കേസ് അന്വേഷണം ഇനി എസ് പി സൂരജ് സാറിലേക്ക് ; സൂര്യയ്ക്ക് ചുറ്റും വരിഞ്ഞുമുറുകുന്ന അപകടങ്ങൾ; ഋഷി ഇനി അടങ്ങില്ല ; കൂടെവിടെയിൽ പുത്തൻ രംഗങ്ങൾ!

ക്യാമ്പസ് പ്രണയകഥയായിട്ടെത്തിയ കൂടെവിടെ പരമ്പര സ്നേഹബന്ധങ്ങളുടെയും കഥയായി.. ഇപ്പോഴിതാ മറ്റൊരു ത്രില്ലിംഗ് എപ്പിസോഡിലേക്ക് കടക്കുകയാണ്. എന്നാലും ഒരു പ്രശ്നം എല്ലാ പ്രേക്ഷകരും പറയുന്നുണ്ടല്ലോ ?

എന്താ അത്? ഹാ ഈ റാണിയമ്മ ആണോ ഇതിൽ നായികാ? റാണിയമ്മയ്ക്ക് മാത്രമാണല്ലോ എല്ലായിപ്പോഴും വിജയം… തേവർമല യാത്ര പാളിപ്പോയപ്പോൾ തന്നെ റാണിയമ്മ അടുത്ത പ്ലാൻ ഇട്ടു. അപ്പോൾ റാണി തന്നെയല്ലേ ജയിച്ചേ..

ഈ ചോദ്യം ശരിയാണ്, തുടക്കം മുതൽ എന്തൊരു സീൻ വന്നാലും റാണിയ്ക്ക് ദോഷം വരാതെ മാത്രമേ അവസാനിച്ചിട്ടുള്ളു. അതിഥി ടീച്ചറെ അറ്റാക്ക് ചെയ്ത് സമയത്തും റാണിയ്ക്ക് ഒന്നും സംഭവിച്ചില്ല. പ്രത്യക്ഷത്തിൽ ഒന്നും ഇതുവരെ സംഭവിച്ചിട്ടില്ല എന്നതാണ് ശരി.

പക്ഷെ നിങ്ങൾ ഒന്ന് ഓർത്തുനോക്കിക്കെ.,… റാണി ഏറ്റവും കൂടുതൽ ഭയന്ന ഋഷി അതിഥി കൂട്ട്.. അത് സംഭവിച്ചല്ലോ ? ബാക്കി റാണിയമ്മയുടെ പതനത്തിന് സമയം ആകുന്നതേ ഉള്ളു. ഇപ്പോൾ പോലും സൂര്യയെ അപായപ്പെടുത്താൻ ശ്രമിക്കുകയാണ്. തമ്പിയെ കൂടി ഇപ്പോൾ ഇതിൽ ഉൾപ്പെടുത്തും. പക്ഷെ സൂര്യയെ അപായപ്പെടുത്തിയിട്ട് റാണിക്ക് എന്ത് നേട്ടം എന്ന് ഈ റാണി ചിന്തിക്കുന്നില്ല,.

ഇനി ഋഷിയെ തിരികെ കിട്ടില്ല.. അതിഥിയുടെ സ്വത്തുക്കൾ ജഗനും കിട്ടില്ല. ഇനി അവർ ഇതൊക്കെ കാട്ടിക്കൂട്ടുന്നത് വെറും ഒരു മനസുഖം എന്ന നിലയിലാണോ? അതോ സൂര്യയെ രക്ഷിക്കാൻ വേണ്ടി വിലപേശുമോ? ഋഷിയെ വിട്ടുതന്നാൽ സൂര്യയെ വെറുതെ വിടാം എന്ന് റാണിയമ്മയ്ക്ക് പറയാനാണോ ? അതോ സ്വത്തുക്കൾ എഴുതിത്തന്നാൽ സൂര്യയെ വെറുതേവിടാം എന്ന് ജഗന് പറയാനാണോ? ഏതായാലും നമുക്ക് നോക്കാം.

