ഈനാംപേച്ചിയ്ക്ക് മരപ്പട്ടി കൂട്ടെന്നപോലെ രാജലെക്ഷ്മിയും ജയന്തിയും ഒന്നിച്ചു ; സാന്ത്വനം പുത്തൻ കോമഡി എപ്പിസോഡ് !

ഈനാംപേച്ചിയ്ക്ക് മരപ്പട്ടി കൂട്ടെന്നു ബാലൻ തന്നെ പറഞ്ഞപ്പോൾ ശരിയ്ക്കും ചിരിച്ചു. സാന്ത്വനം സീരിയൽ അല്പം കോമ്പ്ലികാറ്റ്ഡ് ആണ്.. ഒരു കൂട്ടുകുടുംബത്തിലെ കഥ ആയതുകൊണ്ട് കുറെയേറെ വ്യക്തികളെ , കഥയിലാകുമ്പോൾ കുറെ കഥാപാത്രങ്ങളെ പരിചയപ്പെടണം.

അപ്പച്ചിയും നാത്തൂനും അങ്ങനെ ഇന്നത്തെ എപ്പിസോഡ് കൊണ്ടുപോയി. ജയന്തിയും രാജ ലക്ഷ്മിയും …

ലെച്ചു അത്ര തമാശയക്കണ്ട.. കുറച്ചൊക്കെ കുളം തോണ്ടാനുള്ള വരവാണ്.. പക്ഷെ ലെച്ചു ഒരു കരയാകാതെ നോക്കിയാൽ മതി… ആദ്യം തന്നെ നമ്മുടെ കണ്ണന് മുറി കിട്ടുന്നതും ആ സന്തോഷവും കാണിക്കുന്നുണ്ട്.. പക്ഷെ അവിടെ ദേവേട്ടത്തിയ്ക്ക് ഉണ്ടായ വിഷമം അഞ്ജുവിനോട് പറയുന്നത് ശരിക്കും ഹാർട്ട് ടച്ചിങ് ആണ്.

പിന്നെ ബാലേട്ടൻ ഇന്നത്തെ എപ്പിസോഡ് കൂടി ആകുമ്പോൾ മനസിലാക്കുന്നുണ്ട്, തമ്പി എന്തിനാണ് ഇവരെ ഇങ്ങോട്ടേക്ക് തള്ളിയിട്ടതെന്ന്… അത് പറയുന്ന ചെറിയ ഒരു ഭാഗം മാത്രമേ പ്രൊമോയിൽ കാണാൻ സാധിക്കൂ.. ബാക്കിയിന്നത്തെ എപ്പിസോഡിൽ കാണാം..

അതിൽ ഒരു രസം ബാലേട്ടൻ അവരെ കുറിച്ച് പറയുന്ന ചില വാക്കുകളാണ്.. അങ്ങനെ അവർ അവിടെ നിൽകുമ്പോൾ ദേ വരുന്നു… കുത്തിത്തിരിപ്പ് ജയന്തി… കുറച്ചു മര്യാദയ്ക്ക് പറഞ്ഞാൽ നാരദൻ…

ഒരു കൂട്ടുകുടുംബം ആകുമ്പോൾ ഇതുപോലെ കുറെ ഒക്കെ വേണം. എന്നാലേ അതിലൊരു ത്രിൽ ഉള്ളു .. തമാശയൊക്കെ ഉണ്ടാക്കാൻ ഇവരെപ്പോലെ ഒരാളെങ്കിലും വേണം.. ഇന്ന് ശരിക്കും ജയന്തി മിന്നിച്ചു. കാരണം ജയന്തിയുടെ അഭിനയവും സംശയവും ഭയങ്കര ക്യൂട്ട് ആണ്.. ഒരു നിഷ്കളങ്കയായ കുത്തിത്തിരുപ്പുകാരി . സാന്ത്വനത്തിൽ ഡാഡി ഗിരിജ ലുക്കിൽ വരുന്ന തമ്പിയെ വില്ലനായി കണ്ടാലും ജയന്തിയെ ഒരു വില്ലത്തിയായി കാണാൻ സാധിക്കില്ല..

പിന്നെ അപ്പുക്കിളി ലെച്ചുവിനെ ഒന്ന് ഇൻസൾട്ട ചെയ്യുന്ന സീൻ കൂടിയുണ്ട്.. ശേഷം പ്രൊമോയിൽ തന്നെ ഒരു ചെണ്ട മേളമായിരുന്നു… ആ ചെണ്ടമേളം കേട്ടിട്ട് എന്തിനോ ഉള്ള ഒരു തുടക്കമായി തോന്നി. അപ്പോഴാണ് ജയന്തി ആ വാതിൽ കടന്നങ്ങോട്ട് വരുന്നത് . ഹാവൂ… ഈനാം പേച്ചിയും മരപ്പട്ടിയും ഒരു കുടക്കേഴിൽ എത്തി…

ഈ ദൈവം ഉണ്ട് എന്നൊക്കെ പറയുന്ന ചില സാഹചര്യങ്ങളാണ്.. അത് ഇങൊന്നു ജയന്തി അനുഭവിച്ചിരിയ്ക്കണം.. ജയന്തിയ്‌ക്കൊരു കൂട്ടില്ലാതെ ഇരിക്കുകയായിരുന്നു…

ശരിയ്ക്കും ആ ഒരു സീൻ ഉണ്ടല്ലോ..? ഇതാരാടി അഞ്ജു …. എന്ന് ജയന്തി അഞ്ജുവിനോട്…: അത് അപ്പുവിന്റെ അപ്പച്ചിയാണ് എന്ന് അഞ്ജുവിന്റെ മറുപടി.

അതുപോലെ …” ഇതാരാ അപ്പു… ” എന്ന് ലെച്ചു..” ദേവേടത്തിയുടെ നാത്തൂൻ ആണ്.. എന്ന് അപ്പു…ശേഷം ക്ലോസ് ആപ്പിന്റെ പരസ്യം.. അല്ല ആ രണ്ടാളുടെയും ചിരി ഉണ്ടല്ലോ..

എന്റെ പൊന്നോ..

അവർ അപ്പോൾ പരസ്പരം പറയാൻ സാധ്യതഎന്തെന്ന് ഞാൻ പറയാം..

” പട്ടണപ്രവേശത്തിലെ ഡയലോഗ് , ശ്രീനിവാസൻ പറയില്ലേ…

“ഇപ്പോഴാ ശ്രദ്ധിച്ചത്, എന്റേം ചേട്ടന്റെയും ശബ്ദം ഒരുപോലെയിരിക്കുന്നു . “

അപ്പോൾ ഒരമ്മ പെട്ട മക്കളെപ്പോലെ ഇന്നത്തെ എപ്പിസോഡിൽ അപ്പച്ചിയും നാത്തൂനും കലക്കും…

about santhwanam

Safana Safu :