വല്ലപ്പോഴും ഞാന്‍ സാരി ഉടുക്കും കേട്ടോ… പുത്തൻ ചിത്രവുമായി നസ്രിയ

ബാലതാരമായി എത്തി മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു നസ്രിയ. ഫഹദ് ഫാസിലുമായുളള പ്രണയവിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം പിന്നീട് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തിരിച്ചെത്തുകയായിരുന്നു. ഇപ്പോള്‍ തെന്നിന്ത്യയില്‍ നാനിയുടെ നായികയായി അരങ്ങേറാനുളള തയ്യാറെടുപ്പിലാണ് താരം.

കോവിഡ് കാലത്ത് തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവച്ച്‌ നസ്രിയ സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നു. ഫഹദ് സോഷ്യല്‍ മീഡിയയില്‍ സജീവം അല്ലെങ്കിലും ഫഹദി നൊപ്പമുളള ചിത്രങ്ങളും നസ്രിയ പങ്ക് വെയ്ക്കാറുണ്ട് ഇപ്പോള്‍ വല്ലപ്പോഴും ഞാന്‍ സാരി ഉടുക്കും കേട്ടോ എന്ന തലക്കെട്ടോടെ താരം പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.

സാരിയിലുള്ള ഒരു ചിത്രമാണ് നസ്രിയ പോസ്റ്റ് ചെയ്തത് .. മൂക്കുത്തി ദിവസങ്ങളെ കുറിച്ചുള്ള ഓര്‍മ കൂടിയാണ് നസ്രിയയ്ക്ക് ഈ ചിത്രം.

അതെ സമയം തന്നെ തങ്ങളുടെ പ്രിയപ്പെട്ട നായ ഓറിയോയുടെ ചിത്രങ്ങളും നസ്രിയ പങ്കുവെയ്ക്കാറുണ്ട് . സിനിമാക്കാര്‍ക്കെല്ലാം പരിചിതയാണ് നസ്രിയയുടെയും ഫഹദിന്റെയും പ്രിയപ്പെട്ട ഓറിയോ. സിനിമാസെറ്റുകളിലും ഓറിയോ പലപ്പോഴും നസ്രിയയ്ക്ക് ഒപ്പം ഉണ്ടാകാറുണ്ട്

Noora T Noora T :