ബിഗ് ബോസ്സിൽ മോഹൻലാലിന് പകരം ആ നടൻ ; ഇനി വേറെ ലെവൽ!

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച മെഗാ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം . ഇതിനോടകം മലയാളത്തിൽ മൂന്ന് സീസണുകൾ പിന്നിട്ടു കഴിഞ്ഞു. നിരവധി മത്സരാർത്ഥികളെയാണ് സീസണുകളിലൂടെ പ്രേക്ഷക പ്രിയം നേടിയത്. ഇപ്പോഴിതാ ഷോയുടെ നാലാം സീസൺ എത്തുകയാണ്

പുതിയ സീസൺ മാർച്ചിൽ തുടങ്ങനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് സീസണിന്റെ ലോഗോയും ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു . ആരോക്കെയാകും മത്സരാർത്ഥികളായി എത്തുന്നത് എന്ന വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും,കൂടാതെ പല പ്രെഡിക്ഷൻ ലിസ്റ്റുകളും ഇതിനോടകം തന്നെ പുറത്ത് വന്നിരുന്നു . ലോഗോ പുറത്തുവിട്ടതിന് പിന്നാലെ ഏറെ ആകാംക്ഷയിലാണ് പ്രേക്ഷകർ. തങ്ങളുടെ ഇഷ്ട താരങ്ങൾ സീസണിൽ ഉണ്ടാകുമോ എന്നാണ് പലരും കമന്റുകളായ് രേഖപ്പെടുത്തുന്നത്.

ഇന്ത്യയിലെ വിവിധ ഭാഷകളിൽ‌ വൻ വിജയമായി മുന്നേറുന്ന ഷോയുടെ മലയളം പതിപ്പും ആരംഭിച്ചതാണ് ബിഗ് ബോസ് . എൻഡമോൾ കമ്പനി നെതർലൻഡ്സിൽ ആരംഭിച്ച ബിഗ് ബ്രദർ ടെലിവിഷൻ പരമ്പരയുടെ മാതൃകയിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ നിർമ്മിച്ചിരിക്കുന്നത്. ഹിന്ദിയിൽ സംപ്രേഷണം ചെയ്ത് വന്നിരുന്ന ബിഗ് ബോസ് ടെലിവിഷൻ പരമ്പരയുടെ മലയാളം പതിപ്പ് എന്ന നിലയിൽ 2018 ജൂൺ 24ന് ആണ് ഏഷ്യാനെറ്റ് ചാനലിൽ ബിഗ് ബോസ് മലയാളം ആദ്യ സീസൺ ആരംഭിച്ചത്.ആദ്യ സീസണിൽ സാബുമോൻ ആണ് ജേതാവായത്. രണ്ടാം സീസൺ കോവിഡ് കാരണം 75ആം ദിനത്തിൽ അവസാനിപ്പിച്ചു. മൂന്നാം സീസൺ കോവിഡിൻ്റെ രണ്ടാം തരംഗം കാരണം 95ആം ദിനത്തിൽ താൽകാലികമായി അവസാനിപ്പിച്ചു. കോവിഡ് ശാന്തമാകുന്ന മുറക്ക് ഗ്രാൻഡ് ഫിനാലെ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു. തുടർന്ന് സീസൺ 3ലെ വിജയിയെ പ്രഖ്യാപിക്കുന്ന ചടങ്ങ് ഓഗസ്റ്റ് 1 ന് നടത്തി.

മണിക്കുട്ടൻ ആണ് ജേതാവായത്. ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ തീം.ഓരോ ആഴ്ചയും രണ്ട് മത്സരാർത്ഥികളെ വീതം വീട്ടിൽ നിന്ന് പുറത്താക്കുവാനായി മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തും. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ടുരേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നത് വരെ വോട്ടെടുപ്പ് തുടരുന്നു. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി

AJILI ANNAJOHN :