അവിനാഷിന്റെ ശല്യം തീർന്നു; ഇനി ശ്രേയയുടെ നായകന്റെ എൻട്രി? നല്ല കിടിലൻ ട്വിസ്റ്റുമായി തൂവൽസ്പർശം !

തകർത്തു പൊളിച്ചു അടുക്കിയ എപ്പിസോഡായിരുന്നു തൂവൽസ്പർശത്തിൽ കഴിഞ്ഞ ദിവസം നമ്മൾ കണ്ടത് ഇതിനായിരുന്നു കാത്തിരുന്നത്.. ആ കാത്തിരിപ്പ് വെറുതെ ആക്കിയില്ല… നല്ല കിടിലൻ ട്വിസ്റ്റ്‌ തന്ന് നമ്മളെ എല്ലാം ഞെട്ടിച്ചിരിക്കുകയാണ് തൂവൽസ്പർശം ടീം . മാളുവിന്റെ പ്ലാൻ എ തകർന്നപ്പോൾ ഇനി എന്താകും ശ്രേയയ്ക്ക് അവിനാഷിനെ കല്യാണം കഴകണ്ടി വരുമോ എന്നൊക്കെ കരുതിയിരുന്നു. എന്നാൽ ആരും പ്രീതീഷിക്കാത്ത ഒരു ട്വിസ്റ്റ് മാളുവിന്റെ പ്ലാൻ ബി എന്ന പേരിൽ ഒരുക്കിട്ടുണ്ടായിരുന്നു. അവിനാശിന് ചിന്തിക്കാൻ പോലും സമയം കൊടുക്കാതെ മാളുവിന്റെ മാസ്റ്റർ പ്ലാൻ വർക്ക് ഔട്ട് ആകുന്നത് . ഒട്ടും ലോജിക് പോകാതെ അടിപൊളി ആയി അത് പ്രെസെന്റ് ചെയ്ത മേക്കർസ്. അവിനാഷിനെ പൂട്ടി കളഞ്ഞു എന്നുവേണം പറയാൻ .. വെറും പൂട്ട് അല്ല നല്ല മണിച്ചിത്രതാഴിട്ട് പൂട്ടി… രെജിസ്റ്ററിൽ ഒപ്പ് ഇടുമ്പോൾ പോലും അവിനാഷ്‌ ഇത്ര പ്രേതീഷിച്ചു കാണില്ല. ശ്രേയയുടെ കഴുത്തിൽ താലികെട്ടാൻ പോകുമ്പോ പവിത്ര ബലമായി അത് തന്റെ കഴുത്തിൽ കെട്ടുക്കുന്നതും ഓക്കെ അടിപൊളിയായിരുന്നു . ഒരുപക്ഷെ കുറച്ചു പേര് ചോദിക്കാം വിവാഹം എങ്ങനെയാണോ നടത്തേണ്ടത് . ബലം പ്രയോഗിച്ച നടത്തേണ്ടതാണോ ? അങ്ങനെ നടത്തിയത് കൊണ്ട് എന്താ കാര്യം ? അവർക്ക് സന്തോഷത്തോടെ ജീവിക്കാൻ പറ്റുമോ എന്നൊക്കെ ? പക്ഷെ ഇവിടെ അവിനാഷ്‌ പവിത്രയെ പറഞ്ഞു പറ്റിച്ച ആളാണ് വിവാഹം കഴിക്കാം എന്ന് വാക്കുകൊടുത്ത അവൾ ചതിച്ചതാണ്. അതുകൊണ്ടു തന്നെ ആ ചതിക്ക് ഒരു മറു ചതി എന്ന് കരുതിയ മതി .അവിനാഷിനെ ചതിച്ചു എന്നു തോന്നുന്നവരോട്… ചതിച്ചാൽ തിരിച്ചു ക്ഷമിച്ചു നന്മ മരം ആകാൻ ഇവിടെ ആളെ കിട്ടില്ല… ചതിക്ക് മറുപടി ചതിച്ചു തന്നെ ജയിക്കുന്ന പെൺകരുത്ത് അവിനാഷ്‌ അടപടലം തകർന്നിരിക്കുവാണ് .

