അങ്ങനെ ആ ആഗ്രഹം സാധിച്ചു; ഇത് അടിപൊളിയായിട്ടുണ്ട് ; കണ്ണൻ ഞെട്ടിച്ചു കളഞ്ഞല്ലോ!

ജനപ്രീയ പരമ്പരയാണ് സാന്ത്വനം. സംപ്രേക്ഷണം ആരംഭിച്ച സമയം മുതല്‍ക്കു തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ സാധിച്ച സാന്ത്വനം യുവാക്കളെ അടക്കം ആരാധകരാക്കി മുന്നേറുകയാണ്. ബാലന്റേയും ദേവിയുടേയും കുടുംബത്തിലെ രസകരമായ നിമിഷങ്ങളും അവര്‍ക്കിടയിലെ സ്‌നേഹവും വെല്ലുവിളികളുമൊക്കെയാണ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ പുതിയൊരു വെല്ലുവിളിയെ നേരിട്ടു കൊണ്ടിരിക്കുകയാണ് സാന്ത്വനം. ബാംഗ്ലൂരില്‍ നിന്നും വന്ന ലെച്ചു അപ്പച്ചിയെന്ന അപ്പുവിന്റെ അപ്പച്ചിയാണ് സാന്ത്വനം വീടിന്റെ സമാധാനം കെടുത്തുന്ന ആ വെല്ലുവിളി. ഇപ്പോൾ അപ്പച്ചി ട്രാക്കിലൂടെ കഥ മുന്നോട്ട് പോവുകയാണ് .

മലാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് അണിനിരക്കുന്നത്. ചിപ്പിയും രാജീവ് പരമേശ്വറുമാണ് സീരിയലില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ഗീരീഷ് നമ്പ്യാര്‍, രക്ഷ രാജ്, സജിന്‍ ടിപി, ഗോപിക അനില്‍, അച്ചു സുഗന്ധ്, ഗിരിജ പ്രേമന്‍, ദിവ്യ ബിനു, യതികുമാര്‍, അപ്‌സര, ബിജേഷ് ആവനൂര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. എല്ലാവര്‍ക്കും തുല്യപ്രധാന്യനമാണ് കഥയില്‍ നല്‍കിയിരിക്കുന്നത്. തമിഴ് പരമ്പരയായ പാണ്ഡ്യസ്റ്റോഴ്‌സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളവും തമിഴ് കൂടാതെ ഹിന്ദി, കന്നഡ, തെലുങ്ക്, ബംഗാളി, മറാത്തി ഭാഷകളിലും സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ലാഭാഷകളില്‍ നിന്നും മികച്ച അഭിപ്രായമാണ് സീരിയലിന് ലഭിക്കുന്നത്.

സാന്ത്വനമെന്ന പരമ്പര കാണുന്നവര്‍ക്കെല്ലാം പ്രിയങ്കരനാണ് കണ്ണനും. അച്ചു സുഗന്ദാണ് കണ്ണനെ അവതരിപ്പിക്കുന്നത്. സാന്ത്വനം വീട്ടിലെ ഇളയ സന്തതിയായുള്ള അച്ചുവിന്റെ വരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കണ്ണന്റെ കൗണ്ടറുകളും കുരുത്തക്കേടുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ സന്തോഷമേയുള്ളൂവെന്ന് അച്ചു പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അച്ചു പങ്കിട്ട പുതിയ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

ഒരുപാട് കാലമായുള്ള എന്റെ ആഗ്രഹമായിരുന്നു, ഇങ്ങനെയൊരു വീഡിയോ എടുക്കണമെന്ന്. ഈ വീഡിയോ എഡിറ്റ് ചെയ്ത ശേഷം എത്ര വട്ടം ഞാൻ കണ്ടു എന്ന് എനിക്കറിയില്ല. ഓരോ വട്ടം കാണുമ്പോഴും മനസ്സിൽ എന്തോ വല്ലാത്ത ഒരു ഫീൽ. എന്നെ പൂർണ്ണമായും മനസ്സിലാക്കിയ മൂന്നുപേർ. എന്റെ വിജയത്തിലും പരാജയത്തിലും ഒപ്പം നിൽക്കുന്ന എന്റെ കുടുംബം. എന്റെ സ്വർഗരാജ്യം. ലവ് യൂ ഓള്‍ എന്നുമായിരുന്നു അച്ചു സുഗന്ദ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പമുള്ള അച്ചുവിന്റെ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
അച്ചോടാ, കുഞ്ഞനിയാ, നിന്നെ എല്ലാവര്‍ക്കും ഒത്തിരി ഇഷ്ടമാണ്, കുഞ്ഞനിയന്റെ അമ്മയും അനിയത്തിയും അച്ഛനുമൊക്കെ അച്ചൂനെ ഓര്‍ത്ത് ഒരുപാടൊരുപാട് അഭിമാനം കൊള്ളുന്നുണ്ട്. അവരുടേയും നമ്മുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയോടെ എന്റെ കുഞ്ഞനിയന്റെ എല്ലാ സ്വപ്‌നവും നടക്കട്ടെയെന്നായിരുന്നു ഗോപിക കമന്റ് ചെയ്തത്. സാന്ത്വനത്തില്‍ ശിവരാമകൃഷ്ണന്റെ ഭാര്യ അഞ്ജലിയായാണ് ഗോപിക അഭിനയിക്കുന്നത്.വാനമ്പാടിയെന്ന പരമ്പരയിലൂടെയായാണ് അച്ചു സുഗന്ദിന്റെ അഭിനയ ജീവിതം തുടങ്ങിയത്. അഭിനയമാണ് മനസിലുണ്ടായിരുന്നതെങ്കിലും സഹസംവിധായകനായാണ് തുടങ്ങിയത്. ലൊക്കേഷനില്‍ വെച്ച് മിമിക്രിയൊക്കെ ചെയ്യുന്ന അച്ചുവിന്റെ അഭിനയമോഹം മനസിലാക്കിയ തിരക്കഥാകൃത്താണ് പാപ്പിക്കുഞ്ഞ് എന്ന വേഷം നല്‍കിയത്. നേരത്തെ പുച്ഛിച്ചവരെല്ലാം അത് കണ്ടതോടെ തന്നെ അഭിനന്ദിച്ചിരുന്നുവെന്ന് മുന്‍പൊരു അഭിമുഖത്തില്‍ താരം വ്യക്തമാക്കിയിരുന്നു.
നേരത്തെ ജോലി ചെയ്ത അതേ ടീമിന്റെ പുതിയ പരമ്പര വരുന്നുണ്ടെന്നും അതില്‍ അനിയന്റെ കഥാപാത്രത്തിന് ആളെ തിരയുകയാണെന്നും അറിഞ്ഞതോടെയാണ് അച്ചു സാന്ത്വനത്തിലേക്ക് എത്തുന്നത്. ഓഡീഷനിലൂടെ കണ്ണനായി അച്ചുവിനെ തിരഞ്ഞെടുക്കുകയായിരുന്നു. നിന്റെ ശരീരപ്രകൃതമാണ് ഗുണകരമായി മാറിയതെന്ന് ചിപ്പി ചേച്ചി പറഞ്ഞിരുന്നതായും അച്ചു പറഞ്ഞിരുന്നു. സ്‌ക്രീനില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും അനിയനെപ്പോലെയായാണ് അവരെല്ലാം തന്നെ കാണുന്നതെന്നും അച്ചു സുഗന്ദ് പറഞ്ഞിരുന്നു.

about achu

AJILI ANNAJOHN :