കിഡ്‌നാപ്പ് ചെയ്ത് കാശ് ആവശ്യപ്പെടാനായിരുന്നു പരിപാടി ; പബ്ലിസിറ്റി ആയപ്പോ ദിലീപിന്റെ തലയിൽ വെച്ചു കൊടുത്തു; നമ്മൾ ഒരു ലക്ഷം ഇട്ടാല്‍ സുഖായിട്ട് പൾസറിനെ ഇറക്കാം’; രാമൻ പിള്ളയുമായി ഞെട്ടിക്കുന്ന ഫോൺ സംഭാഷണം!

നടി ആക്രമിച്ച കേസിൽ നിർണ്ണായകമായൊരു ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. കേസിലെ മാപ്പ് സാക്ഷിയായ ജിൻസനെ കൂറുമാറ്റാൻ സഹായിച്ചാൽ കൊല്ലം സ്വദേശി നാസറിന് പ്രത്യുപകാരമായി പണം നൽകാമെന്ന് ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ള വാ​ഗ്ദാനം ചെയ്തതായിട്ടുള്ള സൂചനകൾ റിപ്പോർട്ടർ ടിവി പുറത്തുവിട്ടു.

ചാനൽ പുറത്തുവിട്ട ജിൻസനും നാസറും തമ്മിലുള്ള ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യത്തിൽ സൂചനയുള്ളത്. അഞ്ച് സെന്റ് സ്ഥലം വാങ്ങാൻ 25 ലക്ഷം രൂപയെങ്കിലും വാങ്ങിച്ചെടുക്കാമെന്ന് നാസർ ജിൻസനോട് പറയുന്നു. പ്രത്യുപകാരമായി ലഭിക്കുന്ന പണം ഉപയോ​ഗിച്ച് പൾസർ സുനിയെ പുറത്തിറക്കാൻ കഴിയുമെന്നും ജിൻസൻ പറയുന്നുണ്ട്.

‘നാസറും ദിലീപിന്റെ അഭിഭാഷകനും തമ്മിലെന്താണ് ബന്ധമെന്ന് അറിയില്ല. നടി ആക്രമിച്ച കേസിലെ പ്രതികൾ ജയിലിൽ ഉള്ളപ്പോൾ നാസറും അവിടെയുണ്ട്. നാസറും ഞാനുമൊന്നിച്ച് ജയിലിൽ കിടന്നിട്ടുള്ളത്. ഞങ്ങളുടെ കേസ് കൈകാര്യം ചെയ്യുന്നത് ഞങ്ങളുടെ വക്കീലാണ്. കേസുമായി ബന്ധപ്പെട്ട് അദ്ദേഹം നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നു. ഇത്തരം കാര്യങ്ങൾ പറയാൻ തുടങ്ങിയപ്പോൾ ഞാൻ റെക്കോർഡ് ചെയ്യാൻ തുടങ്ങി.’ ജിൻസൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

ഫോൺ സംഭാഷണം പൂർണരൂപവും ചാനൽ പുറത്തുവിടുന്നു

പൂർണ്ണരൂപം വായിക്കാം;

ജിൻസൻ: രാമൻപിള്ള ആരെ വിളിച്ചു.

നാസർ: എന്നെ രാമൻപിള്ള വിളിച്ചു, അങ്ങനെ ഞാൻ പോയായിരുന്നു.

ജിൻസൻ: നാസർക്കയെ ഏത് വകുപ്പിൽ വിളിച്ചു, എങ്ങനെ വിളിച്ചു.?

നാസർ: ഞാനെ ആ കാലയളവിൽ ജയിലിൽ ഉണ്ടായിരുന്നല്ലോ. അപ്പം ദിലീപിനെതിരെ ഒരു കത്തെഴുതുന്നത് കണ്ടതായിട്ടെന്ന് പറയാവോയെന്ന് ചോദിച്ചിട്ടാണ് എന്നെ വിളിപ്പിച്ചത്. ഞാനവിടെ ചെന്നപ്പോൾ ജിൻസൻ പത്താം പ്രതിയായിട്ടോ, മാപ്പുസാക്ഷിയായിട്ടോ ഉണ്ടെന്ന് അറിഞ്ഞത്. അപ്പോ ജിൻസന്റെ നിലപാട് എങ്ങനെയാ?

ജിൻസൻ: വക്കീൽ ചോദിക്കാൻ പറഞ്ഞോ?

നാസർ: അതെ, നമ്മൾ രണ്ടും അറിഞ്ഞാ മതി. കണ്ടില്ലാ കേട്ടില്ലാ എന്നു പറയാൻ പറ്റുമെങ്കിൽ ചില്ലറ കിട്ടുന്ന കോളാണത്.

ജിൻസൻ: നാസർക്കാക്ക് തരാന്ന് പറഞ്ഞോ?

