മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ജിഷിൻ മോഹൻ. സോഷ്യൽ മീഡിയയിൽ സജീവമായ ജിഷിൻ പങ്കുവെയ്ക്കുന്ന കുറിപ്പുകളെല്ലാം ക്ഷണ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ജിഷിന്റെ ഭാര്യയും നടിയുമായ വരദ കൂടി പോസ്റ്റിന്റെയോ ചിത്രത്തിന്റെയോ ഭാഗം ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. ചിത്രം ഞൊടിയിടയിൽ വൈറൽ ആകും. അത്തരത്തിൽ ഒരു രസകരമായ കുറിപ്പുമായി വീണ്ടും ജിഷിൻ എത്തിയിരിക്കുകയാണ്
“ജീവിതനൗക സീരിയലിൽ എന്റെ കഥാപാത്രം അച്ഛനോട് പറയുന്ന ഒരു ഡയലോഗുണ്ട്. “അച്ഛാ.. അച്ഛനെ ഞാൻ OLX ൽ ഇട്ടു വിൽക്കട്ടെ” എന്ന്. അറംപറ്റിയതാണോ എന്നറിയില്ല. എന്നെ ദേണ്ടെ ആരോ OLX ൽ എടുത്തിട്ടിരിക്കുന്നു. എന്ന് പറഞ്ഞുകൊണ്ട് ജിഷിന് പങ്കിട്ട ഒരു കുറിപ്പാണ് വൈറൽ ആയി മാറിയത്.
ജിഷിന്റെ വാക്കുകൾ!
ജീവിതനൗക സീരിയലിൽ എന്റെ കഥാപാത്രം അച്ഛനോട് പറയുന്ന ഒരു ഡയലോഗുണ്ട്. “അച്ഛാ.. അച്ഛനെ ഞാൻ OLX ൽ ഇട്ടു വിൽക്കട്ടെ” എന്ന്. അറംപറ്റിയതാണോ എന്നറിയില്ല. എന്നെ ദേണ്ടെ ആരോ OLX ൽ എടുത്തിട്ടിരിക്കുന്നു. അതും 12000 രൂപയ്ക്ക്. ഈ കാര്യം ഭാര്യയോട് പറഞ്ഞപ്പോ അവള് പറയാ, “അവർക്ക് വരെ മനസ്സിലായി, വിൽക്കാനുള്ളതാണെന്ന്. ഞാനാണെൽ ഫ്രീ ആയിട്ട് കൊടുത്തേനെ” എന്ന് പകച്ചു പോയി എന്റെ ബാല്യം. ഇതിനാണോ, ഈ കൊടുത്താ കൊല്ലത്തും കിട്ടുമെന്ന് പറയുന്നത്? ആയിരിക്കും. അല്ലേ?