ഓർമ്മയുണ്ടോ ഈ മുഖം;സുരേഷ് ഗോപി ചാടിയിറങ്ങി! ഈ കേസ് അങ്ങനെ തെറ്റില്ല! ദിലീപിനെതിരായ കേസിൽ പ്രതികരണവുമായി സുരേഷ് ഗോപി!

സിനിമാ രംഗത്ത് നിന്ന് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ച മലയാള നടന്‍മാരില്‍ ഒരാളാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ ഇടപെടലുകളും പ്രതികരണങ്ങളും പലപ്പോഴും വാര്‍ത്തയാകാറുണ്ട്. വളരെ വ്യത്യസ്തമായ ശൈലിയും ഭാഷയുമാണ് സുരേഷ് ഗോപിയെ മറ്റു രാഷ്ട്രീയ നേതാക്കളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ തൃശൂര്‍ മണ്ഡലത്തില്‍ മല്‍സരിച്ച് എതിര്‍ സ്ഥാനാര്‍ഥികളെ അമ്പരപ്പിച്ച പ്രകടനം കാഴ്ച വച്ച നേതാവ് കൂടിയാണ് സുരേഷ് ഗോപി. കേരളത്തില്‍ ബിജെപിയിലെ പ്രമുഖ നേതാക്കള്‍ക്കില്ലാത്ത മാധ്യമ ശ്രദ്ധ സുരേഷ് ഗോപിക്ക് കിട്ടാറുണ്ട്. മാധ്യമങ്ങളെ കണ്ടപ്പോള്‍ രണ്ട് വിഷയത്തിലാണ് താരം ഇപ്പോൾ പ്രതികരിച്ചത്. രണ്ടും കേരളം സജീവമായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ്….

ഗവര്‍ണറും കേരള സര്‍ക്കാരും തമ്മിലുള്ള പോര് തുടരുകയാണ്. ഈ വിഷയത്തിലെ പ്രതികരണം എന്താണെന്ന് സുരേഷ് ഗോപിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഗവര്‍ണര്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹിജാബ് വിഷയത്തിലും സ്റ്റാഫ് നിയമന വിഷയത്തിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ അഭിപ്രായം പറഞ്ഞിരുന്നു.ഹിജാബ് നിരോധനത്തെ അനുകൂലിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചത്. സ്റ്റാഫ് നിയമന വിഷയത്തില്‍ മന്ത്രിമാരുടെ സ്റ്റാഫ് നിയമനം ചോദ്യം ചെയ്യുകയുമുണ്ടായി അദ്ദേഹം. ഗവര്‍ണറെ പുറത്താക്കാന്‍ അധികാരം നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. വിഷയം കൂടുതല്‍ സങ്കീര്‍ണമാകവെയാണ് ഗവര്‍ണര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സുരേഷ് ഗോപി രംഗത്തുവന്നിരിക്കുന്നത്.ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിലും സുരേഷ് ഗോപി ഇന്ന് പ്രതികരിച്ചു. അതിജീവിതയ്ക്ക് നീതി ലഭിക്കുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. കോടതി പറയണം, കോടതിയാണ് പറയേണ്ടത്. കോടതി പറയട്ടെ, കോടതിക്ക് അങ്ങനെ വലുതായൊന്നും തെറ്റില്ല എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. കോടതി പറയണമെന്ന വാക്കുകള്‍ അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു.

2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. അതേ വര്‍ഷം ജൂലൈയില്‍ ദിലീപ് കേസില്‍ അറസ്റ്റിലായി. അതിന് മുമ്പ് സുരേഷ് ഗോപി കേസുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയിരുന്നു. അന്വേഷണം ശരിയായ ദിശയിലാണ്. സോഷ്യല്‍ മീഡിയയില്‍ വരുന്നത് ഊഹാപോഹം മാത്രമാണ്. അന്വേഷണത്തെ വഴി തെറ്റിക്കുന്ന രീതിയില്‍ കുപ്രചരണങ്ങള്‍ നടത്തരുത്- ഇതായിരുന്നു അന്ന് സുരേഷ് ഗോപി പറഞ്ഞത്.കേരളത്തിലെ പല വിവാദ സംഭവങ്ങളിലും സുരേഷ് ഗോപി പ്രതികരിക്കാറുണ്ട്. സ്ത്രീധന പീഡനം മൂലമുണ്ടായ മരണം, നാര്‍ക്കോട്ടിക് ജിഹാദ് വിവാദം, ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം, സല്യൂട്ട് വിവാദം തുടങ്ങിയ വിഷയങ്ങളിലെല്ലാം താരം പ്രതികരിച്ചിരുന്നു. പെണ്‍കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധ കൊണ്ടുവരാനും സുരേഷ് ഗോപി ശ്രമിച്ചിരുന്നു.
തൃശൂര്‍ മണ്ഡലത്തല്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചാണ് സുരേഷ് ഗോപിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍. 2019ലും 2021ലും സുരേഷ് ഗോപി തൃശൂരില്‍ മല്‍സരിച്ചിരുന്നു. ബിജെപിക്ക് പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് സുരേഷ് ഗോപി അന്ന് നടത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സുരേഷ് ഗോപി നടത്തുന്ന ശ്രമം 2024ലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എന്നാണ് പറയപ്പെടുന്നത്.ദിലീപ് കേസില്‍ പ്രമുഖ താരങ്ങള്‍ പ്രത്യക്ഷ നിലപാട് സ്വീകരിക്കുന്നതിന് വിമുഖത കാട്ടിയിരുന്നു. നടിക്ക് നീതി ലഭിക്കണമെന്ന കാര്യത്തില്‍ എല്ലാവരും ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. നീതി ലഭിക്കണമെന്ന് എല്ലാവരും പറയുന്നു. എന്നാല്‍ ദിലീപ് ആണ് നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ എന്ന വാദത്തോട് പല താരങ്ങള്‍ക്കും വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. ഈ വേളയിലാണ് കോടതി പറയട്ടെ എന്ന് സുരേഷ് ഗോപി പ്രതികരിച്ചിരിക്കുന്നത്.

AJILI ANNAJOHN :