ഞാന്‍ പരാജയപ്പെട്ട് പിന്മാറിയ കൊച്ചിയിലെ സിനിമാലോകാത്തുനിന്നും അവൻ തുടങ്ങുന്നു; നയന്‍താര ചിത്രത്തിലെ ആ കുട്ടി താരം ഐസിന്‍ ഹാഷിന്‍റെ പിതാവിന്റെ കുറിപ്പ് വൈറലാകുന്നു

നയന്‍താരയും കുഞ്ചാക്കോ ബോബനും പ്രധാനവേഷത്തില്‍ എത്തുന്ന നിഴലിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോ​ഗമിക്കുകയാണ്. ഇരുവര്‍ക്കുമൊപ്പം പ്രധാനവേഷത്തില്‍ എത്തുന്നത് അറുപതിലേറെ പരസ്യചിത്രങ്ങളിൽ അഭിനയിച്ച അന്താരാഷ്ട്ര മോഡലും മലയാളിയുമായ ഐസിന്‍ ഹാഷാണ്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഐസിന്റെ അച്ഛന്‍ ഹാഷ് ജാവേദിന്റെ കുറിപ്പാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് സിനിമ നടനാവാന്‍ കൊച്ചിയില്‍ എത്തിയതിനെക്കുറിച്ചും പിന്നീട് തനിക്ക് നേരിടേണ്ടിവന്ന പരാജയങ്ങളെക്കുറിച്ചുമൊണ് ഹാഷ് കുറിക്കുന്നത്. എന്നാല്‍ തന്റെ സ്വപ്നങ്ങളെല്ലാം മകനിലൂടെ യാഥാര്‍ത്ഥ്യമാക്കുകയാണ് ഈ അച്ഛന്‍

ഹാഷ് ജാവേദിന്റെ കുറിപ്പ് വായിക്കാം

മകന്‍ Izin Hash ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയോടൊപ്പം അഭിനയിക്കുന്നു. “നീ സിനിമാനടനാകും” പണ്ട് സ്‌കൂളിലും കോളജിലും വിവിധ കലോത്സവങ്ങളിലുമൊക്കെമിമിക്രിയും,മോണോആക്റ്റും നാടകവുമൊക്കെ കളിച്ചു നടന്നപ്പോള്‍ എന്നെ ഏറ്റവും സുഖിപ്പിച്ച ഡയലോഗ്. അങ്ങിനെ ഞാനും സിനിമ സ്വപ്നം കാണാന്‍തുടങ്ങി, പ്ലസ്ടുവിനു പഠിക്കുമ്ബോള്‍ ഡിഗ്രിക്ക് എറണാംകുളംമഹാരാജാസ് കോളേജില്‍ പഠിക്കണെമന്നായിരുന്നു ആഗ്രഹം. ഒരുപാട് സിനിമകളുടെ ലൊക്കേഷനായ, നിരവധിസിനിമാക്കാരെ മലയാളസിനിമയ്ക്ക് സമ്മാനിച്ച മഹാരാജാസ് വഴി സിനിമയിലെത്താമെന്നായിരുന്നു വ്യാമോഹം. പക്ഷേ പ്ലസ്ടുവിനു മാര്‍ക്ക് കുറഞ്ഞതോടെ ആ സ്വപ്നം തകര്‍ന്നു.

പിന്നീട് ചുങ്കത്തറ മാര്‍ത്തോമ കോളേജില്‍പഠിക്കുമ്ബോള്‍ തൊട്ടടുത്ത സ്റ്റുഡിയോയില്‍ പോയി ഇടയ്ക്കു ഫോട്ടോസ് എടുത്ത് സിനിമാ മാസികകളില്‍കാണുന്ന ഒഡീഷന്‍ അഡ്രെസ്സിലേക്ക് അയച്ചുകൊടുക്കും എന്നാല്‍ അതും വെളിച്ചംകണ്ടില്ല. അതുകഴിഞ്ഞുപൂരപ്പറമ്ബില്‍ മിമിക്സ് അവതരിപ്പിച്ചുനടക്കുമ്ബോഴും ഫുട്ബോള്‍-പരസ്യ അന്നൗണ്‍സറായി നാട്ടിലൂടെകറങ്ങിനടക്കുമ്ബോഴും അടുത്ത ലക്ഷ്യം കൊച്ചിന്‍ കലാഭവനായിരുന്നു. “കലാഭവന്‍ വഴി സിനിമാ നടന്‍”, അതുംനടന്നില്ല. സിനിമയിലഭിനയിക്കാന്‍ അടുത്ത കുറുക്കുവഴി കണ്ടെത്തിയത് ‘ടിവി അവതാരകന്‍’ എന്നപേരായിരുന്നു.ആ സമയത്താണ് INDIAVISION ന്റെ പുതിയ Entertainment channel, YES INDIAVSION ആരംഭിക്കുന്നുഎന്നറിഞ്ഞതും VJ ആകാന്‍ അപേക്ഷിക്കുന്നതും ഒഡീഷന്‍ കാള്‍ വരുന്നതും. അങ്ങിനെ കൊച്ചിയിലേയിലേക്ക് വണ്ടി കയറി ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. പക്ഷേ അതും പരാജയമായിരുന്നു. എന്നാല്‍ അന്ന് ഒഡീഷനില്‍തൊട്ടടുത്തിരുന്ന ആസിഫലി അവതാരകനാകുകയും നടനാകുകയും ചെയ്തു. എങ്കിലും കൊച്ചി എന്നെ കൈവിട്ടില്ല, സിനിമാനടനാകാന്‍ എത്തിയ ഞാന്‍ ചാവറ എന്ന പരസ്യ ഏജന്‍സിയിലെ Content Writerറായി .

