പ്രണവിനെ വിവാഹം ചെയ്യുന്നതിനെ കുറിച്ച് ചോദിക്കാന്‍ ജ്യോത്സ്യനെ വിളിച്ചിരുന്നോ? ആ മറുപടി ഞെട്ടിച്ചു; നടിയുടെ മറുപടി ഇങ്ങനെ

പ്രണവിനെ ഇഷ്മാണെന്നും വിവാഹം ചെയ്യണമെന്നും പറഞ്ഞ ഗായത്രി നേരത്തെ ട്രോളുകള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും ഇരയായിരുന്നു. പ്രണവിനെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് ചോദിച്ച് ജോത്സ്യനെ വിളിച്ച് സംസാരിക്കുന്ന ഗായത്രി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സംഭവത്തോടെ ഒടുവിൽ നടി പ്രതികരിച്ചിരിക്കുകയാണ്.

പ്രണവിനെ കല്യണം കഴിക്കുന്നതിനെ കുറിച്ച് ചോദിക്കാനായി ജ്യോത്സ്യനെ വിളിച്ചത് താനല്ല. ആ ശബ്ദം കേട്ടല്‍ അറിയില്ലേ അത് താനല്ലെന്ന് എന്നാണ് ഗായത്രി പറയുന്നത്. തനിക്ക് മാത്രമല്ല ഒരുപാട് പെണ്‍കുട്ടികള്‍ക്ക് പ്രണവിനെ ഇഷ്ടമായിരിക്കും. അതുപോലെ തനിക്കും ഇഷ്ടമാണ്. അദ്ദേഹത്തെ കല്യാണം കഴിക്കണം എന്നുള്ളതും ഒരു ആഗ്രഹമാണ്. പക്ഷേ അതിനു വേണ്ടി നോക്കിയിരിക്കുകയൊന്നുമല്ല.

ലാലേട്ടന്റെ മരുമകളാകാന്‍ വേണ്ടി ആരാണ് ആഗ്രഹിക്കാത്തത്. ലാലേട്ടനും താനും തമ്മില്‍ പ്രത്യേകം കണക്ട് ചെയ്യാന്‍ സാധിക്കും എന്നാണ് കരുതുന്നതെന്ന് ഗായത്രി പറഞഅഞു. പരിഹസിക്കപ്പെടല്‍ ഒരു ട്രെന്‍ഡ് ആയപ്പോഴാണ് ട്രോള്‍സ് നിരോധിക്കണം എന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത് എന്നും നടി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി

Noora T Noora T :