അമ്മയറിയാതെയിൽ ഇപ്പൊ എല്ലാവരും കാത്തിരിക്കുന്നത് അമ്പാടിയുടെയും അലീന ടീച്ചർന്റെയും എൻഗേജ്മെന്റ് കാണാൻ ആണ് , അതുപോലെ തന്നെ അലീന ടീച്ചറും അമ്പാടിയും ചേർന്ന് സച്ചിയേ തകർത്ത് തരിപ്പണം ആക്കുന്നത് കാണാനാണ് . സച്ചിയേ തകര്ക്കാന് തന്നെയാണല്ലോ അലീന ടീച്ചർ വീണ്ടു തന്റെ തൂലിക പടവാൾ ആക്കി തുടങ്ങിയത് . പിന്നെ ഇന്നലത്തെ എപ്പിസോഡിൽ സച്ചിയേ വിളിച്ചു അലീന വിരട്ടുന്ന ഒരു സീനുണ്ടായിരുന്നു അടിപൊളി ആയിരുന്നു അനുപമയെ സച്ചി ഭീഷണിപ്പെടുത്തിയതിനാണ് ടീച്ചർ വിളിച്ചു അങ്ങനെ ഒക്കെ പറയുന്നത് . നിന്റെ നാളുകൾ എണ്ണി തുടങ്ങി നിന്റെ തേരൊട്ടും അവസാനിക്കാറായി എന്നോകെ പറഞ്ഞ ആ ഒരു മാസ്സ് ഡയലോഗ് എന്റെ പൊന്നോ ഒരു രക്ഷിയുമില്ലായിരുന്നു .
പിന്നെ ഈ വിപ്രണ ട്രാക്ക് കുറച്ച് ബോർ ആണ് . അലിനെയുടെ വിവാഹ നിച്ചായത്തിൽ പങ്കെടുക്കാൻ വിനീതിനെ എല്ലാവരും വിളിക്കുന്നുണ്ട് .അതിന് അപർണ എല്ലാവരോടും ദേഷ്യപെടുന്നുണ്ട് അയാളെ വിളിക്കണ്ട അയാൾ വന്നാൽ പിന്നെ ഞാൻ ഈ ചടങ്ങിൽ പങ്കെടുക്കില്ല എന്നൊക്കെ പറഞ്ഞ് , എന്ത് ഓവർ ആണ് ഇതൊക്കെ . അതും കഴിഞ്ഞു വിനീതിനെ വിളിച്ചു വരണം എന്ന് അപർണ പറയുന്നുണ്ട് . ആ ഒരു ഫോൺ കാൾ എന്റെ പൊന്നോ ഒന്നും പറയാനില്ല …. പരമ ബോർ ആയിരുന്നു . എന്തൊരു പൈങ്കിളിയാണ് ഇത് . എന്റെ കഴുത്തിൽ ഈ താലി കിടക്കുന്നേടത്തോളം കാലം വിനീത് ഏട്ടന് ഈ വീട്ടിൽ വരാം എന്നൊക്കെ പറയുന്നുണ്ട് . ആപ്പോ വിനീത് ആ താലി ഇടക്ക് എടുത്ത് ഒരു ഉമ്മ കൊടുക്കണേ എന്ന് . എന്ത് ദൂരന്തം ആടോ ? ഈ ഒലിപ്പീരു ഡയലോഗുകളുടെ കാര്യം എന്താണ് , അതും ഇന്നത്തെ ഈ കാലത്ത് , ഇന്നത്തെ കാലഘട്ടത്തിന്റെ കഥ പറയുമ്പോൾ ഇത് വളരെ ബോർ ആകുന്നുണ്ട് .
അതൊക്കെ അവിടെ നിൽക്കട്ടെ ഗജനിയും എത്തിയിരിക്കുകയാണ് അമ്പാടിയെ ഇല്ലാതാക്കുക എന്നതാകും ഇനിയുള്ള അവരുടെ നീക്കം . ഗജനി മാത്രമല്ല പ്രശ്നങ്ങൾ പലതു ഉരിതിരിച്ചു വന്നുകൊണ്ടിരിക്കുകയാണ് . ഇന്നത്തെ എപ്പിസോഡിൽ അത് കാണിക്കുന്നുണ്ട് . ഡൊമിനിക്ക് സാർ എത്തുന്നുണ്ട് നീരജയുടെ വീട്ടിൽ വിനയൻ മേനോന്റെ കൊലക്കേസ് അന്വേഷണം മുറുകുകയാണ് . അദീന എൻഗേജ്മെന്റ് അടുത്തപ്പോൾ എല്ലാ പ്രശ്നങ്ങളും ഒരുമിച്ച് ആണല്ലോ വന്നേക്കുന്നത്. വിനയന്റെ കൊലപാതകം കേസ് ഇതൊക്കെ എല്ലാവരുടെയും സമാധാനം കെടുത്തുമോ നമ്മുക്ക് കാത്തിരുന്നു കാണാം .ഈ ഒരു കേസിനെ കുറിച്ച പറയുമ്പോൾ നിങ്ങളുടെ മുഖത്ത് ഉണ്ടാക്കുന്ന മാറ്റം ഞാൻ ശ്രെദ്ധിക്കുന്നുണ്ട് എന്നൊക്കെ ഡൊമിനിക്ക് സാർ പറയുന്നുണ്ട് . ഡൊമിനിക് സാറിനെ നല്ല സംശയുമുണ്ട് നീരജയ്ക്കും കുടുംബത്തിനുമൊക്കെ അറിയാവുന്ന ആളുതന്നെയാണ് . ഈ സംശയം നീളുന്നത് അമ്പാടിയിലേക്കാണ് . ഡൊമിനിക്ക് സാർ പറയുന്നത് അമ്പാടിക്ക് ഈ കേസിൽ പൂർണമായി പങ്കുണ്ട് എന്നൊക്കെ പറയുമ്പോൾ നീരജ അത് എതിർക്കുന്നുണ്ട്. ഇനി ഇവരുടെ ഈ എൻഗേജ്മെന്റ് അത് നടക്കുമോ അതിനു എന്തെങ്കിലും ഒക്കെ തടസം
ഉണ്ടാകുമോ എന്നൊക്കെ കാത്തിരുന്ന അറിയണം.
about ammayariyathe