ഈ പ്രേക്ഷകർ ചില്ലറക്കാരല്ല; കൂടെവിടെ കിനാശേരിയിൽ പുത്തൻ റൈറ്റർ ; ഇനി തേവർമലയിലെ കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന നിമിഷങ്ങൾ ; കൂടെവിടെ വരും ആഴ്ച ഇങ്ങനെ !

അപ്പോൾ കഴിഞ്ഞ ദിവസം നിങ്ങൾക്ക് കൂടെവിടെയിൽ ഒരു പുത്തൻ തുടക്കമായിരുന്നു. നമ്മൾ കുറച്ചധികം വിമർശിച്ച കുറച്ചൊക്കെ തമാശയാക്കിയ കൂടെവിടെ റൈറ്റർ ശശീന്ദ്രൻ വടകട 300 എപ്പിസോഡുകൾ പിന്നിട്ട വേളയിൽ കൂടെവിടെ ടീമിനോട് ബൈ പറഞ്ഞിരിക്കുകയാണ്. കഥാപാത്രങ്ങളിലെ മാറ്റങ്ങൾ പോലെ എഴുത്തുകാരും മാറുന്നത് സീരിയലിൽ സ്വാഭാവികമായിരിക്കും. അതാകാം സംഭവിച്ചത്. അപ്പോൾ ശശീന്ദ്രൻ വടകര സാറിന് എല്ലാ ആശംസകളും…

അപ്പോൾ നമ്മുടെ കൂടെവിടെ പരമ്പരയെ നമ്മൾ ആഗ്രഹിച്ച കൂടെവിടെ കിനാശേരിയാക്കാൻ പുതിയ സാർ വന്നിരിക്കുകയാണ്. ഈ പരമ്പരകളൊക്കെ ഒരു ക്ലാസ് റൂം ആയിട്ട് പരിഗണിച്ചാൽ, അതിൽ ഏറ്റവും വികൃതി പിടിച്ച കുട്ടികൾ ഉള്ള ക്ലാസ് ആണ് കൂടെവിടെ ക്ലാസ്.. വികൃതിക്കാരായ കുട്ടികൾ എന്ന് പറഞ്ഞത് പ്രേക്ഷകരെ തന്നെയാണ് . ഏഷ്യാനെറ്റ് കമന്റ് ബോക്സ് ആണ് നിങ്ങളുടെ ക്ലാസ് റൂം..

എന്തൊരു ബഹളമാണ് അതിൽ. ഇന്നലെയും ഇന്നും കൂടിയിട്ട് കൂടെവിടെ കമന്റ് ബോക്സ് തള്ളിമാറിച്ചിട്ടിട്ടുണ്ട്, അപ്പോഴാണ് അവിടേക്ക് പുതിയ സാർ കടന്നുവന്നിരിക്കുന്നത്. ഇനി മനോജ് സാർ ആണ് നിങ്ങളുടെ ക്ലാസ് സാർ..

ഏതായാലും ഇപ്പോൾ കഥ എത്തിനിൽക്കുന്നത് തേവർമല എന്ന ഒറ്റ പോയിന്റിലാണ്. രഹസ്യവിവാഹം എന്ന ചാപ്റ്റർ തന്നെ ക്ലോസ് ആയി. രഹസ്യവിവാഹം വേണം എന്നാഗ്രഹിച്ച പ്രേക്ഷകർ ഉണ്ടായിരുന്നു അല്ലെ…

പക്ഷെ അങ്ങനെ കഥയെ കൊണ്ടുവരാൻ ആയിരുന്നെങ്കിൽ ആ വിവാഹം മുൻപ് തന്നെ നടത്തുന്നതായിരുന്നു നല്ലത്. ആലഞ്ചേരിയിൽ നിന്നും നാട്ടിൽ എത്തുമ്പോൾ എന്ത് സംഭവിക്കും എന്നതായിരുന്നല്ലോ നമ്മുടെ ഒക്കെ ടെൻഷൻ. എന്നാൽ അതൊക്കെ വലിയ സീൻ ഇല്ലാതെ കടന്നുപോയി. അപ്പോൾ പിന്നെ ഇനി രഹസ്യ വിവാഹത്തിന്റെ ആവശ്യം അവിടെ വരുന്നില്ല.

