ഹലാല്‍ ലവ് സ്റ്റോറി’ ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രമാണിത് . ഒക്ടോബര്‍ 15ന് ആണ് ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടാണ് ഇക്കാര്യം സംവിധായകന്‍ അറിയിച്ചിരിക്കുന്നത്.
ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ആഷിക് അബു, ജെസ്‌ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സൂഫിയും സുജാതയും ചിത്രമാണ് ആദ്യമായി ഡയരക്ട് ഒ.ടി.ടി. റിലീസിനെത്തിയത്. സീ യു സൂണ്‍, മണിയറയിലെ അശോകന്‍ ചിത്രങ്ങളും ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തിയിരുന്നു.