സിനിമയിൽ അഭിനയിക്കാൻ തുടങ്ങന്നതിന് മുൻപ് തന്നെ വീട്ടുകാരോട് എല്ലാം പറഞ്ഞിരുന്നു ; ലിപ് ലോക്ക് രംഗത്തെ കുറിച്ച് കുറിച്ച് ഭാര്യയും അച്ഛനും പറഞ്ഞത് ഇങ്ങനെയാണ് തുറന്ന് പറഞ്ഞ് ടൊവിനോ !

യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ നെഞ്ചിലേറ്റിയ താരമാണ് ടൊവിനേ തോമസ്. വില്ലനായിട്ടാണ് നടന്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രധാനിയായി മാറുകയായിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും നടന് ആരാധകരുണ്ട്.നല്ല നടന്‍ എന്നതില്‍ ഉപരി മികച്ച ഫാമിലി മാന്‍ കൂടിയാണ്. സിനിമ തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാറുണ്ട്. കൂടാതെ മിക്ക ആഘോഷങ്ങളും കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് നടന്‍ ആഘോഷിക്കാറുള്ളത്. ടൊവിനോയെ പോലെ തന്നെ കുടുംബാംഗങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇവരുടെ കുടുംബചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാറുമുണ്ട്.

നല്ല ജോലി ഉപേക്ഷിച്ചിട്ടാണ് ടൊവിനോ സിനിമയില്‍ ചുവട് വയ്ക്കുന്നത്. അന്ന് വീട്ടില്‍ നിന്ന് പൂര്‍ണ്ണ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. ഭാര്യയും ടൊവിനോയ്ക്ക് ഒപ്പം നിന്നിരുന്നു. ഒട്ടുമിക്ക പൊതുവേദിയിലും ഭാര്യയും കുടുംബാംഗങ്ങളും നല്‍കിയ പിന്തുണയെ കുറിച്ച് താരം പറയാറുണ്ട്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ടൊവിനോയുടെ അഭിമുഖമാണ്. ലിപ് ലോക്ക് സീനുകളോടുള്ള വീട്ടുകാരുടെ പ്രതികരണത്തെ കുറിച്ചാ്ണ താരം പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.നടന്റെ വാക്കുകള്‍ ഇങ്ങനെ…” അഭിനയമാണെങ്കില്‍ കുഴപ്പമില്ലെന്നാണ് ഭാര്യ പറഞ്ഞത്. അവള്‍ അന്ന് പറഞ്ഞത് ഗൈനക്കോളജിസ്റ്റ് പെണ്‍കുട്ടിയുടെ അവിടെ തൊടരുത് ഇവിടെ തൊടരുത് എന്ന് പറഞ്ഞാല്‍ അവര്‍ക്ക് വര്‍ക്ക് നടക്കി്ല്ല. അങ്ങനെ ചിന്തിക്കാന്‍ കഴിയുന്നയാള്‍ കൂടെയുണ്ടെന്നതാണ്. പതിനെട്ട് വര്‍ഷമായി അറിയാവുന്ന ആളുകളാണ് ഞങ്ങളെന്നാണ്” ടൊവിനോ പറയുന്നത്.

സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ അപ്പനോടും അമ്മയോടും പറഞ്ഞിരുന്നു എന്നാണ് ടൊവിനോ പറയുന്നത്. സിനിമ ഡിമാന്‍ഡ് ചെയ്യുന്ന എന്തും ചിലപ്പോള്‍ ചെയ്യും. അത് നിങ്ങള്‍ക്കൊരു ബുദ്ധിമുട്ടാണ്ടാകരുതെന്ന്. അവര്‍ പ്രിപെയ്ഡായിരിക്കണം. ഇതെല്ലാം ഷൂട്ടിംഗ് ആണെന്നും ഇത്രയും ആളുകളുടെ ഇടയില്‍ നിന്നാണ് ഇതെല്ലാം ഷൂട്ട് ചെയ്യുന്നതെന്നും മനസിലാക്കാനുളള വിവരമുള്ള ആളുകളാണ് തന്റെ വീട്ടുകാരെന്നും ടൊവിനോ അഭിമുഖത്തില്‍ പറഞ്ഞു. മുന്‍പും ലിപ് ലോക്ക് രംഗങ്ങള്‍ അഭിനയിക്കുന്നതിനെ കുറിച്ച് താരം പറഞ്ഞിരുന്നു. ‘ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിക്കുന്നത് മോശമായ കാര്യമായി തോന്നിയിട്ടില്ലെന്ന് നടന്‍ അന്ന് പറഞ്ഞത്. കപടസദാചാരബോധമുള്ളവരാണ് ഇതൊക്കെ വിമര്‍ശിക്കുന്നതെന്നായിരുന്നു’ നടന്‍ പറഞ്ഞത്.

about tovino

AJILI ANNAJOHN :