ചില മാനദണ്ഡങ്ങൾ നോക്കിയാണ് ഞാൻ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നത്; അതിലൊന്ന് പൈസക്ക് വേണ്ടി ; കാരണം തുറന്നുപറഞ്ഞ് സുരഭി ലക്ഷ്മി!

ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് സുരഭി. അടുത്തിടെ മലയാള സിനിമയ്ക്ക് അഭിമാനമായി ദേശീയ അവാർഡ് വേളയിൽ മുഴങ്ങി കേട്ട പേരും നടി സുരഭി ലക്ഷ്മിയുടേതാണ് .

മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള ദേശീയ അവാർഡ് സുരഭി സ്വന്തമാക്കിയത് . പിന്നയും മലയാള സിനിമയിലെ മുൻനിര ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കാത്തിരിക്കേണ്ടി വന്നു .

താരത്തിന്റെ ഏറ്റവും പുതിയ റിലീസ് കള്ളൻ ഡിസൂസ എന്ന സിനിമയാണ്. സൗബിൻ ഷാഹിർ നായകനായ സിനിമയിൽ‌ സുരഭിയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാഗതനായ ജിത്തു.കെ.ജയൻ ആണ് സിനിമ സംവിധാനം ചെയ്തത്. റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റംഷി അഹമ്മദ് ആണ് സിനിമ നിർമിച്ചത്. ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ് വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

സുരഭിയുടേതായി അവസാനം റിലീസ് ചെയ്ത സിനിമ കുറുപ്പായിരുന്നു. പദ്മ, ആറാട്ട് തുടങ്ങി ഒരുപിടി ചിത്രങ്ങളും ഇനി സുരഭിയുടേതായി റിലീസിനെത്താനുണ്ട്. സിനിമാ വിശേഷങ്ങളും അനുഭവങ്ങളും പങ്കുവെച്ച് സുരഭി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

ചില സമയങ്ങളിൽ താൻ ആവശ്യപ്പെടുന്ന പണം അണിയറപ്രവർത്തകർ പ്രതിഫലമായി തരുമെന്നതിനാൽ മോശം കഥാപാത്രങ്ങളും സിനിമകളും ചെയ്യേണ്ടി വന്നിട്ടുണ്ട് എന്നാണ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുരഭി പറയുന്നത്. ‘ചില മാനദണ്ഡങ്ങൾ നോക്കിയാണ് ഞാൻ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നത്. അതിലൊന്ന് പൈസ കിട്ടുന്നത് നോക്കിയാണ്. ചിലത് പൊട്ട സിനിമയാകാം. പക്ഷേ ചിലപ്പോൾ നല്ല പൈസ ലഭിക്കും. ചിലത് നല്ല ക്യാരക്ടർ ആയിരിക്കും പക്ഷെ പൈസ കുറവായിരിക്കും.’

‘ചിലത് നല്ല ടീമായിരിക്കും. അങ്ങനെ പല പല കാര്യങ്ങളുണ്ടാകാം. ചില പൊട്ട കാര്യക്ടറൊക്കെ അഭിനയിച്ച് വന്നാൽ തലവേദനയെടുക്കും. പക്ഷേ പറയുന്ന പൈസ കിട്ടുന്നതിനാൽ ചെയ്യുന്നതാണ്. എനിക്ക് ഇത് മാത്രമെ ചെയ്യാൻ പറ്റൂ എന്ന് സെലക്ട് ചെയ്യാൻ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോൾ ഞാൻ നിൽക്കുന്നത്. ലൊക്കേഷനിൽ ചെന്നാൽ പിന്നീട് അധികം വർത്തനമാനം പറയാൻ നിൽക്കില്ല. ഇഷ്ടപെടാത്ത രീതികളുണ്ടാകും. നമ്മൾ ഡയറക്ടർമാരുടെ ടൂൾസാണ് എന്ന് വിചാരിക്കണം. എൻറെ വ്യക്തിപരമായ കാര്യങ്ങൾ ഞാൻ പറയാൻ പോകാറില്ല. ബെറ്ററാക്കാനുള്ള സജഷൻഷിനെ കുറിച്ച് ചോദിക്കാറുണ്ട്. അവർ ഉദ്ദേശിക്കുന്നത് അങ്ങനെ നമുക്ക് മനസിലാകും. എങ്ങനെ വേണേലും ചെയ്യാവുന്നിടത്ത് ഇപ്രവൈസ് ചെയ്ത് നന്നാക്കാൻ പറ്റും.’

‘എക്സ്പ്ലോർ ചെയ്യാനാകും. പല കാര്യങ്ങളുമുണ്ട്. നമ്മളുടെ രാഷ്ട്രീയം മാത്രമായിരിക്കില്ല. എല്ലാത്തിനും പരുവപ്പെടും വിധമാണ് അത്. തീയേറ്ററിൽ നിന്ന് വന്നതിനാലാണ്. സംശയങ്ങളൊക്കെ സിനിമ തുടുങ്ങും മുമ്പ് തീർക്കും. ലൊക്കേഷനിൽ വന്നുള്ള കൺഫ്യൂഷൻ ഒഴിവാക്കാമല്ലോ’ സുരഭി ലക്ഷ്മി പറയുന്നു. ഇനി വരാനിരിക്കുന്ന സുരഭി ലക്ഷ്മി ചിത്രങ്ങളിൽ പ്രേക്ഷകർക്ക് പ്രതീക്ഷയുള്ള സിനിമയാണ് സുരഭിയുടെ പദ്മ. അനൂപ് മേനോൻ നായകനാകുന്ന ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് സുരഭി എത്തുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറുകൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

about surabhi

Safana Safu :