മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രശ്മി അനില്‍. സ്‌കിറ്റുകളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും പ്രേക്ഷക പ്രിയം നേടിയ നടി. മിനിസ്‌ക്രീനില്‍ നിന്ന് പതിയെ ചുവട് മാറ്റി സിനിമയില്‍ എത്തിയ രശ്മിയ്ക്ക് ജീവിതത്തില്‍ ചില വാശികളൊക്കെ ഉണ്ടായിരുന്നു.
ഫ്‌ളൈറ്റില്‍ കയറില്ല. മോഹന്‍ലാലിനെ നേരില്‍ കാണുന്നത് ഒരുമിച്ച് അഭിനയിക്കുന്നതിനായിരിക്കണം എന്നൊക്കെയുള്ള അതിവിചിത്രമായ ആഗ്രഹങ്ങൾ. പക്ഷെ അതെല്ലാം പിന്നീട് മാറിയെന്നും താരം പറയുന്നു. അതേ കുറിച്ച് രശ്മി പറഞ്ഞ വാക്കുകൾ വായിക്കാം…. !
“അത് വാശി കൊണ്ട് അല്ല, പേടി കൊണ്ടാണ്. ഫ്‌ളൈറ്റില്‍ കയറാനുള്ള പേടി കാരണം ഒരുപാട് സ്റ്റേജ് ഷോകള്‍ തുടക്കകാലത്ത് ഉപേക്ഷിച്ചിട്ടുണ്ടത്രെ. അവസാനം ബീന ആന്റണി നല്‍കിയ ധൈര്യത്തില്‍ ഒരു ഷോയ്ക്ക് പോയി. പിന്നെ ചറപറാ ഷോകളായിരുന്നു. ഇപ്പോള്‍ ലോക്ക് ഡൗണ്‍ ആയ ശേഷമാണ് വിദേശത്തേക്ക് ഷോകള്‍ക്ക് പോകാത്തത് എന്ന് രശ്മി പറഞ്ഞു.”
രശ്മി അനിലിന്റെ ഏറ്റവും വലിയ സ്വപ്‌നമാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കണം എന്നത്. എന്നെങ്കിലും ലാലേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ മാത്രമേ നേരില്‍ കാണാനായി പോകൂ എന്ന് ഭയങ്കര വാശിയും ഉണ്ടായിരുന്നുവത്രെ. അത് കാരണം കാണാന്‍ അവസരം കിട്ടിയിട്ടും ഒഴിഞ്ഞു നിന്നു.
ഒരു അവാര്‍ഡ് ഷോയ്ക്ക് പോയപ്പോള്‍ അവിടെ തൊട്ടടുത്ത് തന്നെ ലാലേട്ടന്‍ ഉള്ളകാര്യം ഞാന്‍ അറിഞ്ഞു. പക്ഷെ പോയില്ല. എന്റെ ഉള്ളില്‍ വാശിയായിരുന്നു, എന്നാണോ ഞാന്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നത് അന്ന് മാത്രമേ നേരില്‍ കാണൂ എന്ന്. എല്ലാവരും പറഞ്ഞിട്ടും ഞാന്‍ പോയില്ല.
പിന്നീട് ഒരു സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സമയത്ത്, തൊട്ടടുത്ത ലൊക്കേഷനില്‍ മറ്റൊരു സിനിമയുടെ ഷൂട്ടിങിന് വേണ്ടി ലാലേട്ടന്‍ വന്നിട്ടുണ്ട് എന്ന് അറിഞ്ഞു. എന്റെ സെറ്റിലെ എല്ലാവരും പോയി. ഞാന്‍ മാത്രം പോകാതിരുന്നാല്‍ എന്ത് കരുതും എന്ന് കരുതി, വേറെ നിവൃത്തിയില്ലാതെ പോയി. കണ്ടു. ആ ഒരൊറ്റ തവണ മാത്രമേ ലാലേട്ടനെ നേരിട്ട് കണ്ടിട്ടുള്ളൂ.എന്നും താരം പറയുന്നു.
about rashmi anil