ലച്ചുവിനെ എരിപിരികയറ്റിയ ജയന്തിയെ തേച്ച് ഒട്ടിച്ച് അഞ്ജു; തമ്പിയും സാന്ത്വനത്തിൽ എത്തുന്നു! ഇനി ജയന്തിയുടെ കള്ളത്തരങ്ങൾ പൊളിയുന്നു ?പുതിയ ട്വിസ്റ്റുമായി സാന്ത്വനം !

അങ്ങനെ നമ്മുടെ നമ്മുടെ ലെച്ചു അപ്പച്ചിയും ജയന്തിയും തമ്മിൽ കണ്ടിരിക്കുകയാണ്. ഇനി ഒരു കുടുംബ തകരാൻ വേറെ ഒന്നും വേണ്ട. ഹിരോഷിമയിൽ നാഗസാക്കിയിലും ഒക്കെ ബോംബ് ഇട്ടതു പോലെ ആകുമോ സാന്ത്വനത്തിന്റെ അവസ്ഥ എന്ന് കണ്ടു തന്നെ അറിയണം. കാരണം രണ്ടു പേരും നല്ല ആറ്റം ബോംബുകൾ തന്നെയാണ് , കുടുംബ കലക്കാൻ പ്രത്യേക കഴിവുണ്ട്. പത്തായത്തിൽ നെല്ല് ഉണ്ടെങ്കിൽ എലി മൂന്നാറിൽ നിന്നും വരും എന്ന് കേട്ടിട്ടില്ലേ അത് പോലെയാണ് ജയന്തി സാന്ത്വനം വീട്ടിൽ അപ്പുവിന്റെ വീട്ടുകാർ വന്നാൽ അപ്പൊ ഓടി എത്തും . എരിതീയിൽ എണ്ണ ഒഴിക്കാൻ ജയന്തി പണ്ടേ മിടുക്കിയാണ്. ലെച്ചു അപ്പച്ചിയോട് ഇനി സാന്ത്വനത്തിൽ ഉള്ളവരെ കുറച്ചു പറഞ്ഞ് എരിപിരി കേറ്റി പിന്നെ അപ്പച്ചി എന്തുണ്ട് എന്ന് നോക്കിക്കിയിരിക്കുകയാണ്. പരദൂഷണം പറഞ്ഞ് കുടുംബ കൂട്ടിച്ചോറാക്കാൻ ഇവർ രണ്ടുപേരും നല്ല കൂട്ടാണ് …

കഴിഞ്ഞ എപ്പിസോഡിൽ അപ്പച്ചിയും ജയന്തിയും സംസാരിക്കുന്നത് നമ്മളെ കണ്ടിരുന്നു. അപ്പുവും അഞ്ജുവും അത് തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞില്ല . ഞാൻ സത്യങ്ങൾ പറയും അത് ആർക്കും ഇഷ്ടപ്പെടില്ല എന്നൊക്കെ ജയന്തി പറയുന്നുണ്ട്. അപ്പച്ചി കൂടുതൽ താല്പര്യത്തോടെ ജയന്തി ഏട്ടത്തിയുടെ സംസാരം കേൾക്കും , കാരണം അതിൽ നിന്ന് എന്തെങ്കിലും കേട്ടിട്ട് വേണമല്ലോ പുതിയ പ്രശ്നം ഉണ്ടാക്കാൻ . ഇന്നത്തെ എപ്പിസോഡിൽ ബാക്കി കുത്തിത്തിരിപ്പും പരദൂഷണവും നമ്മുക്ക് കേൾക്കാം, ജയന്തിയെ ഏട്ടത്തി പറയാൻ പോകുന്നത് ദേവിയെ കുറ്റപ്പെടുത്തി ആയിരിക്കും ദേവിയാണ് ഇവിടുത്തെ കാര്യങ്ങൾ ഒക്കെ തീരുമാനിക്കുന്നത്. ഇവിടെ ആർക്ക് എന്ത് ചെയ്‌യണമെങ്കിലും ദേവിയുടെയും ബാലന്റെയും അനുവാദം വേണം. ഇവിടെ അപ്പുവിന് ഒരു വിലയും കിട്ടില്ല ,അപ്പുവിന് ഒരിക്കലും സന്തോഷം കിട്ടില്ല . ദേവി അപ്പുവിനെ നോക്കുന്നുണ്ട് എന്ന് കാണിക്കാൻ വേണ്ടി ഓരോന്ന് കട്ടി കൂട്ടത്തെയുള്ളു നിങ്ങളുടെ കൊച്ചിന് നന്നായിട്ടു നോക്കണമെങ്കിൽ ഇതുപോലെ നിങ്ങൾ ആരെങ്കിലും ഇവിടെ വന്നു നിൽക്കണം,അല്ലെങ്കിൽ അപ്പുവിനെ അവിടെ കൊണ്ട് നിർത്തണം എന്നൊക്കെ പറഞ്ഞു ലെച്ചു അപ്പച്ചിയുടെ മനസ്സ് ഇളക്കും.