അപ്പോഴാണ് എഫ് എം റേഡിയോ കാലഘട്ടം ആരംഭിക്കുന്നത്. അടുത്ത ലക്ഷ്യം ” ഒരു റേഡിയോ ജോക്കിയാകുക”. ആ ശ്രമം വിഫലമായില്ല കൊച്ചി Radio Mangoയില്‍ റേഡിയോ ജോക്കിയായി. ഞാന്‍ഒന്ന് കാണാനാഗ്രഹിച്ച താരങ്ങളെയും, സംവിധായകരെയും അടുത്തുകാണുന്നു, അവരുമായി സംസാരിക്കുന്നു, പരിചയപ്പെടുന്നു. എങ്കിലും നല്ല ശമ്ബളം ലഭിക്കുന്ന ഈ ജോലി വെറുതെ കളയണ്ടല്ലോ എന്നുകരുതി സിനിമാ ആഗ്രഹം ഉള്ളിലൊതുക്കി. കൊച്ചിയില്‍ ഒരുവര്‍ഷം കഴിഞ്ഞപ്പോഴാണ് എനിക്ക് കോഴിക്കോട് സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചത്. കോഴിക്കോട്ടേക്ക് പോകുന്നതിനുമുന്‍പ് വിനീത് ശ്രീനിവാസന്റെ ആദ്യസിനിമയായ മലര്‍വാടി ആര്‍ട്സ് ക്ളബ്ബിന്റെ ഒഡീഷനില്‍ പങ്കെടുത്തു. അത് ഒരു ഗ്രൂപ്പ് ഒഡീഷനായിരുന്നു. അന്ന് നന്നായി പെര്‍ഫോം ചെയ്ത നിവിന്‍ പോളിയെയും, അജു വര്‍ഗ്ഗീസിനെയുമെല്ലാം അവസാന റൗണ്ടിലേക്ക് മാറ്റി നിര്‍ത്തി. സിനിമയില്‍ അഭിനയിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ട് ഞാന്‍ കോഴിക്കോട്ടേക്ക് വണ്ടികയറി.

കൂടെയുണ്ടായിരുന്ന പല റേഡിയോക്കാരും സിനിമാക്കാരായി.പിന്നീടാണ് കോഴിക്കോട്ടെ റേഡിയോ ലൈഫിനിടക്ക് കല്ല്യാണം കഴിയുന്നതും, ദുബായിലെ റേഡിയോയില്‍ ജോലികിട്ടുന്നതും ഒരു മകനുണ്ടാകുന്നതും. അവന്റെ ഓരോ വളര്‍ച്ചയിലും എന്റെ ഓരോ സ്വപ്നങ്ങളും അവനിലൂടെ യാഥാര്‍ത്യമായിത്തുടങ്ങി. അറുപതിലേറെ അന്താരാഷ്ട്ര പരസ്യങ്ങളില്‍ അഭിനയിച്ച മകന്‍ ആദ്യമായി ഒരു മലയാള സിനിമയില്‍ തുടക്കംകുറിച്ചുകഴിഞ്ഞു. അതും ഞാന്‍ പരാജയപ്പെട്ട് പിന്മാറിയ കൊച്ചിയിലെ സിനിമാലോകാത്തുനിന്നും !! പ്രാര്‍ത്ഥനകള്‍ വേണം!. നയന്‍‌താര നായികയായ ഈ സിനിമയില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. ഐസിന്‍ ഒരു സുപ്രധാന വേഷത്തില്‍ അഭിനയിക്കുന്ന നിഴല്‍ എന്നത്രില്ലര്‍ സിനിമ സംവിധാനം ചെയ്യുന്നത് നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററും, സംസ്ഥാന ഫിലിം അവാര്‍ഡ്ജേതാവുമായ അപ്പു ഭട്ടതിരിയാണ്.
ഈ സിനിമയിലേക്ക് വഴികാണിച്ച Riyaz Shah ഒരായിരം നന്ദി

Noora T Noora T :