സാന്ത്വനത്തിലെ ദേവി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല ഇടുന്നു; അഭീഷ്ട വരദായനിയായ ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി പതിവുതെറ്റിക്കാതെ നടി ചിപ്പി!

അഭീഷ്ട വരദായനിയായ ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ഭക്തർ വീട്ടുമുറ്റങ്ങളിൽ പൊങ്കാലയർപ്പിച്ചു തുടങ്ങി. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ഒൻപതാം ഉത്സവ ദിവസമായ വ്യാഴാഴ്ച രാവിലെ 10.20 ന് ശുദ്ധ പുണ്യാഹത്തോടെയാണ് പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിച്ചത്.

വർഷങ്ങളായി സിനിമാ സീരിയൽ താരങ്ങൾക്കിടയിൽ ആറ്റുകാൽ പൊങ്കാല അർപ്പിച്ച് താരമാകുന്ന നായികയാണ് നടി ചിപ്പി രഞ്ജിത്ത്. കൊറോണ വില്ലനായപ്പോൾ പോലും പൊങ്കാല മുടക്കാതെ വീട്ടിൽ തന്നെ ഇടാറുണ്ട് താരം.

കഴിഞ്ഞ വർഷത്തെ പോലെ ഇക്കൊല്ലവും പതിവുതെറ്റാതെ പൊങ്കാല ഇടുന്ന ചിപ്പിയെ പ്രേക്ഷകർക്ക് കാണാം. അമ്മയ്‌ക്കൊപ്പം പൊങ്കാല ഇടുന്ന ചിപ്പിയെ കാണുമ്പോൾ ആരാധകർ പറയുക, ” ചിപ്പിയില്ലാതെന്ത് ആറ്റുകാൽ പൊങ്കാല ” എന്നാകാം…

നിലവിൽ ഏഷ്യാനെറ്റ് പരമ്പര സാന്ത്വനത്തിലാണ് ചിപ്പി അഭിനയിക്കുന്നത്. അഭിനയത്തിന് പുറമെ, പ്രൊഡ്യൂസർ കൂടിയാണ് ഈ പ്രിയ നടി ഇപ്പോൾ. ഒരു ഇടവേളയ്ക്കു ശേഷം ശക്തമായ ഒരു കഥാപാത്രമായി ചിപ്പി തിരിച്ചെത്തിയിരിക്കുകയാണ് ‘സാന്ത്വനം’ എന്ന സീരിയലിലൂടെ. സംപ്രേക്ഷണം തുടങ്ങി മാസങ്ങൾ കൊണ്ടുതന്നെ ടിആർപ്പി ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തു വരെ എത്തിയ ഈ സീരിയലിനു പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണമാണ്.

സാന്ത്വനം കുടുംബത്തിലെ ദേവിയാണ് ചിപ്പി. ആറ്റുകാൽ അമ്മയുടെ ഐശ്വര്യവും സാന്ത്വനം കുടുംബത്തിൽ എത്തട്ടേയെന്ന് പ്രേക്ഷകരും ആഗ്രഹിക്കുന്നുണ്ടാവാം… ചിപ്പിയുടെയും അമ്മയുടേയുടെയും പൊങ്കാല ദൃശ്യങ്ങൾ കാണാം വീഡിയോയിലൂടെ…

about chippy renjith

Safana Safu :