അങ്ങനെ ആ വിവാഹ കാര്യത്തിന് തീരുമാനമായി ആ ഒരു ടെൻഷൻ കുറഞ്ഞു . പക്ഷെ ടെൻഷൻ പൂർണമായി മാറി എന്ന് പറയാൻ കഴിയില്ല കാരണം ഫെബ്രുവരി 3 ന്റെ ദൂരൂഹതകൾ തുടരുകയാണ്. മാളുവിനായി അപകടം കത്ത് നില്കുന്നത് മിത്ര ഗ്രൂപ്പ് ഓഫ് കമ്പനിയിൽ ആണ് . അത് വിച്ചുവിന്റെ സ്വപ്നത്തിൽ നിന്ന് വ്യകതമാണ്. കഥയിൽ ഇതുവരെ അതായത് കഥയിൽ പറയുന്ന ഫെബ്രുവരി മൂന്ന് എന്ന തീയതിയിൽ മാളു ഓഫീസിലേക്ക് പോയിട്ടില്ല . ഓഫിസിസിലിരിക്കുന്ന ആ ഫയൽ എടുത്തുകൊണ്ടു തരണം എന്ന് കൊച്ചു ഡോക്ടറോടാണ് പറയുന്നത്. പക്ഷെ കൊച്ചു ഡോക്ടർ അത് എടുത്ത് കൊടുത്തില്ല .കാരണം സുകു ഹോസ്പിറ്റലിൽ ആണ് .

പക്ഷെ ഇപ്പൊ ചവിട്ടു കൊണ്ട പാമ്പാണ് അവിനാഷ്‌ അത് കൊണ്ട് തന്നെ അവിനാഷിനെ ഇനി കൂടുതൽ സൂക്ഷിക്കണം . മാളുവിനോട്ഇപ്പോൾ അവിനാഷിനെ കൂടുതൽ പക തോന്നുന്നു . തന്നെ പ്ലാനുകൾ എല്ലാം തകർത്തതിൽ. അത് കൊണ്ട് തന്നെ മാളുവിനെ ഇല്ലാതാകാൻ അവിനാഷ്‌ ശ്രേമിക്കും. അത് പുതിയ പ്രൊമോയിൽ കാണിക്കുന്നുണ്ട്. പക്ഷെ മാളുവിനെ അപകടപ്പെടുത്താൻ അവിനാഷ്‌ ശ്രേമിക്കുമ്പോൾ അവിനാഷിനെ ആരോ പിന്നിൽ നിന്ന് അക്രമിക്കുന്നുണ്ട് . അതാരായിരിക്കും മാളുവിന്റെ രക്ഷകൻ ആണോ ? അതോ ശത്രു ആയിരിക്കുമോ ?പിന്നെ മാളു ബോധം കേട്ടതുപോലെ വീഴുന്നതും പ്രൊമോയിൽ കാണിക്കുന്നുണ്ട്. എന്തായിരിക്കും മാളുവിന് സംഭവിക്കുന്നത്. എന്തയാലും അവിടെൽക്ക് ശ്രേയ എത്തും അതുകൊണ്ടു തന്നെ മാളുവിന് ഒന്നും സംഭവിക്കില്ല

മാളു തന്റെ പ്രതിജ്ഞ നിറവേറ്റി… ഇനി അടുത്തത് ശ്രയയുടെ ഊഴം…. അവിനാഷും രാംദാസും ഇനി ആരൊക്കെ ഒന്നിച്ചു വന്നാലും ശ്രേയ നോക്കി കോളും. പിന്നെ അവിനാഷ് എന്ന ശല്യം ശ്രേയയുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു.ഇനി ഹീറോയുടെഎൻട്രിക്കായി എല്ലാവരും കട്ട വെയ്റ്റിംഗ് . ഇനി കഥയിൽ പുതിയ ഒരു നായകൻ കുടി വന്നാൽ എല്ലാം അടിപൊളി ആകും .

About Thoovalsparsham

AJILI ANNAJOHN :