ഞങ്ങളുടെ പുതിയ സന്തോഷം ഇതാണ്; സന്തോഷം പങ്കുവെച്ച് മൻവി! ആശംസകൾ അറിയിച്ച് താരങ്ങൾ!

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരങ്ങളിലൊരാളാണ് മാന്‍വി. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈരലാകാറുണ്ട് . സീത, സുമംഗലീ ഭവ, മിസ്റ്റര്‍ ആന്‍ഡ് മിസിസ്, കൂടെവിടെ തുടങ്ങിയ പരമ്പരകളിലുും അഭിനയിക്കുന്നുണ്ട് മാന്‍വി. ചേച്ചിയമ്മ എന്ന പരമ്പരയിലൂടെയായാണ് മാന്‍വിയുടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചത്. സംവിധായകന്‍ എഎം നസീറായിരുന്നു പരമ്പരയുടെ സംവിധായകന്‍. അഭിനയജീവിതത്തില്‍ അദ്ദേഹം നല്‍കിയ പിന്തുണ വലുതാണെന്ന് മാന്‍വി പറഞ്ഞിരുന്നു.

ഇപ്പോൾ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം. ചിന്നുമിന്നു എന്ന കീച്ചെയിന്റെ ചിത്രം പങ്കിട്ടായിരുന്നു മാന്‍വി എത്തിയത്. പുതിയ വീടിന്റെ കീയാണ് ഇതെന്നും മാന്‍വി കുറിച്ചിരുന്നു. അന്‍ഷിതയായിരുന്നു ആദ്യം അഭിനന്ദനം അറിയിച്ചെത്തിയത്. മിന്നാ, ദൈവം അനുഗ്രഹിക്കട്ടെയെന്നായിരുന്നു മാന്‍വിയുടെ കമന്റ്. അന്‍ജിമായെന്നായിരുന്നു മാന്‍വി മറുപടിയായി കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്യാനായി തനിക്കേറെ ഇഷ്ടമാണെന്നും മാന്‍വി പറഞ്ഞിരുന്നു. കൂട്ടുകാരികളെല്ലാം അഭിനയത്തെക്കുറിച്ച് പറയാറുണ്ട്. നീ എന്തൊക്കെയാണ് ചെയ്യുന്നതെന്നാണ് അവര്‍ ചോദിച്ചത്. കോമഡി ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നായിരുന്നു കരുതിയത്. എല്ലാവരും പോത്സാഹിപ്പിച്ചതോടെയായിരുന്നു സീതയില്‍ കോമഡി ചെയ്തത്. കുടുംബത്തെ നോക്കുന്നയാളായിരിക്കണം തനിക്ക് ഭര്‍ത്താവായി വരേണ്ടതെന്നും മുന്‍പ് മാന്‍വി പറഞ്ഞിരുന്നു. അഭിനയത്തിന് പുറമെ ഡാന്‍സിലും കഴിവ് തെളിയിച്ചിരുന്നു മാന്‍വി. സ്റ്റാര്‍ മാജിക്കില്‍ അതിഥിയായും താരമെത്തിയിരുന്നു. ഗെയിമുകളിലെല്ലാം മികച്ച പ്രകടനമായിരുന്നു മാന്‍വി കാഴ്ചവെച്ചത്. അഭിനയ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുള്ള വിശേഷങ്ങളും മാന്‍വി പങ്കിടാറുണ്ട്.

About manvi

AJILI ANNAJOHN :