പവനായി ശവമായി എന്ന് പറയുംപോലെ സച്ചി ഓടടാ ഓട്ടം ; അമ്പടിയേട്ടൻസ് മരണമാസ് ഫൈറ്റ് ഒരു രക്ഷയുമില്ല; ഇവർക്കിടയിലേക്ക് ഗജനിയും എത്തുന്നു; അമ്മയറിയാതെ ത്രില്ലിംങ് എപ്പിസോഡ്!

കുളത്തൂപ്പുഴയിലെ തമ്പുരാന് കെട്ട് മുറുകുകയാണ്. എല്ലാ പ്രേക്ഷകരും കാണാൻ കാത്തിരുന്ന ആ കാഴ്ചയായിരുന്നു ഇന്നലത്തെ എപ്പിസോഡിൽ. അനുപമയുടെ കുടുംബത്തിനുണ്ടായ ആ അപകടവും സച്ചിയുടെ ക്രൂരതയുടെ അടുത്ത മുഖവുമായിരുന്നു കഴിഞ്ഞ ദിവസം ദ്രൗപതി അമ്മയും അമ്പാടിയും ശങ്കരൻ മാമയും എല്ലാം കണ്ടത്.

ശരിയ്ക്കും എത്ര ദിവസമായിട്ടുള്ള സച്ചിയുടെയും നരസിംഹന്റെയും പ്ലാനിങ് ആയിരുന്നു., മൂർത്തി അപ്പോഴേ പറഞ്ഞു വേണ്ട… നാശത്തിലേക്കാണ് നിങ്ങളുടെ പോക്കെന്ന്.. കേട്ടില്ല… അപ്പോൾ സച്ചി പുച്ഛിച്ചു…
ഏതായാലും കറെക്റ്റ് സമയത്ത് തന്നെ അനുപമ അലീനയെയും സച്ചിയേയും കുറിച്ചുള്ള വാർത്ത കാണാൻ ഇടയായി… അതോടെ അമ്പാടിയുടെ മറ്റൊരു മുഖമായിരുന്നു അനുപമ കണ്ടത്.. ആ ഫൈറ്റ് മാത്രമല്ല , അമ്പാടിയുടെ സംസാരവും പൊളിച്ചു.

പിന്നെ അനുപമ പഴയ കഥ പറയിക്കുമ്പോൾ , അമ്പാടിയുടെ ആ പഴയ ലൂക്ക് കാണാൻസാധിച്ചു …

തമ്പുരാൻ എന്നുള്ള ആ വിളിയും ഇടയിൽ കേട്ടപ്പോൾ പഴയ അമ്മയറിയാതെയുടെ പ്രൗഢി തിരികെയെത്തി.. പിന്നെയുള്ള അനുപമയുടെ സംസാരം കേട്ടപ്പോൾ ഇതുവരെ അവളോട് തോന്നിയ ദേഷ്യം പോയിക്കിട്ടി.. പക്ഷെ അവളുടെ കുടുംബം തകർത്തത് എങ്ങനെ എന്ന് ഇനിയും വ്യക്തമായിട്ടില്ല,.. അത് ഏതായാലും അലീന ടീച്ചറുടെ അടുത്ത് പറയുന്ന സമയത്ത് നമുക്ക് കേൾക്കാൻ സാധിക്കുമെന്ന് തോന്നുന്നു…

ഇനി കാത്തിരിക്കുന്നത് അലീന അനുപമ ഫ്രണ്ട്ഷിപ്പിനാണ്.. അതിനിടയിൽ ഏതായാലും അനുപമ വരില്ല എന്നുതോന്നുന്നു.. കാരണം അലീന ആരെന്നറിയുമ്പോൾ അനുപമ മാറിനിന്നു ബഹുമാനിക്കും.. സച്ചിയുടെ നാശത്തിന്റെ തുടക്കം അലീന ടീച്ചർ മാത്രമാണ് …

