പള്‍സര്‍ സുനി വെറും ചാവേര്‍ ; വമ്പന്‍ സ്രാവിനെ എല്ലാവർക്കും അറിയാം , ശിക്ഷ ഉറപ്പാണ് ; മാപ്പുസാക്ഷി ജിൻസൺ പറയുന്നു!

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ചാവേര്‍ മാത്രമാണെന്ന് കേസിലെ മാപ്പുസാക്ഷിയായ ജിന്‍സണ്‍. വമ്പന്‍ സ്രാവ് ആരാണെന്ന് പൊതുസമൂഹത്തിന് ബോധ്യമായിട്ടുണ്ടെന്നും ജിന്‍സണ്‍ പറയുന്നു. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്കൊപ്പം ജിന്‍സണ്‍ കാക്കനാട് ജയിലില്‍ തടവുകാരനായിട്ടുണ്ടായിരുന്നു. ജയിലില്‍ വെച്ച് പള്‍സര്‍ സുനി പറഞ്ഞ പല കാര്യങ്ങളും ജിന്‍സണ്‍ വെളിപ്പെടുത്തിയിട്ടുളളതാണ്. സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ ന്യൂസ് ഗ്ലോബ് ടിവി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജിന്‍സണിന്റെ
ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.

ജിൻസണിന്റെ വാക്കുകൾ ഇങ്ങനെ: ” പണത്തിന് മേലെ പരുന്തും പറക്കില്ല എന്നാണ് ചാനലുകളില്‍ വന്നിരുന്ന് ഓരോരുത്തര്‍ ന്യായീകരിക്കുന്നത് കാണുമ്പോള്‍ തോന്നുന്നത്. അതൊക്കെ മാറി വരണം. പണം മുടക്കി കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമൊന്നും താന്‍ പോയിട്ടില്ല. ഇത് ആരാണ് ചെയ്യിച്ചത് എന്നും ആരാണ് കൈകാര്യം ചെയ്യുന്നത് എന്നും പ്രതികള്‍ ആരെന്നതും ഗൂഢാലോചന നടത്തിയത് ആരാണെന്നും ഒക്കെ നിലവില്‍ പൊതുസമൂഹം വിലയിരുത്തിയിട്ടുണ്ട്”.’

താന്‍ ഈ കേസുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആളാണ് എന്ന് പലര്‍ക്കും അറിയണം എന്നില്ല. താന്‍ കടയില്‍ പോകുമ്പോഴോ അല്ലെങ്കില്‍ ഒരു സോഡ കുടിക്കാന്‍ ഇറങ്ങുമ്പോഴോ ഒക്കെ ആളുകള്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നത് കേള്‍ക്കാറുണ്ട്. അപ്പോള്‍ താന്‍ ആളുകളോട് വെറുതേ ചോദിക്കും ഇതില്‍ നിങ്ങളുടെ ബോധ്യം എന്താണെന്ന്. പൊതു സംസാരം അറിയുന്നതിന് വേണ്ടി ചോദിച്ചിട്ടുണ്ട്”.’അതിപ്പോ ആര്‍ക്കാണ് അറിയാത്തത് ഇത് ചെയ്യിപ്പിച്ചത് ആരാണ് എന്ന്. ഇന്നയാളാണ് ചെയ്യിപ്പിച്ചത് എന്ന് പൊതുസമൂഹത്തില്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. പിന്നെ അവന്റെ കയ്യില്‍ കാശുണ്ട്. അതൊക്കെ രക്ഷപ്പെട്ട് പോകും എന്നതാണ് പൊതു സംസാരം. ഇതാണ് ഏറ്റവും വലിയ ശിക്ഷ. കാശും പണവും ഉണ്ടെങ്കില്‍ രക്ഷപ്പെട്ട് പോകും. പ്രശ്‌നം എന്താണെന്ന് വെച്ചാല്‍, സുനി ശിക്ഷിക്കപ്പെടും, മറ്റുളള ആളുകള്‍ രക്ഷപ്പെടും”.ഏറ്റവും ഒടുവില്‍ കോടതി ഒരു വിധി പറയും, ഇന്നയാള്‍ക്ക് ഇതില്‍ പങ്കൊന്നും ഇല്ല, കുറ്റം ചെയ്തത് പള്‍സര്‍ സുനിയാണ് എന്നുളള രീതിയില്‍ ഒക്കെ വന്നാല്‍ ഇതിന് വേണ്ടി സംസാരിച്ചവരൊക്കെ കുറ്റക്കാരാകുന്ന സാഹചര്യമുണ്ടാകും. സത്യം പറഞ്ഞതിന്റെ പേരില്‍ തങ്ങളെയൊക്കെ കുറ്റക്കാരായി കാണാനും സമൂഹത്തില്‍ ആള്‍ക്കാരുണ്ടാകും. അതുകൊണ്ടൊന്നും സത്യം ഇല്ലാതാകുന്നില്ല”.”എത്ര പ്രമാദമായ കേസ് ആണെങ്കിലും എത്ര പണവും സ്വാധീനവും ഉണ്ടെങ്കിലും കോടതിയില്‍ നിന്ന് നീതി കിട്ടിയിട്ടില്ലെങ്കിലും പ്രപഞ്ചത്തില്‍ ഒരു കോടതി ഉണ്ടല്ലോ. ആ കോടതിയില്‍ നിന്നൊരു വിധി ഉണ്ടാവും. ആ വിധി സംഭവിച്ചേ പറ്റൂ.

ആക്രമിക്കപ്പെട്ട നടിയോട് സുനിക്ക് മുന്‍വൈരാഗ്യം ഉളളതായി തോന്നിയിട്ടില്ല. സുനി പറഞ്ഞിട്ടുളള കാര്യങ്ങള്‍ മാത്രമേ തനിക്ക് അറിയുകയുളളൂ. തനിക്ക് നേരിട്ട് ബോധ്യമുളളതല്ല”.ഈ വിഷയത്തില്‍ പള്‍സര്‍ സുനിയുമായിട്ട് മാത്രമാണ് താന്‍ ഇടപഴകിയിട്ടുളളത്. അതുകൊണ്ട് തന്നെ ചാവേറാണെന്ന് മാത്രമേ തനിക്ക് പറയാനാവൂ. 5 വര്‍ഷമായി ജയിലില്‍ കിടന്ന് സുനി നല്ലോണം അനുഭവിക്കുന്നുണ്ട്. എന്താണ് സംഭവിക്കുക എന്ന് ഇപ്പോള്‍ പറയാനാകില്ല. ഈ കേസില്‍ ചാവേര്‍ പള്‍സര്‍ സുനിയാണ് എന്നതില്‍ സംശയമില്ല. പൊതുസമൂഹത്തിന് മനസ്സിലായതാണ് വമ്പന്‍ സ്രാവ് ഏതാണ് എന്നത്. ഒരു മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ഒരു മാസത്തോളം വാദം കേള്‍ക്കല്‍ നടക്കുന്നതൊക്കെ പാവങ്ങളുടെ കാര്യത്തില്‍ നടക്കുമോ. തനിക്ക് ബോധ്യപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് പറയുന്നത്”.

about dileep case

AJILI ANNAJOHN :