ഓർമ്മയിലും പ്രാർത്ഥനയിലും അപ്പച്ചൻ…പോയിട്ട് ഇന്ന് നാൽപ്പത്തിയൊന്ന്; പിതാവിനൊപ്പമുള്ള അവസാന നിമിഷങ്ങളുടെ ചിത്രങ്ങളുമായി ലാൽ ജോസ്!

ഇക്കഴിഞ്ഞ ജനുവരിയിലാണ് സംവിധായകൻ ലാൽ ജോസിന്റെ പിതാവ് മായന്നൂർ മേച്ചരി വീട്ടിൽ എ.എം ജോസ് അന്തരിച്ചത്. ഈസ്റ്റ് ഒറ്റപ്പാലം ​ഗവ.ഹൈസ്കൂൾ റിട്ടേർഡ് അധ്യാപകനായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്തരിച്ചത്.

ഇന്ന് ലാൽ ജോസിന്റെ പിതാവ് മരിച്ചതിന്റെ നാൽപത്തിയൊന്നാം ദിവസമാണ്. അപ്പച്ചൻ വേർപിരിഞ്ഞ് പോയിട്ട് ദിവസങ്ങൾ ഏറെയായിട്ടും പിതാവിന്റെ ഓർമയിലാണ് ലാൽ ജോസ്. ‘ഓർമ്മയിലും പ്രാർത്ഥനയിലും അപ്പച്ചൻ…പോയിട്ട് ഇന്ന് നാൽപ്പത്തിയൊന്ന്…’ എന്നാണ് അപ്പച്ചന്റെ നാൽപത്തിയൊന്നാം ചരമദിനത്തിൽ ലാൽ ജോസ് കുറിച്ചത്.

ഒപ്പം അപ്പച്ചന് അന്ത്യ ചുംബനം നൽകുന്ന ചിത്രങ്ങളും ലാൽ ജോസ് പങ്കുവെച്ചിട്ടുണ്ട്. ഒഴിവുസമയങ്ങൾ കണ്ടെത്തി മാതാപിതാക്കൾക്കൊപ്പം ചിലവഴിക്കാൻ എപ്പോഴും ലാൽ ജോസ് ശ്രദ്ധിച്ചിരുന്നു. അതിനാൽ തന്നെ പിതാവിന്റെ മരണം ലാൽ ജോസിന് വലിയ ആ​ഘാതമായിരുന്നു.

രണ്ട് പതിറ്റാണ്ടോളമായി മലയാള സിനിമയ്ക്ക് ഒപ്പം സഞ്ചരിക്കുന്ന സംവിധായകനാണ് ലാൽ ജോസ്. ഇതുവരെ 25ൽ അധികം സിനിമകൾ ലാൽ ജോസ് സംവിധാനം ചെയ്തിട്ടുണ്ട്.
മ്യാവൂ ആണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ലാൽ ജോസ് ചിത്രം. സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് മ്യാവൂ ലാൽ ജോസ് ഒരുക്കിയത്. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യൻ എന്നീ ചിത്രങ്ങൾക്കുശേഷം ലാൽ ജോസിന് വേണ്ടി ഡോ.ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ എഴുതിയ സിനിമ കൂടിയാണ് മ്യാവൂ. സലിംകുമാർ, ഹരിശ്രീ യൂസഫ് തുടങ്ങിയവർക്കൊപ്പം മൂന്ന് കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി വരുന്ന സിനിമയാണിത്​. ഗൾഫിൽ ജീവിക്കുന്ന സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രം പൂർണമായും യുഎഇയിലാണ്​ ചിത്രീകരിച്ചിരിക്കുന്നത്​. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ചിത്രം നിർമിച്ചത്.

Noora T Noora T :