ഇത് തലസ്ഥാനം വിറപ്പിച്ച ഗുണ്ടയല്ല ; മലയാളികളെ ചിരിപ്പിച്ച് കൊല്ലും! മൂവി റിവ്യു

പ്രേക്ഷകരെ നിറഞ്ഞു ചിരിപ്പിക്കുകയും അവസാനം ട്വിസ്റ്റുകളിലൂടെ സർപ്രൈസാക്കുകയും ചെയ്യുന്ന
ഒരു കൊച്ചുസിനിമയാണ് ‘ഉപചാരപൂർവം ഗുണ്ടാജയൻ’. ചിത്രത്തിന്റെ പേരുകേട്ട് വയലൻസും ഗുണ്ടാപ്പോരുമുള്ള സിനിമയാകും എന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടാവും എന്നാൽ ആരും തെറ്റിദ്ധരിക്കണ്ട. ഇത് നാട്ടിൻ പുറത്തെ ഒരു കല്യാണവീട്ടിൽ, രണ്ടു ദിവസത്തിൽ നടക്കുന്ന സംഭവങ്ങളാണ് നർമത്തിൽ ചാലിച്ച് ചിത്രം അവതരിപ്പിക്കുന്നത്. പുറമെ വളരെ ഹാപ്പിയായി പോകുന്ന സെറ്റപ്പാണ് സിനിമയിൽ. എന്നാൽ മറ്റുള്ളവർ അറിയാതെ പല കാര്യങ്ങളും ആ കല്യാണവീട്ടിൽ സംഭവിക്കുന്നുണ്ട്. അതാണ് ചിത്രത്തിന്റെ സസ്പെൻസ്. ഈ സിനിമയിലെ ഏറ്റവും പോസറ്റീവ് എന്ന് പറയുന്നതും ഇവർ ഈ കഥയ്ക്ക് വേണ്ടി ഉണ്ടാക്കിയിരിക്കുന്ന പശ്ചാത്തലമാണ് . ഞാൻ നേരത്തെ പറഞ്ഞത് പോലെ കല്യാണ വീടാണ് ഇതിന്റെ പശ്ചാത്തലം , കല്യാണ വീട് അവിടുത്തെ ആളുകൾ ,അവിടെത്തെ സോസിയോ എക്കണോമിക്കൽ ബാക്ക്ഗ്രൗണ്ട് എന്താണ് എന്ന് കൃത്യമായി കാണിക്കുന്നുണ്ട്. അതുപോലെ താനെ ആ വിഹാഹം നടക്കുന്ന നാടിനെ കാണിക്കുന്നത് അവിടത്തെ ആളുകളുടെ ആറ്റിറ്റ്യൂഡ് കാണിക്കുന്നുണ്ട് . പിന്നെ കേരളത്തിലെ ഒരു കല്യാണം മുടക്കുന്നത് എത്ര സിമ്പിൾ ആണ് എന്ന് കാണിച്ചു തരുന്നുണ്ട്,

മാത്രമല്ല അഭിനയവഴിയിൽ സെഞ്ചുറി അടിച്ചിരിക്കുകയാണ് സൈജു കുറുപ്പ്. അതും ഈ ചിത്രത്തിലൂടെ വീണ്ടും നായകനായി. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രം നിർമിച്ചത്. അരുൺ വൈഗ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രാജേഷ് വര്‍മ്മയുടെതാണ്.

17 വർഷം മുൻപ് മയൂഖത്തിലൂടെ അരങ്ങേറിയ സൈജു ഇന്ന് മലയാളസിനിമയുടെ അഭിഭാജ്യഘടകമാണ്. ആടിലെ അറയ്ക്കൽ അബു മുതൽ മേപ്പടിയാനിലെ വർക്കി വരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നിരവധി കഥാപാത്രങ്ങൾ. ആ കൂട്ടത്തിൽ ചേർക്കാവുന്ന ഒരു വ്യത്യസ്ത കഥാപാത്രമാണ് ഗുണ്ടാജയൻ.

ജയൻ ഒരു എക്സ് ഗുണ്ടയാണ്. ജയന്റെ പെങ്ങളുടെ മകളുടെ വിവാഹമാണ്. പെണ്ണിന് ഒരു പ്രേമമുണ്ടായിരുന്നെങ്കിലും അതെല്ലാം അവഗണിച്ച് ജയനും കുടുംബവും വിവാഹം ഉറപ്പിക്കുന്നു. തുടർന്നുള്ള കല്യാണ ഒരുക്കങ്ങളും കല്യാണത്തിനെത്തുന്ന വിവിധ സ്വഭാവക്കാരായ ബന്ധുക്കൾ ഒപ്പിക്കുന്ന അബദ്ധങ്ങളും നാട്ടിൻപുറത്തെ മിക്ക കല്യാണവീടുകളിലും നടക്കുന്ന ‘കലാപരിപാടി’കളുമാണ് രംഗം കൊഴുപ്പിക്കുന്നത്. ഒടുവിൽ കല്യാണദിവസം അപ്രതീക്ഷിതമായ ചില വഴിത്തിരിവുകൾ ആ വീട്ടിൽ സംഭവിക്കുന്നു. ‘പെണ്ണ് ഒളിച്ചോടിപ്പോകുന്ന പോലെയുള്ള ക്ളീഷേ പരിപാടിയാകും’ എന്ന കാഴ്ചക്കാരന്റെ മുൻവിധികൾ തെറ്റിക്കാനും കഥാവതരണത്തിന് സാധിക്കുന്നുണ്ട്. ‘കല്യാണവീട്’ എന്ന ഒറ്റ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് രണ്ടു മണിക്കൂർ കഥപറയുന്നെങ്കിലും ചിത്രം ഒരുഘട്ടത്തിലും വിരസതയിലേക്ക് പോകുന്നില്ല. പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള സന്ദർഭങ്ങൾ കല്യാണത്തിനെത്തിയ വിരുന്നുകാർ തന്നെ ഒപ്പിക്കുന്നുണ്ട്.

ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാരണവസ്ഥാനത്ത് നിന്നുകൊണ്ട് കല്യാണം നടത്തുന്നതിന്റെ ബുദ്ധിമുട്ട് കൂടാതെ മറ്റൊരു ബുദ്ധി’മുട്ടും’ ജയനെ വലയ്ക്കുന്നുണ്ട്. അത് പുറത്തുകാണിക്കാതെയാണ് അയാൾ കല്യാണദിവസം ഓടിനടക്കുന്നത്. കല്യാണവീടിന്റെ എല്ലാ ടെൻഷനും തലയിലേറ്റി നടക്കുന്ന ജയനെ സൈജു ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ ബാക്കിയെല്ലാ സഹനടന്മാരും തങ്ങളുടെ റോളുകൾ ഭംഗിയാക്കിയിട്ടുണ്ട്.

നാട്ടിൻപുറത്തുള്ള ഒരു കല്യാണവീടിനെ ഏറെക്കുറെ റിയലിസ്റ്റിക്കായി അവതരിപ്പിച്ചിരിക്കുന്നു എന്നത് സിനിമയുടെ മികവാണ്. ചിത്രത്തിലെ ധാരാളം അഭിനേതാക്കളുടെ ടീം വർക്കിനാണ് അവതരണമികവിനുള്ള ക്രെഡിറ്റ്. പ്രത്യേകിച്ചും ധാരാളം പുതുമുഖങ്ങൾ സിനിമയിലുണ്ട്. അതിലേറെയും സ്ത്രീകളാണ്. നാട്ടിൻപുറത്തെ മിക്ക കല്യാണവീടുകളിലും പ്രതീക്ഷിക്കാവുന്ന മുഖങ്ങൾ. ജോണി ആന്റണി, ഗോകുലൻ, സാബു മോന്‍, ഹരീഷ് കണാരന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെഗറ്റിവ്‌സിനെ കുറിച്ച് പറയുകാണെങ്കിൽ ഈ സിനിമയിലെ ഒരു പ്രധാന ട്വിസ്റ്റുണ്ട് നമ്മളെ ഞെട്ടിക്കുന്ന രീതിയിൽ ഉള്ള ട്വിസ്റ്റ് അതിനു ശേഷവും ഒരു ട്വിസ്റ്റ് വരുന്നുണ്ട് ,അവിടെ എത്തുമ്പോഴത്തേക്കും ഗ്രിപ് വിടുന്നുണ്ടോ എന്ന് ഒരു സംശയം ഉണ്ട് അതായത് ഒരു വളഞ്ഞു ചുറ്റൽ ഫീൽ വന്നിരുന്നു .

പകൽ മുതൽ രാത്രി വരെ ഒരു കല്യാണവീട്ടിൽ നടക്കുന്ന സംഭവങ്ങൾ ഛായാഗ്രാഹകൻ എല്‍ദോ ഐസക് തനിമയോടെ ഒപ്പിയെടുത്തിട്ടുണ്ട്. പാട്ടുകളാണ് കല്യാണവീട്ടിലെ രംഗം കൊഴുപ്പിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.അടുത്ത കാലത്ത് ഹിറ്റ് കോമഡി ചിത്രങ്ങളുടെ ഭാഗമാകാന്‍ സാധിച്ച എല്ലാ താരങ്ങളെയും അണിനിരത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നാട്ടിന്‍പുറത്തെ കല്ല്യാണ ആഘോഷങ്ങളില്‍ ചുവട് വെയ്ക്കാന്‍ തോന്നുന്ന ഗാനങ്ങളാണ് മറ്റൊരു പ്രത്യേകത. കേട്ട് പഴകിയ ഗാനങ്ങളില്‍ നിന്നും വ്യത്യസ്ത ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ സംഗീത സംവിധായകനായ ബിജിപാലിന് സാധിച്ചു. എന്തായാലും മലയാള സിനിമ കണ്ട് ഏറ്റവും മികച്ച ഗുണ്ടയുടെ വിശ്രമജീവിതത്തിന്റെ തെളിവാണ് ഉപചാരപൂര്‍വം ഗുണ്ട ജയന് തിയേറ്ററുകളില്‍ ലഭിക്കുന്ന വരവേല്‍പ്പ്. എന്തായാലും മലയാള സിനിമ കണ്ട ഏറ്റവും മികച്ച ഗുണ്ടയുടെ വിശ്രമജീവിതവും കോലാഹലങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ തെളിവാണ് ഉപചാരപൂര്‍വം ഗുണ്ട ജയന് തീയേറ്ററുകളില്‍ ലഭിക്കുന്ന വരവേല്‍പ്പ്.

ചുരുക്കത്തിൽ പറയാനുള്ളത് . പേരിൽ അൽപം മസിലുപിടിത്തം തോന്നുമെങ്കിലും വളരെ ലൈറ്റായിട്ട് ചിരിച്ചാസ്വദിക്കാൻ പറ്റിയ സിനിമയാണ് ഉപചാരപൂർവം ഗുണ്ടാജയൻ.

about Upacharapoorvam Gunda jayan

AJILI ANNAJOHN :