സെറ്റിലേക്ക് ഒരു ലോഡ് ക്യാമറയുമായിട്ടാണ് മമ്മൂട്ടി വരുന്നത്…ഒറ്റയൊരെണ്ണം തൊട്ടുപോകരുതെന്ന് പറയും, പക്ഷെ; ഷൈന്‍ ടോം ചാക്കോ പറയുന്നു

മമ്മൂട്ടി പകർത്തുന്ന ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. സിനിമയും ഡ്രൈവിംഗും കഴിഞ്ഞാല്‍ മമ്മൂട്ടിയുടെ പാഷന്‍ ഫോട്ടോഗ്രഫിയാണ്. ക്യാമറകളുടെ കളക്ഷനും മമ്മൂട്ടിക്കുണ്ട്. മമ്മൂട്ടിയുടെ ക്യാമറ കളക്ഷനെ പറ്റി പറയുകയാണ് ഇപ്പോൾ ഷൈന്‍ ടോം ചാക്കോ

‘സെറ്റിലേക്ക് ഒരു ലോഡ് ക്യാമറയുമായിട്ടാണ് മമ്മൂട്ടി വരുന്നത്. വണ്ടിയുടെ ഡിക്കി തുറന്നിട്ട് ഇതിലേത് ക്യാമറയാണ് വേണ്ടതെന്ന് ചോദിക്കും. ഒറ്റയൊരെണ്ണം തൊട്ടുപോകരുതെന്ന് പറയും. പക്ഷേ പുള്ളിക്കാരന്‍ എല്ലാവര്‍ക്കും കൊടുത്തിട്ട് ഫോട്ടോയെടുത്തോളാന്‍ പറയും. ക്യാമറയുടെ കളക്ഷന്‍ ഇന്ന് തുടങ്ങിയതല്ലല്ലോ,’ ഷൈന്‍ പറഞ്ഞു.

അമല്‍ നീരദിന്റെ സംവിധാനത്തില്‍ പുറത്ത് വരുന്ന ഭീഷ്മ പര്‍വത്തില്‍ മമ്മൂട്ടിക്കൊപ്പം ഷൈന്‍ ടോം ചാക്കോയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഭീഷ്മ പര്‍വത്തില്‍ മൈക്കിളായി മമ്മൂട്ടി എത്തുമ്പോള്‍ പീറ്റര്‍ എന്ന കഥാപാത്രത്തെയാണ് ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്നത്.

സുഷിന്‍ ശ്യാമിന്റെ സംഗീതത്തില്‍ ശ്രീനാഥ് ഭാസി ആലപിച്ച സിനിമയിലെ ‘പറുദീസ’ എന്ന ഗാനം യൂട്യൂബിലൂടെ മാത്രം 30 ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്. ഇതിനോടകം തന്നെ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റിലും പാട്ട് ഇടംപിടിച്ചിട്ടുണ്ട്.

Noora T Noora T :