ക്രിമിനൽ ബുദ്ധിയുമായി വീണ്ടും രാമൻപിള്ള; ഈ നീക്കങ്ങൾക്ക് മുന്നിൽ കോടതിയും കിടുകിടാ വിറയ്ക്കുന്നു; രണ്ട് പ്രോസിക്യൂട്ടർമാർ രാജിവച്ച സംഭവം; ദിലീപിന്റെ വക്കീൽ രാമൻപിള്ളയോ പത്തുതല രാവണനോ?!

നടൻ ദിലീപ് പ്രതിയായ കേസ് ജനപ്രീതി നേടിയപ്പോൾ ഒപ്പം തന്നെ ശ്രദ്ധ നേടിയ പേരാണ് രാമൻപിള്ള വക്കീൽ. പൊലീസുകാരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചതോടെ, രാമൻപിള്ള വക്കീലിന് ശരിക്കും ഒരു അമാനുഷിക പ്രതിഛായായാണ് ഉണ്ടായിരിക്കുന്നത്.

മാധ്യമങ്ങളോട് അധികം സമ്പർക്കം പുലർത്താത്ത രാമൻ പിള്ളയുടെ ഒരു ബയോഡാറ്റ പോലും പബ്ലിക്ക് ഡൊമൈനിൽ കിട്ടാനില്ല. ദിലീപിന് മുൻകൂർ ജാമ്യം കിട്ടിയ ദിവസം പോലുള്ള അപൂർവ സന്ദർഭങ്ങളിലാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുക. അതും ഏതാനും മിനിട്ടുകൾ മാത്രം. കോടതി ഹിയറിങ്ങും, കേസ് പഠനവും, ചർച്ചയുമായി ദിവസവും 18 മണിക്കൂർ ജോലിചെയ്യുകയാണ്. ഈ കഠിനാധ്വാനവും അർപ്പണബോധവും തന്നെയാണ് രാമൻപിള്ളയെ മറ്റ് അഭിഭാഷകരിൽനിന്ന് വ്യത്യസ്തനാക്കുന്നത്.

മാപ്പു സാക്ഷിയെ വരച്ചവരയിൽ നിർത്തുന്ന രാമൻപിള്ളയുടെ തനി സ്വഭാവവും ദിലീപ് കേസിൽ കണ്ടുകഴിഞ്ഞതാണ്. നടി ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയായ ജിൻസനെ കൂറുമാറ്റാൻ സഹായിച്ചാൽ കൊല്ലം സ്വദേശി നാസറിന് പ്രത്യുപകാരമായി പണം നൽകാമെന്നാണ് ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ള വാഗ്ദാനം ചെയ്തത്.

റിപ്പോർട്ടർ ടിവി പുറത്തുവിട്ട ജിൻസനും നാസറും തമ്മിലുള്ള ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യത്തിൽ സൂചനയുള്ളത്. ഇത്രയുമൊക്കെ ഒരു കക്ഷിയ്ക്ക് വേണ്ടി വക്കീൽ ചെയ്യുമോ? അതോ ദിലീപ് ആയതുകൊണ്ടാണോ?

എന്നാൽ പിന്നെ ദിലീപ് കേസ് എങ്ങനെ രാമൻപിള്ളയെ തേടിയെത്തിയെന്ന് പരിശോധിക്കാം…

“ദിലീപ് അറസ്റ്റിലായപ്പോൾ താരത്തിന്റെ സുഹൃത്തുക്കൾ ആദ്യം സമീപിച്ചത് അഡ്വ. ബി രാമൻപിള്ളയെ ആയിരുന്നു. എന്നാൽ കാവ്യ മാധവനും മുൻ ഭർത്താവ് നിശാൽ ചന്ദ്രയും തമ്മിലുള്ള വിവാഹമോചനത്തിൽ കാവ്യയുടെ എതിർഭാഗം വക്കീൽ ആയിരുന്നു രാമൻപിള്ള. എന്നിട്ടും ദിലീപ് കേസ് വന്നപ്പോൾ സുഹൃത്തുക്കൾ എന്തുകൊണ്ട് ആദ്യം രാമൻപിള്ളയെ സന്ദർശിച്ചുവെന്നത് പലർക്കും അമ്പരപ്പുണ്ടാക്കി.