പിന്നെ സൂര്യ കഴിഞ്ഞ ദിവസം സംസാരിച്ചത് കണ്ടപ്പോൾ ഒരു വിഷമം തോന്നി.. പഴയ സൂര്യയെ മിസ് ചെയുന്നു എന്ന് പറയുമ്പോൾ നമ്മൾ ഒരു കാര്യം കൂടി ഓർക്കണം. പണ്ടത്തെ സൂര്യ കൈമൾ വളരെ ഇന്റിപെന്റന്റ് ആയിരുന്നു. ആരെയും മൈൻഡ് ചെയ്യേണ്ട കാര്യം ഇല്ല.. ആരോടും എന്തും പറയാം. ടീച്ചർ മാത്രമായിരുന്നു സൂര്യയുടെ ഒരേയൊരു ലോകം. ടീച്ചറെ മാത്രം അനുസരിച്ചാൽ മതി.

എന്നാൽ ഇപ്പോൾ ആ സാഹചര്യം അല്ലല്ലോ.. കഥ കുറേക്കൂടി മുന്നോട്ട് പോയി. ഇന്ന് സൂര്യ താമസിക്കുന്നത് ഋഷി നൽകിയ വീട്, അല്ലെങ്കിൽ ഋഷിയ്ക്ക് വേണ്ടി റാണിയമ്മ നൽകിയ വീട് . അതും അവിടെ സ്വന്തം സഹോദരൻ കൂടി സൂര്യയ്ക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. ഇപ്പോൾ നിഥിന് കിട്ടിയിരിക്കുന്ന ജോലി ഉറപ്പായും റാണിയമ്മയുടെ അറിവോടെ ആയിരിക്കും .

പിന്നെ അതിഥി ടീച്ചർ പറയുന്നതിനെ ഒരിക്കലും സൂര്യ എതിർക്കില്ല. അങ്ങനെ ഉള്ള സൂര്യ കൈമൾ ഇന്നലെ സംസാരിച്ചപ്പോൾ അവളുടെ വ്യക്തിത്വം പോലും നഷ്ടപ്പെട്ടപോലെ തോന്നി.

അതായത്, ” നിങ്ങൾ രണ്ടുപേരോടും ആയി എനിക്ക് ഒരു കാര്യം പറയാനുണ്ട്.”

ഇത്രനാളും രഹസ്യ വിവാഹം കാര്യം പോലും താറുമാനിച്ചുറപ്പിച്ച ശേഷമാണ് സൂര്യയോട് പറയുന്നത്. അത് പെട്ടന്നുള്ള തീരുമാനം ആയിപ്പോയി എന്നും പറയാം. അതായത് നമ്പ്യാർ അങ്കിൾ വന്നപ്പോൾ ഉണ്ടായ ഐഡിയ ആയിരുന്നല്ലോ? എന്നാലും സൂര്യ സംസാരിച്ചു തുടങ്ങിയപ്പോൾ ആ ഒരു ഭാവം സൂര്യയോട് സഹതാപം തോന്നിപ്പിക്കുന്നുണ്ട് . പിന്നെ സൂര്യ പറഞ്ഞ കാര്യം രഹസ്യ വിവാഹം വേണ്ട എന്നാണ്..

അത് നല്ല തീരുമാനമാണോ ? നിങ്ങൾ അതിനെ കുറിച്ച് പറയുക. എന്റെ അഭിപ്രായത്തിൽ അവർ തേവർ മലയിൽ പോയി വരുമ്പോൾ പല കാര്യങ്ങൾക്കും ഒരു തീരുമാനം ആകും.

ഇനി റാണിയമ്മ വിരിച്ച വലയിൽ മിത്രയാണോ വീഴുന്നത് എന്നാണ് കണ്ടറിയേണ്ടത് . ആ സൂചന പ്രൊമോയിൽ ഉണ്ട്.. ജഗന്റെ ആളുകൾ തന്നെ അപായപ്പെടുത്താൻ ആ സ്ഥലത്ത് എത്തുന്നുണ്ട്. പക്ഷെ സൂര്യയ്ക്ക് പകരം മിത്രയ്ക്കാകും ആപത്തുണ്ടാവുക. അതിന്റെ കൂടുതൽ വിശേഷങ്ങൾ നാളെ പറയുന്നതാണ്. നമ്മുടെ മനോജ് സാർ എങ്ങനെ ആണ് കഥ പ്ലാൻ ചെയ്യുന്നത് എന്ന് ഞാൻ ഒന്ന് ശരിക്കും നോക്കട്ടെ .

about koodevide

Safana Safu :