നാസർ: തരാമന്നെ് പറഞ്ഞില്ല. അഞ്ച് സെന്റ് വസ്തു അദ്ദേഹത്തിനെ കൊണ്ട് മേടിപ്പിക്കാൻ ആഗ്രഹമുണ്ട്. നേരിട്ട് ദിലീപിനെ കണ്ടിട്ടില്ല. വക്കീലിനോട് മാത്രമെ സംസാരിച്ചിട്ടുള്ളു. ജഡമൊന്നും കുളിപ്പിക്കാൻ സ്ഥലമില്ല. സാറു പറഞ്ഞു അത് നമുക്ക് ചെയ്യാമെന്ന്. ജിൻസൻ നിങ്ങളു പറഞ്ഞാൽ കേൾക്കുമോ ചോദിച്ചു. ഞാൻ പറഞ്ഞു ഒരു ക്രിസ്ത്യാനി പയ്യനാണ്, കുഴപ്പൊല്ലെന്ന് കണ്ട് ഞാൻ പറഞ്ഞു നോക്കാമെന്ന് വക്കീലിനോട് പറഞ്ഞു. ജയിലിൽ കിടക്കുന്ന പൾസുനിയെ സഹായിച്ചിട്ട് ജിൻസനൊന്നും കിട്ടാനില്ലെന്നും രണ്ട് പിള്ളേരുണ്ടെന്നും ഞാൻ രാമൻപിള്ളയോട് പറഞ്ഞു. കേൾക്കൂന്ന് ഞാൻ ഉറപ്പു കൊടുത്തു. താൽപ്പര്യം എന്തേലും ഉണ്ടോ?

ജിൻസൻ: വക്കീലിനോട് എന്നെ വിളിക്കാൻ പറയ്.

നാസർ: വിളിച്ചു കഴിഞ്ഞാൽ, വേറൊന്നും കൊണ്ട് പറയുകയല്ല. പൾസർ സുനി എന്തു കുറ്റകൃത്യം ചെയ്താലും, ദിലീപിന് വേണ്ടിയാണേലും ആ ക്രൈമിന്റെ പിന്നിലുള്ള പരാദുരിതങ്ങൾ അറിഞ്ഞുകൊണ്ട് ഇറങ്ങിവന്നത് ചോദിച്ച കാശ് കൊടുക്കാനാണ്. ദിലീപ് ആണെന്നല്ല ഞാൻ പറയുന്നത്. ആണെങ്കിലും പോലും, ബൈക്ക് മോഷ്ടിക്കുന്നത് പോലെയാണെന്ന് അവൻ കരുതി, ഓപ്പൺ പ്ലേസിലൊരു ക്രൈം ചെയ്തിട്ട്. നമ്മൾ ഇതൊന്നും പറയണ്ട. പരിപാടി കിഡ്‌നാപ്പ് ചെയ്ത് കാശ് ആവശ്യപ്പെടാനായിരുന്നു. പബ്ലിസിറ്റി ആയപ്പോ ദിലീപിന്റെ തലയിൽ വെച്ചു കൊടുത്തു, അങ്ങനെ വേണം നമ്മൾ പറയാൻ. പ്രതിഫലം ഇല്ലാതെ ഒന്നും ചെയ്യണ്ട. അഞ്ച് സെന്റ് വസ്തു കിട്ടുന്ന കാര്യമാണ്.

ജിൻസൻ: നാസർക്ക വിചാരിക്കുന്നുണ്ടോ കേസിൽ ദിലീപിന് പങ്കില്ലെന്ന്?

നാസർ: ഇല്ല. ഇല്ല

ജിൻസൻ: നമ്മൾ നല്ല പുള്ളികളല്ല, ആണെങ്കിൽ ജയിലിൽ പോകില്ലെല്ലോ? പിന്നെന്താണ് എന്നു വെച്ചാൽ നമ്മളതിനകത്ത് ഇല്ലാത്ത കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. വക്കീൽ വിളിക്കട്ടെ നോക്കാം. രാമൻപിള്ള വക്കീലാണോ ജൂനിയറാണോ ആരാ വിളിച്ചേ?

നാസർ: രാമൻപിള്ള

ജിൻസൻ: ദിലീപ് പറഞ്ഞിട്ടാവോ?

നാസർ: പ്രശസ്തമായ കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചെന്നാവും അതാണ് നേരിട്ട് വിളിക്കാത്തത്. അഞ്ച് സെന്റ് ഭൂമി വാങ്ങാനുള്ള മാർഗം നമുക്ക് കിട്ടും. ദിലീപിനെ വെറുതെ വിട്ടാൽ അഞ്ച് സെന്റ് ഭൂമി വാങ്ങാനുള്ള പൈസ കിട്ടും. പത്ത് ഇരുപത്തിയഞ്ച് സെന്റ് ഭൂമി വാങ്ങാനുള്ള പൈസ തരും. നമ്മൾ ഒരു ലക്ഷം രൂപയിട്ടാൽ സുഖായിട്ട് പൾസറിനെ ഇറക്കാം.

ദിലീപ് പ്രതിയായിട്ടുള്ള കേസിൽ നിർണ്ണായക തെളിവായേക്കാവുന്ന സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത് .

about dileep case

Safana Safu :