എന്നാൽ, ഈ ആവശ്യം രാമൻപിള്ള തള്ളുകയായിരുന്നു. കാവ്യയുടെ വിവാഹമോചന കേസിൽ നിഷാലിന്റെ വക്കീലായിരുന്നു താനെന്നും അതിനാൽ ഈ കേസ് ഏറ്റെടുക്കാൻ കഴിയില്ലെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത് എന്നാണ് അന്ന് കേട്ടത്. അങ്ങനെ കേസ് അഡ്വ. രാംകുമാറിൽ എത്തുകയും ചെയ്തു.

എന്നാൽ, ഹൈക്കോടതിയിൽ രാംകുമാറിന് പിഴച്ചു. ദിലീപിന് ജാമ്യം നിഷേധിച്ചു. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ സുഹൃത്തുക്കൾ രാമൻപിള്ളയെ തേടി വീണ്ടും എത്തിയത്. അവരുടെ നിർബന്ധവും കുടുംബത്തിന്റെ കണ്ണീരും കണ്ടിട്ടാണ് രാമൻപിള്ള കേസ് ഏറ്റെടുക്കാൻ തയ്യാറായത് എന്നാണ് പറയുന്നത്. കേസിൽ ദിലീപിന് ജാമ്യം കിട്ടാൻ സാധ്യതയുണ്ടോയെന്ന കാര്യത്തിൽ ആദ്യഘട്ടത്തിൽ രാമൻപിള്ളക്കും ഉറപ്പുണ്ടായിരുന്നന്നില്ല.

ദിലീപ് ഒരു തവണപോലും ഒന്നാംപ്രതി സുനിയെ കാണുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്തിട്ടില്ല. തിരിച്ചും വിളിച്ചിട്ടില്ല. ഒരു ടവർ ലൊക്കേഷനു കീഴിൽവന്നതുകൊണ്ട് ദിലീപ് എങ്ങനെ ഗൂഢാലോചനയിൽ പങ്കാളിയാകും. നടൻ ദിലീപിന്റെ നമ്പർ തേടിയാണ് സുനി, വിഷ്ണുവെന്ന പ്രതിയെ സംവിധായകൻ നാദിർഷായുടേയും ദിലീപിന്റ ഡ്രൈവർ അപ്പുണ്ണിയുടേയും അടുത്തേക്ക് അയയ്ക്കുന്നത്. ക്വട്ടേഷൻ കൊടുക്കുന്ന ആളിന്റെ ഫോൺ നമ്പർപോലും അറിയാതെയാണോ ഒരാൾ ക്വട്ടേഷൻ ഏറ്റെടുക്കുന്നത് എന്നതായിരുന്നു രാമൻപിള്ളയുടെ അവിടുത്തെ ചോദ്യം. ഇതോടെ ദിലീപിന് ജാമ്യം കിട്ടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

മാത്രമല്ല പിന്നീടുള്ള വിചാരണയുടെ ദിനങ്ങളിൽ പ്രോസിക്യൂഷൻ വല്ലാതെ പിറകോട്ട് അടിക്കയാണ് ഉണ്ടായത്. രണ്ട് പ്രോസിക്യൂട്ടർമാർ ജഡ്ജി….. മാനസികമായി പീഡിപ്പിക്കുന്നെന്ന് പറഞ്ഞ് രാജിവെച്ചുപോയി. റിമിടോമിയും, ഭാമയും അടക്കം 20 ഓളം സാക്ഷികൾ കൂറുമാറി. കേസിൽ ദിലീപ് ജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായപ്പോഴാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്.

ഇതോടെ ദിലീപിനെതിരെ വീണ്ടും കേസായി. മുൻകുർ ജാമ്യ അപേക്ഷ അംഗീകരിച്ച് കിട്ടാനും പൊരിഞ്ഞ വാദമാണ് രാമൻപിള്ള വക്കീലിന് നടത്തേണ്ടിവന്നത്. ‘

“കാര്യമായി ഒന്നും പറയാൻ കഴിയില്ലാത്ത കേസുകളിൽ എങ്ങനെ ഒരു വാദമുഖം ഉന്നയിക്കാം, അത് ശാസ്ത്രീയമായി ശരിയാണെന്ന് പൊതുസമൂഹത്തെ വിശ്വസിപ്പിക്കാം എന്നതിൽ രാമൻപിള്ളയുടെ വൈദഗ്ധ്യം അഭിനന്ദാർഹമാണ്’ എന്നാണ് അഡ്വ അജയ കുമാർ ഈ വിഷയത്തിൽ അഭിപ്രായപ്പെട്ടത്.

