അദ്ദേഹവും ഒരുപാട് പ്രണയിച്ചിട്ടുള്ള വ്യക്തിയായിരുന്നകൊണ്ട് നീ പ്രേമിക്കരുത് എന്ന് പറഞ്ഞിരുന്നില്ല; പ്രണയം വീട്ടിൽ പറഞ്ഞപ്പോഴും എല്ലാം എന്റെ സ്വാതന്ത്ര്യത്തിനാണ് പപ്പ വിട്ടുതന്നത്, അമ്മയ്ക്ക് എതിർപ്പുണ്ടായിരുന്നു’; പാർവതി ഷോൺ

പത്ത് വർഷം മുമ്പ് മലപ്പുറത്തുണ്ടായ ഒരു അപകടത്തിൽ വെച്ചാണ് നടൻ ജ​ഗതി ശ്രീകുമാറിന് ​ഗുരുതരമായി പരിക്കേറ്റത്. ആ അപകടത്തിന് ശേഷം തുടർ ചികിത്സയും മറ്റുമെല്ലാമായി ജ​ഗതി വീട്ടിൽ തന്നെയാണ്. സിനിമാ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് കുടുംബത്തോടൊപ്പമാണ് ജീവിക്കുന്നത്. എല്ലാം കേൾക്കുകയും മനസിലാക്കുകയും ചെയ്യുന്നുണ്ടെങ്കിലും സംസാരിക്കാൻ അ​ദ്ദേഹത്തിന് കഴിയുന്നില്ല. മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് പെട്ടന്നൊരു ദിവസം മിണ്ടാതായപ്പോൾ‌ മലയാള സിനിമയെ സ്നേഹിക്കുന്നവരെല്ലാം ഒന്നടങ്കം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രാർഥിച്ചു… ഇപ്പോഴും ​ജ​ഗതി ശ്രീകുമാറിനെ പഴയ ആർജവത്തോടെ സ്ക്രീനിൽ കാണാൻ കഴിയണമെന്നാണ് എല്ലാവരുടേയും ആ​ഗ്രഹം.അടുത്തിടെ ഒരു പരസ്യ ചിത്രത്തിൽ‌ സിബിഐ സീരിസിലെ അഞ്ചാം ചിത്രത്തിലും അപകടത്തിന് ശേഷം അദ്ദേഹം അഭിനയിച്ചു. അതെല്ലാം അദ്ദേഹത്തിന്റെ തിരിച്ചുവരവിന്റെ ശുഭലക്ഷണങ്ങളായിട്ടാണ് സിനിമാ പ്രേമികൾ കാണുന്നത്. ജ​ഗതി ശ്രീ​കുമാറിന്റെ പേരിൽ‌ കുടുംബാം​ഗങ്ങളും മക്കളും ചേർന്ന് നിർമാണ കമ്പനി തുടങ്ങിയത് പോലും അദ്ദേഹത്തെ വീണ്ടും കാമറയ്ക്ക് മുമ്പിലെത്തി‌ക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്. മുമ്പും സിബിഐ സീരിസുകളിൽ ജ​ഗതി ശ്രീകുമാർ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പതിനാറ് വർഷങ്ങൾക്ക് ശേഷം സേതുരാമയ്യർ‌ വരുമ്പോൾ ​ജ​ഗതിയേയും സിനിമയിൽ ഉൾപ്പെടുത്തിയത്.മമ്മൂട്ടി അടക്കമുള്ളവരും അണിയറപ്രവർത്തകരും ജ​ഗതിയുടെ വീട്ടിലെത്തിയാണ് അ​ദ്ദേഹം ഉൾ‌പ്പെടുന്ന സിബിഐ സീരിസിലെ അ‍ഞ്ചാം സിനിമയിലെ ഭാ​ഗങ്ങൾ ചിത്രീകരിച്ചത്. സിബിഐ 5ൽ ജ​ഗതിയും ഭാ​ഗമായിട്ടുണ്ട് എന്നത് ആരാധകരേയും അത്യധികം സന്തോഷിപ്പിച്ച ഒന്നാണ്. ഇപ്പോൾ ജ​ഗതി ശ്രീകുമാർ എന്ന അച്ഛനെ കുറിച്ച് മകൾ പാർവതി ഷോൺ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ‘അച്ഛൻ സിനിമയിൽ തിരക്കിട്ട് ജീവിച്ചിരുന്ന വ്യക്തിയാണ്. പിന്നെ ഇങ്ങനൊരു അപകടം പറ്റിയ ശേഷമാണ് അദ്ദേഹത്തെ ഇത്രയധികം അടുത്ത് കിട്ടുന്നത്. അമ്മയ്ക്കും ഞങ്ങൾക്കും അങ്ങനെയാണ്. എന്ന് കരുതി അച്ഛന് അപകടം സംഭവിച്ചത് നന്നായി എന്നല്ല… അദ്ദേഹം നമ്മോടൊപ്പം എപ്പോഴും ആയിരിക്കുന്നതിൽ സന്തോഷമുണ്ട് എന്നതിന്റെ നല്ല വശം മാത്രമാണ് പറയുന്നത്.’ഷൂട്ടിങ് തിരക്കിലായിരിക്കുമ്പോഴും വീട്ടിലെ കാര്യങ്ങളിൽ അദ്ദേഹം വിട്ടുവീഴ്ച വരുത്താറില്ല. അമ്മയെ എല്ലാ കാര്യങ്ങളും വിളിച്ച് അന്വേഷിച്ചുകൊണ്ടേയിരിക്കുമായിരുന്നു. അമ്മയ്ക്ക് പോലും അച്ഛനെ ഇത്ര സ്നേഹിക്കാനും കാണാനും കിട്ടുന്നത് അപകടത്തിന് ശേഷമാണ്.