അപ്പച്ചിയും ജയന്തിയും തമ്മിൽ കണ്ടത് കൊണ്ട് തന്നെ അഞ്ജലിയും ദേവിയുമൊക്കെ അകെ ടെന്ഷനിലാണ് . അപ്പച്ചി മാത്രം ആയിട്ടു തന്നെ സാന്ത്വനത്തിൽ അവർ പ്രശ്നങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുവാണ്. അതിന്റെ ഭാഗമായി പല തരത്തിലുള്ള അടവുകൾ അപ്പച്ചി എടുക്കുന്നുണ്ട്. അപ്പച്ചിയെ എങ്ങനെ പുറത്താകും എന്ന ആലോചിച്ചു നില്കുമ്പോഴാ അടുത്ത മാരണം വന്നു കയറിയത്.

എന്തായാലും ഇന്നത്തെ എപ്പിസോഡ് അടിപൊളിയാണ്, അഞ്ജു തകർത്തിട്ടുണ്ട്. എല്ലാവരുടെയും മുൻപിൽ വെച്ച് ജയന്തിയെ പൊളിച്ച അടുക്കിട്ടുണ്ട്. അപ്പു ജയന്തി ഏഷണി പറഞ്ഞു എന്നൊക്കെ പറയുമ്പോൾ അഞ്ജു പറയുന്നുണ്ട്. അങ്ങനെ ജയന്തി ഏട്ടത്തി യെ ഏഷണികാരി ആക്കല്ലേ ചെറുപ്പം മുതൽ നാട്ടിലുള്ള വീടുകളിൽ കയറി ഇറങ്ങി സത്യം മാത്രം ശീലിച്ചു പോയതുകൊണ്ട് അറിയാതെ ഓരോന്ന് പറഞ്ഞു പോയതാണ് അപ്പു. എന്നൊക്കെ പറഞ്ഞു അഞ്ജു ജയന്തിയെ കളിയാക്കുന്നുണ്ട്. പക്ഷെ എന്തൊക്കെ പറഞ്ഞിട്ടും എങ്ങനെ ഒക്കെ കളിയാക്കിട്ടും കാര്യം ഒന്നുമില്ല….. എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാവില്ല. എന്നാ മട്ടാണ് ജയന്തി ഏട്ടത്തി. പിന്നെ അത് മാത്രം അല്ല തമ്പി സാറും കൂടി സാന്ത്വനത്തിലേക്ക് എത്തുന്നുണ്ട്. അഞ്ജുവിന്റെ കൈയിൽ നിന്ന് നല്ല പോലെ കിട്ടായതുകൊണ്ട് പോകാൻ നിൽകുമ്പോൾ ജയന്തി ചെന്ന് പെടുന്നത് തമ്പിയുടെ മുൻപിലാണ്. ഇന്നത്തെ എപ്പിസോഡിൽ ചില ട്വിസ്റ്റുകൾ നടക്കാൻ സാധ്യതയുണ്ട് ജയന്തിയുടെ കളത്തരം പൊളിയാൻ സാധ്യതയുണ്ട്. പിന്നെ അത് മാത്രമല്ല വേണമെങ്കിൽ ഇവർ ഒരുമിച്ചു നിന്ന് സാന്ത്വനത്തെ തകർക്കാൻ നോകാം.

പിന്നെ ലെച്ചു അപ്പച്ചി ഇവിടെ നില്കുന്നതത്തിൽ എന്തൊക്കെയോ ലക്ഷ്യം വെച്ചുകൊണ്ടാണ് എന്ന ഇപ്പൊ ബാലനും ദേവിക്കും ഒക്കെ അറിയാം. പിന്നെ അപ്പുവും ഈ കളികളിൽ ഒന്നും വീഴാൻ സാധ്യതയില്ല അത് കൊണ്ട് തന്നെ അപ്പച്ചി വന്ന വഴിക്ക് പൊക്കുന്നതായിരിക്കും നല്ലത് എന്തായാലും ബാക്കി ഒക്കെ നമ്മുക്ക് കാത്തിരുന്നു കാണാം.

about santhwanam

AJILI ANNAJOHN :