ഇതുവരെ അലീന ജീവിച്ചതെല്ലാം സച്ചിയേ തകർക്കാൻ വേണ്ടി മാത്രമായിരുന്നു.. അപ്പോൾ അനുപമ ഒരിക്കലും അലീന ടീച്ചറുടെ ശത്രു അകാൻ നിൽക്കില്ല. പിന്നെ തമാശയ്ക്ക് അല്പം കുശുമ്പോക്കെ കാണിച്ചാലും അലീനയും അമ്പാടിയും തമ്മിലുള്ള പ്രണയം ഒരിക്കലും ആർക്കും പറിച്ചെറിയാൻ സാധിക്കില്ല. അത് ഇനി അനുപമ അറിഞ്ഞോളും …

പിന്നെ സച്ചി പവനായി ശവമായി എന്ന് പറയുന്ന പോലെ വീട്ടിൽ നിന്നും ഓടെടാ ഓട്ടം വച്ചുകൊടുത്തതാണ്… ഇന്ന് നിങ്ങൾക്ക് കാണാം സച്ചിയുടെ നാണം കേട്ട ആ മുഖം . മൂർത്തിയുടെ ബുദ്ധി എങ്കിലും സച്ചിയ്ക്ക് ഉണ്ടായിരുന്നെങ്കിൽ… ഇത്രയ്ക്ക് നാണം കെടില്ലായിരുന്നില്ല…

ഇനി ഈ നാണക്കേടിൽ നിന്നും സച്ചി എങ്ങനെ രക്ഷപെടും എന്ന് അറിയേണ്ടേ… ഹാ അത് ഇന്നത്തെ എപ്പിസോഡിൽ തന്നെ നിങ്ങൾക്ക് കാണാം… സച്ചിയെ പൊളിച്ചടുക്കാൻ ഇനി അംഗബലം കുറച്ചുകൂടുതലാണ്… ഇതിനിടയിൽ ഗജനി കൂടെ വരുന്നതോടെ ആഹാ അതോർക്കുമ്പോൾ തന്നെ അടിപൊളി…

അല്ല നരസിംഹൻ ഒരു അതിബുദ്ധി കാണിച്ചതുകൊണ്ട് അനുപമയും നാട്ടിലെത്തി.. അതായത് അമ്പാടി അലീന അനുപമ…പിന്നെ സച്ചിയും മൂർത്തിയും … ഇനി ഗജനി വരുമല്ലോ.. ഇതിനിടയിൽ ആ നരസിംഹൻ കൂടി വന്നിരുന്നെങ്കിൽ … മിക്കവാറും അനുപമയെ പിടിച്ചോണ്ട് പോകാൻ ആയാളും വരുംൽ.. എന്ന പിന്നെ അമ്മയറിയാതെയുടെ ബെസ്റ്റ് എപ്പിസോഡുകളായിരിക്കും വരാനിരിക്കുന്നത് .

പിന്നെ അലീന ടീച്ചർ എത്തുന്നതും അനുപമയെ കാണുന്നതും ഒക്കെ തമാശ ആയാൽ കൊള്ളാം … തമാശ മാത്രം ആക്കിയാൽ മതി കേട്ടോ.. കൂടുതൽ പ്രോത്സാഹനം അനുപമയ്‌ക്ക് ഈ കുശുമ്പ് നാടകത്തിൽ കൊടുക്കേണ്ട… അമ്മയറിയാതെ പ്രേക്ഷകർ ത്രില്ലറിനൻറെ ആൾക്കാരാണ്.. അല്ലാതെ സംശയരോഗവും പൈങ്കിളി നാടകവും അവർക്ക് അത്ര സുഖിക്കില്ല.. ഏതായാലും അടുത്ത് തന്നെ അലീന ടീച്ചറും എല്ലാം അറിയും . അനുപമയ്ക്കൊപ്പം നിൽക്കുന്ന അലീന ടീച്ചറെയും ആനമുക്ക് കാണാം .

about ammayariyathe

Safana Safu :