പക്ഷേ ഇവിടെയും ബാലചന്ദ്രകുമാറും ദിലീപും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി ഒരു പുകമറ സൃഷ്ടിക്കാൻ രാമൻപിള്ളക്ക് കഴിഞ്ഞു. ആവശ്യപ്പെട്ട ഫോണുകൾ ഹാജരാക്കിയിട്ടുണ്ടെന്നും, അതിനാൽ കേസിനോട് സഹകരിക്കുന്നില്ല എന്നത് ശരിയല്ലെന്നുമുള്ള രാമൻപിള്ളയുടെ വാദമാണ് കോടതി അംഗീകരിച്ചത്. ഗൂഢാലോചനയെ ശാപവാക്കാക്കി മാറ്റാനും അദ്ദേഹത്തിന് കഴിഞ്ഞു. പാതിവെന്ത വസ്തുതകൾ കൊണ്ട് കോടതി നടപടികളെ ചോദ്യം ചെയ്യരുത് എന്ന താക്കീതോടെയാണ് ഈ കേസിൽ ദിലീപിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

ക്രിമിനലുകളെ സംരക്ഷിക്കുന്ന ക്രിമിനൽ ബുദ്ധികേന്ദ്രമായി രാമൻപിള്ള മാറുന്നു എന്ന വിർമശനമുണ്ട്. ഈയിടെ റിട്ടയേഡ് ജഡ്ജ് ജസ്റ്റീസ് കെമാൽ പാഷ, ഫ്രാങ്കോ മുളയ്ക്കൽ കേസിനെ നിശിതമായ വിമർശിച്ചപ്പോൾ, കൃത്രിമമായ മാർഗങ്ങളിലൂടെ ഒരു പ്രതിയെ രക്ഷിച്ചെടുക്കുക അഭിഭാഷകന്റെ ബാധ്യത അല്ല എന്ന് പറഞ്ഞിരുന്നു.

അതേസമയം, രാമന്‍പിള്ളയെ മൊഴി രേഖപ്പെടുത്താന്‍ ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയപ്പോൾ രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്നതല്ലെന്ന് ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു. ക്രൈം ബ്രാഞ്ചിന്റേത് തെറ്റായ നടപടിയാണ്. ഒരു അഭിഭാഷകന്‍ തന്റെ കക്ഷിയുമായി നടത്തുന്ന സംഭാഷണം സവിശേഷമായ അധികാരമുളളതാണ്.

അത് പുറത്ത് പറയാന്‍ പാടുളളതല്ല. അഭിഭാഷകന്‍ അത് എവിടേയും പറയേണ്ടതില്ല.അഭിഭാഷകന്റെ മൊഴിയെടുക്കാനാണ് എങ്കില്‍ കൊലക്കേസുകളിലൊക്കെ അഭിഭാഷകരെ വിളിച്ച് സാക്ഷികളാക്കിയാല്‍ മതിയാവും. രാമന്‍ പിള്ളയെ മൊഴിയെടുക്കാന്‍ വിളിപ്പിക്കുന്നത് ഈ കേസിനെ നശിപ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്യുന്ന പണിയാണ്. വിവരമുളള ആരും ഇങ്ങനെ ചെയ്യാന്‍ ഉപദേശിക്കില്ല. തലയ്ക്ക് ഓളമുളളവരുടെ നിയമോപദേശം ആയിരിക്കും ഇതെന്നും കെമാല്‍ പാഷ പറഞ്ഞു.

കേസ് ജയിക്കാൻ എന്ത് കളിയും കളിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ അന്തസ് കളയുന്നതാണെന്ന് അഭിഭാഷക സമൂഹത്തിൽനിന്നും വിമർശനം ഉയരുന്നുണ്ട്. ഒപ്പം പണമുള്ളവന് എന്തിൽനിന്നും രക്ഷപ്പെടാമെന്നും, അതില്ലാത്തവൻ പെടും എന്നും സോഷ്യൽ മീഡിയയിൽ അടക്കം അഭിപ്രായം ഉയരുന്നുണ്ട്.

‘ആയിരം രൂപയും മള്ളൂരുമുണ്ടെങ്കിൽ ആരെയും കൊല്ലാമേ രാമനാരായണ’ എന്ന കവിത ചങ്ങമ്പുഴ കൃഷ്ണപിള്ള ആലപിക്കുമ്പോൾ ആ യോഗത്തിന്റെ അധ്യക്ഷൻ സാക്ഷാൽ മള്ളൂർ ആയിരുന്നു. ഇന്നിപ്പോൾ രാമനല്ല രാവണാനാവുകയാണ് രാമൻപിള്ള….

about dileep

Safana Safu :