പിന്നെ തിരുമ്പി വന്തിട്ടെ… നമ്മുടെ എസ് പി സൂരജ് സാർ എത്തിയിട്ടുണ്ട്… അയാളുടെ ആ കേസ് അന്വേഷണവും സംസാരവും രീതികളുമൊക്കെ സൂപ്പർ പവർ ആണ്. റാണിയമ്മയാണ് ഇവിടെ ലോക്ക് ആകാൻ പോകുന്നത്. പിന്നെ ജഗനെ ചോദ്യം ചെയ്യുന്ന സീൻ ഒക്കെ വരുമ്പോൾ അടിപൊളി ആകും…

ഇനി കഴിഞ്ഞ ദിവസം ഹോട്സ് സ്റ്റാറിൽ വളരെ ലേറ്റ് ആയിട്ടാണ് സീരിയൽ എത്തിയത്. ഇന്നലത്തെ എപ്പിസോഡ് കുറച്ചു ക്രൂക്കഡ് ആയിരുന്നു. ശരിക്കും നീതു പൊലീസിന് മൊഴി കൊടുക്കുമ്പോൾ ഉഫ് ദേഷ്യം വന്നു. എന്തൊരു ക്രിമിനൽ മൈൻഡ് ആണ് അവരുടേത്…

പിന്നെ മറ്റൊരു കാര്യം ഈ ബുദ്ധിയും റാണിയുടേത് അല്ല. അതും ജഗൻ പറഞ്ഞുകൊടുക്കുന്നതാണ്. അതിൽ മിത്ര ഇനി ആരോഗ്യം വീണ്ടെടുത്ത് തിരികെ വരണം. ഓർമ്മ ഒന്നും പോകരുത്.. എന്നാൽ മാത്രമേ സൂര്യയ്ക്ക് രക്ഷപെടാൻ സാധിക്കൂ… അപ്പോഴും റാണിയുടെ ക്രൂരത കാണുമ്പോഴാണ്… മിത്രയെ പോലും അപായപ്പെടുത്താൻ റാണി മടിക്കില്ല . പക്ഷെ ഋഷി സൂര്യയെ എങ്ങനെ ആയാലും രക്ഷിക്കും..

ഈ സംഭവത്തോടെ റിഷിയ്ക്ക് റാണിയെ തള്ളിക്കളയേണ്ടി വരും. ഇത്രനാളും ഋഷി ആഗ്രഹിച്ചത് ഒരു എല്ലാവരും ഒപ്പം വേണം എന്നാണ്… എന്നാൽ ‘അമ്മ ഇല്ലാതെ അച്ഛൻ വലിയ ശ്രദ്ധ കൊടുക്കാതെ വളർന്നതുകൊണ്ടൊക്കെ ആകാം… ഋഷിയ്ക്ക് തന്റെ കുടുംബം ഒന്നിച്ചു നിൽക്കണം.. ഇനി പഴയ പോലെ പ്രശ്നങ്ങൾ ഉണ്ടാകരുത് എന്നൊക്കെയുള്ള ആഗ്രഹം… അത് ഏതൊരു മനുഷ്യനും ആഗ്രഹിക്കും.

സൂര്യയ്ക്ക് അമ്മയുടെ അവസ്ഥ വരരുത് എന്ന് കരുതിയാണ് റാണിയമ്മയെ പിണക്കാതെ കൂടെ നിർത്താൻ ഋഷി ആഗ്രഹിച്ചത്.. എന്നാൽ ആ സ്നേഹം ഒക്കെ കഴിഞ്ഞു. ഇപ്പോൾ റാണിയമ്മയെ കൂടുതൽ വെറുപ്പിക്കാതെ കൊണ്ടുപോയത് അവർ ഇതുപോലെയുള്ള അപടകം ഒന്നും ഉണ്ടാക്കരുത് എന്ന് കരുതിയയായിരുന്നു.. ഇപ്പോൾ ദേ ജഗനെ കൂടി കിട്ടിയപ്പോൾ എല്ലാം ആയി…

പക്ഷെ നമുക്ക് ഇനിയും പ്രതീക്ഷിക്കാം.. സൂര്യ ഋഷി അഭിനയം ഒരു രക്ഷയും ഇല്ല. അതുപോലെ മനോജ് സാർ നല്ല ഡയലോഗ് തന്നെയാണ് കഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇനി വേണ്ടത് അതിഥി സൂര്യയെ ആ പഴയ ഗോപാലപ്പുരത്തേക്ക് കൊണ്ടുപോകണം… ആദ്യമായി നമ്മൾ സൂര്യയെ കണ്ട ആ നാട്.. കുറച്ചു നാൾ കഥയിൽ സൂര്യയും അതിഥിയും മിസ്സിംഗ് ആകട്ടെ..

about koodevide

Safana Safu :