ഞാൻ ആയിരം പാട്ടുകൾ പാടിയിരിക്കാം, എന്നാലും ലതാജിക്കൊപ്പം പാടിയ ഈ പാട്ടു അത് എനിക്ക് പദ്മ ശ്രീ കിട്ടിയ പോലെയാണ്! ലത മങ്കേഷ്കറിന്റെ ഓർമയിൽ എം ജി ശ്രീകുമാർ

ഇന്ത്യൻ സിനിമ ലോകത്തേയും സംഗീത ലോകത്തേയും ഏറെ സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന്നു പ്രിയഗായിക ലത മങ്കേഷ്കറിന്റേത്. ഇപ്പോഴിത ലത മങ്കേഷ്കറിനെ കുറിച്ചുള്ള ഓർമ പങ്കുവെയ്ക്കുകയാണ് ഗായകൻ എംജി ശ്രീകുമാർ. ‘പുഞ്ചിരി തഞ്ചി കൊഞ്ചിക്കൊ മുന്തിരി മുത്തൊലി ചിന്തിക്കോ’ മലയാളം മനസിലാകാത്ത സംഗീത പ്രേമികൾ പോലും ഓർത്തിരിക്കുന്ന വരികളാണ് ദിൽ സെ എന്ന ഹിറ്റ് സിനിമയിൽ എ ആർ റഹ്‌മാന്റെ സംഗീതത്തിൽ പിറന്ന ‘ജിയാ ജലെ’ എന്ന പാട്ടു. ഈ പ്രശസ്തമായ ഗാനത്തിലെ ഈ മലയാളം വരികൾ ഗായിക ലതാ മങ്കേഷ്കറിനൊപ്പം പാടിയത് മലയാളത്തിന്റെ പ്രിയ ഗായകൻ എംജി ശ്രീകുമാർ ആണ്. ലതാ മങ്കേഷ്കറിന്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് അവർക്കൊപ്പം ഈ പാട്ട് പാടിയ ഓർമ്മകൾ പങ്കുവെക്കുകയാണ് എം ജി ശ്രീകുമാർ.

“ജീവിതത്തിൽ നമ്മൾ ഒട്ടും പ്രതീക്ഷിച്ചിരിക്കാതെയാണ് നമുക്ക് ചില വലിയ അത്ഭുതങ്ങൾ ഉണ്ടാകുന്നത്. അന്ന് ഞാൻ ഗിരീഷ് പുത്തഞ്ചേരിക്കൊപ്പം ചെന്നൈയിൽ ഒരു റെക്കോർഡിങ്ങിൽ ആയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞു റഹ്മാന് വേണ്ടി ഒരു എട്ടു വരി എഴുതിക്കൊണ്ടിരിക്കുകയാണെന്നു. എനിക്കും അന്ന് റഹമാനെ അറിയാമായിരുന്നു അതുകൊണ്ട് ഞാനും കൂടെ വരാം എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. റഹ്‌മാനോട് ഒരു ഹായ് പറയാം എന്ന് മാത്രമായിരുന്നു എന്റെ ആഗ്രഹം എന്നാൽ സ്റ്റുഡിയോയിൽ എത്തിയതും റഹ്മാൻ ചോദിച്ചു ‘ഇന്ന് ഒരു മണിക്ക് ഫ്രീ ആണോ?’. ഞാൻ കൃത്യം 12 30 നു സ്റ്റുഡിയോയിൽ എത്തുന്നു പത്തു മിനിറ്റുകൊണ്ട് ആ എട്ടു വരികൾ പാടുന്നു. ഈ ചെറിയ സമയത്തിൽ ഇതെങ്ങനെ സംഭവിച്ചു എന്ന് ഞാൻ ഇപ്പോഴും ഓർക്കാറുണ്ട്,”!ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീകുമാർ ഓർമ്മകൾ പങ്കുവെച്ചു.

അന്ന് തന്റെ ഭാഗം പാടി ഇറങ്ങുകയും മുന്നിൽ ലത മങ്കേഷ്‌കർ എത്തിയത് ഈ ഗായകൻ കൃത്യമായി ഓർക്കുന്നു. “ഞാൻ അവരുടെ അനുഗ്രഹം വാങ്ങാനായി ചെന്നു. കൂടെ ഉണ്ടായിരുന്ന ആരോ പറഞ്ഞു മലയാളത്തിലെ പുതിയ ഗായകനാണ്. ‘വെരി ഗുഡ് വെരി ഗുഡ്’ ലതാജി പറഞ്ഞു,” ശ്രീകുമാർ പറയുന്നു.
കാണുമ്പോൾ ആ ലാളിത്യമുള്ള ശബ്ദത്തിൽ ചോദിക്കുമായിരുന്നു ‘ഹൗ ആർ യു ബേട്ട ?
പിന്നെയും ഒട്ടേറെ തവണ ലത മങ്കേഷ്‌കർ കാണുവാൻ തനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ടെന്നും ഗായകൻ ഓർക്കുന്നു.

“എയർപോർട്ടുകളിൽ വെച്ച് ഞാൻ അവരെ കാണാറുണ്ടായിരുന്നു. ഒരുപാട് സുരക്ഷാ ഉദ്യാഗസ്ഥരുടെ നടുവിലും ഞങ്ങളുടെ ആ ചെറിയ കൂടിക്കാഴ്‌ച അവർ ഓർത്തിരുന്നു. കാണുമ്പോൾ ആ ലാളിത്യമുള്ള ശബ്ദത്തിൽ ചോദിക്കുമായിരുന്നു ‘ഹൗ ആർ യു ബേട്ട ?’ അതൊരു വലിയ അനുഭവം തന്നെയായിരുന്നു,” എന്നും ശ്രീകുമാർ.

ലതാജിക്കൊപ്പം പാടിയ ഈ പാട്ടു, അത് എനിക്ക് പദ്മ ശ്രീ കിട്ടിയ പോലെയാണ്ലതാജിക്കൊപ്പം ആ ഒരു പാട്ട് പാടാൻ കഴിഞ്ഞത് തന്റെ വലിയ ഭാഗ്യം തന്നെയാണെന്നാണ് ഈ ഗായകൻ പറയുന്നത്.”ഞാൻ ആയിരം പാട്ടുകൾ പാടിയിരിക്കാം, എന്നാലും ലതാജിക്കൊപ്പം പാടിയ ഈ പാട്ടു അത് എനിക്ക് പദ്മ ശ്രീ കിട്ടിയ പോലെയാണ്,” ശ്രീകുമാർ പറഞ്ഞു നിർത്തി.

about mg sreekumar

AJILI ANNAJOHN :