മലയാള സിനിമയിൽ മക്കൾ ‘രാഷ്ട്രീയ’മുണ്ട്; ‘ആ കോറിഡോറിലൂടെയാണ് താനും സിനിമയിലെത്തിയത്’ തുറന്ന് പറഞ്ഞ് അർജുൻ അശോകൻ!

മലയാള സിനിമയിലെ യുവ താരം അർജുൻ അശോകൻ നായകനായ ‘മെമ്പ‍ർ രമേശൻ ഒമ്പതാം വാ‍‍ര്‍ഡ്’ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ചും അഭിനയത്തെക്കുറിച്ചും തനിക്കുള്ള വ്യത്യസ്ത കാഴ്ചപ്പാടുകൾ സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അര്‍ജുൻ അശോകൻ വ്യക്തമാക്കിയിരിക്കുകയാണ്.

സിനിമയിൽ അരങ്ങേറി അധികം വൈകാതെ തന്നെ നായക വേഷം ലഭിച്ചട്ടും വലിയ ആരാധക സംഘം ഉണ്ടായിട്ടും അഭിനയത്തിന് പ്രാധാന്യം നൽകുന്ന സൈഡ് റോളുകളും, ക്യാരക്ടർ റോളുകളും ചെയ്യാനാണ് താത്പര്യമെന്ന് അർജുൻ അശോകൻ പറയുന്നു. പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കു വെക്കുമ്പോഴാണ് തന്‍റെ അഭിനയ ജീവിതത്തിന്‍റെ പ്ലാനിങ്ങിനെ കുറിച്ച് അർജുൻ അശോകൻ പറഞ്ഞത്.

നായക വേഷം ചെയ്തത് കൊണ്ട് ഇനി നായകനായി മാത്രമേ അഭിനയിക്കൂ എന്ന വാശിയില്ല. ചിത്രം തീയേറ്ററുകൾ എത്തുന്നതേ ഉള്ളൂ, നായക കഥാപാത്രങ്ങൾ ചെയ്യണമെന്നുള്ള അഭിനയ സാധ്യതയുള്ള വെറൈറ്റി ആയ റോളുകൾ പിടിക്കണം എന്നാണ് ആഗ്രഹം അർജുൻ വ്യക്തമാക്കി.

സിനിമയിലേക്ക് കടക്കാൻ ഹരിശ്രീ അശോകന്‍റെ മകൻ എന്നത് ഗുണമായെന്നും അത്തരത്തിൽ ഒരു കോറിഡോർ സിനിമ മേഖലയിൽ ഉണ്ടെന്നും അർജുൻ പറയുന്നു. ക്യാമറയ്ക്ക് മുന്നിൽ നില്ക്കാൻ പേടിയുണ്ടായിരുന്നു. നല്ല ടെക്നിക്കൽ സപ്പോർട്ട് കിട്ടിയിട്ടുണ്ട്, സ്ലാങ് മാറ്റിക്കൊണ്ടുള്ള പുതിയ റോളുകളാണ് ഇപ്പോൾ പിടിക്കുന്നതെന്നും അർജുൻ അശോകൻ പറഞ്ഞു.

നവാഗത സംവിധായകരായ ആന്‍റോയും എബിയും ചേർന്നാണ് മെമ്പർ രമേശൻ വാർഡ് 9 എന്ന സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ നായകനായായിട്ടാണ് അർജുൻ എത്തിയിരിക്കുന്നത്. അർജുൻ ആദ്യമായി നായക കഥാപാത്രം ചെയ്യുന്നചിത്രം കൂടിയാണ് ഇത്.

about arjun ashokan

AJILI ANNAJOHN :