സാന്ത്വനത്തെ തകർക്കാൻ തമ്പിയും സഹോദരിയും ശ്രമിക്കുന്നു; ഇതിനടിയിൽ പ്രണയിച്ച് തകർത്ത് ശിവാജ്ഞലി! സാന്ത്വനം ഇപ്പോൾ അടിപൊളിയാണെന്ന് ആരാധകർ !

സാന്ത്വനം ഇപ്പോൾ അടിപൊളിയാണ് , ശിവാഞ്ജലി സീനുകൾ കൂടതൽ ഉൾപ്പെടുത്തി അടിപൊളിയാക്കുന്നുണ്ട്.
കഴിഞ്ഞ എപ്പിസോഡിലും ശിവാഞ്ജലി സീനുകൾ ഉണ്ടായിരുന്നു. ഇന്നത്തെ എപ്പിസോഡും ശിവാഞ്ജലി ഫാൻസ്‌ കാത്തിരുന്നു കണ്ടോളു. ഇന്നത്തെ എപ്പിസോഡിലും നല്ല അടിപൊളി ശിവാഞ്ജലി റൊമാൻസ് കാണാം. കഴിഞ്ഞ ദിവസം അഞ്ജലി കൃഷ്ണ സ്റ്റോഴ്‌സിൽ എത്തിയിരുന്നു. ശിവനുള്ള ഫുഡ് കൊണ്ടായിരുന്ന ആ വരവ്. പിന്നെ രണ്ടുപേരും കൂടെ പഴയ കാര്യം ഒർക്കുന്നതും ഇന്നലെ നമ്മൾ കണ്ടതാണ്.

ഇന്നത്തെ എപ്പിസോഡിലും രണ്ടു പേരെയും നമ്മുക്ക് കാണാൻ കഴിയും. അവർ ഒരുമിച്ച് സാധനങ്ങൾ എടുത്തു കൊടുക്കുന്നതും . അതിനടിയിൽ അവർ അറിയാതെ തട്ടുന്നതും പരസ്പരം അവർ നോക്കിനിൽകുന്നതും ഒകെ കാണാം. ശിവാജ്ഞലിയുടെ ആ നോട്ടം ഒരു രക്ഷയുമില്ല. ഇങ്ങനെ നോക്കല്ലേ എന്റെ ശിവാഞ്ജലി.
പിന്നെ നമ്മുടെ കണ്ണൻ എന്തായാലും അവരുടെ അടുത്തേക്ക് എത്തും . അഞ്ജലിയുടെ കൂടെ വരാൻ നിന്ന് കണ്ണനെ ഒഴുവാക്കിയാണ് അഞ്ജലി കടയിൽ വന്നത് . ഞാന്‍ എന്റെ കെട്ടിയോന് ഭക്ഷണവും കൊണ്ട് പോകുന്നിടത്ത് നീ വലിഞ്ഞു കയറിവരേണ്ട ഒരാവശ്യവുമില്ലെന്നാണ് അഞ്ജു കണ്ണനോട് പറയുന്നത്. പോകാനായി ഇറങ്ങിയ ശേഷം മുറ്റത്ത് നിന്നായിരുന്നു അഞ്ജുവിന്റെ താക്കീത്. കണ്ണന്‍ ദേവേടത്തിയെ വിളിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മിണ്ടിയാല്‍ കൊന്ന് കളയുമെന്ന് കണ്ണനെ ഭീഷണിപ്പെടുത്തിയ ശേഷം അഞ്ജു വണ്ടിയുമെടുത്ത് കടയിലേക്ക് പോവുകയായിരുന്നു.

അഞ്ജലിയുടെ കൂടെ പോകുവാണ് എന്ന് പറഞ്ഞ ഇറങ്ങിയ കണ്ണൻ അഞ്ജലി തന്നെ കൂടെ കൊണ്ടു പോയില്ല എന്ന് എല്ലാവരോടും പറയാൻ മടി തോന്നുന്നുണ്ട് . ഇപ്പോൾ അവിടെ തമ്പിയും ലെച്ചു അപ്പച്ചിയും അവിടെ ഉള്ളതും ഒരു കാരണം ആണ്. അത് കൊണ്ടു തന്നെ കണ്ണൻ വീട്ടിൽ കയറാതെ കടയിലേക്ക് വരുന്നുണ്ട് . അകെ തളർന്ന അവശനായിട്ടാണ് വരുന്നത്. പുതിയ പ്രൊമോയിൽ കാണിക്കുന്നുണ്ട് .

കടയിൽ എത്തുന്ന കണ്ണൻ ആഹാരം ഒകെ കൊടുത്തിട്ടു .. കഴിച്ചിട്ട് വേഗം പൊക്കോണം എന്ന് അഞ്ജലി പറയുന്നുണ്ട് . നടക്കില്ല . വലിയേട്ടൻ വന്നിട്ടേ ഞാൻ പോകു എന്ന് കണ്ണൻ പറയുന്നുണ്ട് അതൊക്കെ പ്രൊമോയിൽ കാണിയ്ക്കുന്നുണ്ട്. എന്തായാലും ഈ കണ്ണൻ ശിവാജ്ഞലിമാർക്കിടയിൽ ഒരു കട്ടറുമ്പായി തന്നെ തുടരാനാണ് സാധ്യത.

പിന്നെ ലെച്ചു അപ്പച്ചി സാന്ത്വനത്തിൽ താമസിക്കാനുള്ള നീക്കത്തിലാണ് . ഹരിക്കും അപ്പുവിനെയും കൂട്ടി പുർച്ചെസിനു പോകുന്നുണ്ട്. അതൊക്കെ ഇന്നത്തെ എപ്പിസോഡിൽ കാണാം . എന്തായാലും ലെച്ചു അപ്പച്ചി സാന്ത്വനത്തിൽ നിൽക്കാൻ തീരുമാനിച്ചതോടെ സാന്ത്വനത്തിലുള്ളവരുടെ സമ്മദനം പോയി എന്ന് തന്നെ വേണം പറയാൻ. ഇനി എന്തൊക്കയാണ് സാന്ത്വനത്തിൽ നടക്കാൻ പോകുന്നത് എന്ന് കണ്ടു തന്നെ അറിയണം . അപ്പച്ചി ഇവരെ തമ്മിൽ അടുപ്പിച്ചേ അടങ്ങു എന്ന വാശിയിലാണ്. കാട്ടുറമ്പായ കണ്ണനെ ഒഴുവാക്കി ശിവനും അഞ്ജലിയും കൂടെ കളക്ഷൻ എടുക്കാൻ എന്ന് പറഞ്ഞു പോകുന്നുണ്ട്. കളക്ഷൻ എടുക്കാൻ എന്ന് പറഞ്ഞ എങ്ങോട്ടാ പോകുന്നെ അതൊക്കെ എപ്പിസോഡ് കണ്ട മനസിലാക്കിക്കോ .

പിന്നെ ശത്രു നമ്മുടെ കണ്ണനെ ഉപദേശിക്കുന്നുണ്ട്. അതൊക്കെ നേരിട്ട് കണ്ടോളൂ. എന്തായാലും ഇനി സാന്ത്വനത്തിൽ നടക്കാൻ പോകുന്നത് എല്ലാം നമ്മുക്ക് കാത്തിരുന്നു തന്നെ കാണാം. കുത്തിത്തിരിപ്പും ഏഷണിയും ഒക്കെ ഉണ്ടാക്കി സാന്ത്വനം അപ്പച്ചി കുളംതോണ്ടുമോ എന്നൊക്കെ കത്തിരുന്നു കാണാം .

about santhwanam

AJILI ANNAJOHN :