ഊള ന്യായീകരണം പറഞ്ഞ മറ്റൊരാൾ കാണില്ല; പ്രേക്ഷകർ അത് സഹിക്കാൻ കാരണമുണ്ട്

മലയാളത്തിലെ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു മീശമാധവൻ. വർഷങ്ങൾക്ക് ശേഷം ചിത്രത്തിലെ ഡയലോഗ് കുത്തിപൊക്കിയിരിക്കുകയാണ് ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപാണ് കള്ളന്റെ വേഷത്തില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തില്‍ ജഗതി, കാവ്യാ, ഇന്ദ്രജിത് തുടങ്ങി വന്‍ താരങ്ങള്‍ ആണ് അണിനിരന്നത്, ചിത്രത്തിന്‍റെ അവസാനം ദിലീപ് പറയുന്ന പ്രസിദ്ധമായ ഒരു ഡയലോഗ് ഉണ്ട്, “മാധവന്‍ കള്ളന്‍ ആണ്, പക്ഷേ മാധവന്‍ കട്ടതൊന്നും ഇതുവരെ ചേക്ക് വിട്ട് പുറത്തു പോയിട്ടില്ല”. ഇന്ദ്രജിത്ത് അവതരിപ്പിച്ച ഈപ്പന്‍ പാപ്പച്ചി എന്ന പോലീസ് കഥാപാത്രത്തിന്‍റെ കളവു കൈയ്യോടെ പിടിച്ച ശേഷമാണ് ദിലീപ് ഈ ഡയലോഗ് പറയുന്നത്. ഈ സീനില്‍ ദിലീപ് പറയുന്ന ഡയലോഗ് ആണ് ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്.

“മാധവന്‍ കള്ളനാ, പക്ഷേ മാധവന്‍ കട്ടതൊന്നും ഇതുവരെ ജോലിക്ക് വിട്ടു പുറത്തു പോയിട്ടില്ല” ഇജ്ജാതി ഊള ന്യായീകരണം പറഞ്ഞ നായകന്‍ ലോകത്ത് വേറെ കാണില്ല. മാധവന്‍നായര്‍ ആയതുകൊണ്ടും നായകന്‍ ആയതുകൊണ്ടും പ്രേക്ഷകരും നാട്ടുകാരും അതങ്ങ് സഹിച്ചു!! – ഇതാണ് ഫേസ്ബുക്കില്‍ വൈറലായ കുറിപ്പ്.
വളരെ പെട്ടെന്നാണ് ഈ കുറിപ്പ് ഏറെ ശ്രദ്ധ നേടിയത്, ചിത്രത്തില് ഗ്ലോറിഫിക്കേഷന്‍ വന്നിട്ടുണ്ടോ എന്നറിയാന്‍ നിരവധി പേരാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്

Noora T Noora T :