അച്ഛന്റെ വീക്ക്നസ് ആയിരുന്നു ഞാൻ. അതുകൊണ്ട് എന്റെ ആ​ഗ്രഹങ്ങൾ വേണ്ടയെന്ന് പറയുകയോ തടസം നിൽക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല അദ്ദേഹം. വിവാഹ കാര്യം വന്നപ്പോഴും അങ്ങനെ തന്നെയായിരുന്നു. അദ്ദേഹവും ഒരുപാട് പ്രണയിച്ചിട്ടുള്ള വ്യക്തിയായിരുന്നകൊണ്ട് നീ പ്രേമിക്കരുത് എന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല. പ്രണയം വീട്ടിൽ പറഞ്ഞപ്പോഴും അച്ഛൻ എല്ലാം എന്റെ സ്വാതന്ത്ര്യത്തിന് വിട്ടുതരികയായിരുന്നു. അപ്പോഴും എതിർ‌പ്പ് അമ്മയ്ക്ക് മാത്രമായിരുന്നു.’വേറെ മതമാണ് എന്നുള്ളത് അമ്മയ്ക്ക് വലിയ പ്രശ്നമായിരുന്നു. ആദ്യ പറഞ്ഞപ്പോൾ മുതൽ അമ്മ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നെ അവിടെ പോയി ഷോൺ ചേട്ടന്റെ വീട്ടുകാരെ പരിചയപ്പെട്ട് അവരുമായി കൂട്ടായ ശേഷമാണ് അമ്മ ഓക്കെ ആയത്. എല്ലാം നമ്മുടെ സ്വാതന്ത്ര്യത്തിന് ചെയ്യാൻ അച്ഛൻ അനുവാദം തരും പക്ഷെ അതിന്റെ വരും വരായ്കകൾ നമ്മൾ തന്നെ സ്വീകരിക്കാൻ തയ്യാറായികൊള്ളണം എന്ന് മാത്രമെ അച്ഛനുള്ളൂ’ പാർവതി ഷോൺ പറയുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരപുത്രി പാർവതി പങ്കുവെക്കുന്ന.

വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ജഗതിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറഞ്ഞും കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞുമെല്ലാം താരപുത്രി എത്താറുണ്ട്. കോളജ് പഠനത്തിനിടെയാണ് താൻ ഷോണിനെ പരിചയപ്പെട്ടതെന്നും പാർവതി വെളിപ്പെടുത്തിയിട്ടുണ്ട്. കേളജ് കാലം മുതൽ ഷോൺ രാഷ്ട്രീയത്തിലുണ്ടായിരുന്നുവെന്നും അതൊക്കെ തന്നെയാണ് തന്നെ ആകർഷിച്ചതെന്നും പാർവതി പറഞ്ഞിട്ടുണ്ട്. ചില കുക്കറി ഷോയുടെ അവതാരകയായുമെല്ലാം എത്തി പാർവതി ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ്.

ABOUT PARVATHY SHONE

AJILI ANNAJOHN :