safu :