വെറുതെ പറഞ്ഞുണ്ടാക്കല്ലേ…. അതിനൊട്ട് താൽപര്യവുമില്ല; ജീവിച്ചു പൊക്കോട്ടെ; മറുപടി പറഞ്ഞ് മടുത്ത് അവസാനം രശ്മി അനിൽ പൊട്ടിത്തെറിച്ചു!

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപിടി നല്ല കഥാപാത്രങ്ങളായി തിളങ്ങുന്ന താരമാണ് രശ്മി അനില്‍. കോമഡിയാണ് കൂടുതൽ കൈകാര്യം ചെയ്യുന്നത് എങ്കിലും സ്വഭാവിക കഥാപാത്രങ്ങളും തനിക്ക്
വഴങ്ങും എന്ന് താരം തന്നെ തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ രശ്മി പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.

വിവാഹമോചിതയായോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞ് മടുത്തു, ഞങ്ങള്‍ പിരിഞ്ഞിട്ടില്ല, പിരിയാന്‍ ഉദ്ദേശവുമില്ല എന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. താരങ്ങളടക്കം നിരവധി പേരാണ് രശ്മിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്.

ഞങ്ങൾ പിരിഞ്ഞില്ല സുഹൃത്തുക്കളേ. വെറുതെ പറഞ്ഞുണ്ടാക്കല്ലേ. പിരിയാൻ ഒട്ട് തീരെ താൽപര്യവുമില്ല. ജീവിച്ചു പൊക്കോട്ടെ. പറഞ്ഞു പറഞ്ഞു ഇപ്പോൾ ഡിവോഴ്സായി എന്നു വരെയായി. ഭർത്താവിനൊപ്പമുള്ള ഫോട്ടോയ്ക്കൊപ്പമായുള്ള രശ്മിയുടെകുറിച്ച് ഇങ്ങനെയായിരുന്നു. സഹപ്രവർത്തകരുൾപ്പടെ നിരവധി പേരാണ് എന്താണ് സംഭവം എന്ന് ചോദിച്ച് എത്തിയിട്ടുള്ളത്.

പണം തരും പടം പരിപാടിയില്‍ അടുത്തിടെ രശ്മിയും ഭര്‍ത്താവും പങ്കിട്ടിരുന്നു. വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചും ഇരുവരും തുറന്ന് സംസാരിച്ചിരുന്നു. കര്‍ക്കശക്കാരനും പെട്ടെന്ന് ദേഷ്യം വരുന്ന തരത്തിലുള്ള ക്യാരക്ടറായിരുന്നുവെങ്കിലും പിന്നീട് ഭര്‍ത്താവ് മാറിയതിനെക്കുറിച്ച് രശ്മി വിശദീകരിച്ചിരുന്നു. ഡിവോഴ്‌സിനെക്കുറിച്ച് വരെ ചിന്തിച്ച വിവാഹജീവിതം തിരികെ പിടിച്ചതിനെക്കുറിച്ച് പറഞ്ഞിരുന്നു. ഇതിന് ശേഷമായാണ് ഡിവോഴ്‌സായോ എന്ന ചോദ്യം നേരിട്ടതെന്ന് രശ്മി പറയുന്നു.

ഇതെന്തൊരു ലോകമെന്നായിരുന്നു മാല പാര്‍വതിയുടെ കമന്റ്. ഞാന്‍ ഡിവോഴ്‌സായെന്ന് പറഞ്ഞ് പലരും വിളിച്ചു എന്നായിരുന്നു രശ്മിയുടെ മറുപടി. ഇതാരാ ഇങ്ങനെ പടുത്തുവിടുന്നത്, കഷ്ടം എന്നായിരുന്നു കണ്ണന്‍ സാഗറിന്റെ കമന്റ്. എന്താല്ലേ, സാരിയില്‍ 25 പിന്‍ കുത്താന്‍ പറഞ്ഞതിന് ഡിവോഴ്‌സ് ആയെന്ന് എന്നായിരുന്നു സ്‌നേഹ ശ്രീകുമാര്‍ കമന്റ് ചെയ്തത്.

നിങ്ങളെ ഒന്നിച്ച് കണ്ടിട്ടുള്ളവര്‍ ആരും പറയില്ല ചേച്ചി, എന്നും സന്തോഷവും സ്‌നേഹവും ഉണ്ടാവട്ടെ, പ്രാര്‍ത്ഥനകള്‍ എന്ന് സ്‌നേഹ പറഞ്ഞപ്പോള്‍ എന്ത് കഷ്ടമാണ്, മൂന്ന് ദിവസമായി മറുപടി പറഞ്ഞ് മടുത്തെന്നായിരുന്നു രശ്മി കമന്റിട്ടത്. ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും മൈൻഡ് ചെയ്യേണ്ടതില്ലെന്നും എപ്പോഴും സന്തോഷത്തോടയും സമാധാനത്തോടെയും കഴിയൂയെന്നുമായിരുന്നു കമന്റുകൾ.

about reshmi

Safana Safu :