അവതാരകയായും നടിയായും പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് അശ്വതി ശ്രീകാന്ത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അശ്വതി തന്‍റെ വ്യക്തിപരമായ വിശേഷങ്ങൾ പങ്കുവെക്കാറുമുണ്ട്. അശ്വതിപങ്കുവെയ്ക്കുന്ന പോസ്റ്റിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കാറുള്ളത്
ഇപ്പോഴിതാ അശ്വതി പങ്ക് വച്ച ഒരു ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. അടുക്കളേന്ന് അരങ്ങത്തേക്ക് വന്നപ്പോ അവിടേം ദേ അടുക്കള ‘എന്ന ക്യാപ്ഷ്യനോടെയാണ് ചിത്രം പങ്കുവെച്ചത് . ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി സംശയങ്ങളുമായാണ് ആരാധകർ എത്തിയത്
വിറകടുപ്പിൽ പാചകം ചെയ്തിട്ടില്ലല്ലോ ഇതേ വരെ എന്നൊരാൾ ചോദിക്കുമ്പോൾ ഉണ്ടെന്നും. ചക്കക്കുരു മാങ്ങയും മുരിങ്ങാക്കോലും ഇട്ട് ആദ്യമായി കറി ഉണ്ടാക്കിയത് വിറകടുപ്പിലായിരുന്നു. അമ്മൂമ്മയുടെ പാചക ക്ലാസ്സ്, എട്ടാം ക്ലാസ്സിലെ വേനൽ അവധി മറക്കാൻ ആകില്ലെന്നുമാണ് അശ്വതി നൽകിയ മറുപടി.
ആ പുകയും ചൂടും കൊള്ളുന്ന തിന്റ സുഖം ഒന്ന് വേറെ അല്ലെ അശ്വതി എന്ന് ഒരാൾ ചോദിക്കുമ്പോൾ നട്ടപ്ര വെയിലത്ത് എനിക്ക് വല്യ സുഖോന്നും തോന്നിയില്ല. വൃശ്ചികത്തിൽ വെളുപ്പാൻകാലത്ത് പാതകത്തിട്ടിൽ കയറി ഇരുന്നാൽ ഒരു സുഖോക്കെ ഉണ്ടാവുമെന്നാണ് താരം നൽകിയ മറുപടി.
അവിടെ ജീവിതം….ഇവിടെ അഭിനയം……രണ്ട്‌വ്യത്യസ്തമായ സാഹചര്യമാണ് ആദ്യത്തെ ത്തിൽ സമാധാനം കിട്ടും….രണ്ടാമത്തെ തിൽ പണം കിട്ടും…..എന്ന് മറ്റൊരു ആരാധകൻ നൽകിയ കമന്റിന് അശ്വതി നൽകിയ മറുപടി ഏറെ ചിന്തകൾ ഉണർത്തുന്ന ഒന്നുകൂടിയാണ്. ജീവിതത്തിൽ എല്ലാ അടുക്കളയിലും സമാധാനം ഉണ്ടാവണമെന്നില്ല. അതു പോലെ അഭിനയത്തിൽ കിട്ടുന്നത് പണം മാത്രമല്ല, സന്തോഷം കൂടിയാണ്. എന്നും താരം പ്രതികരിച്ചു.