സ്പൈൻ സർജറിക്കായി ആശുപത്രിയിൽ സർജറിക്ക് ശേഷം റൂമിലേക്ക് കുടുംബവിളക്കിലെ ഡോക്ടർ അനിരുദ്ധന് ജീവിതത്തിൽ സംഭവിച്ചത്

കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ആനന്ദ് നാരായണൻ. സ്വന്തം പേരിനെക്കാളും സുമിത്രയുടെ മുത്ത മകൻ ഡോക്ടർ അനിരുദ്ധ് എന്ന പേരിലാണ് താരം പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. കൊവിഡിന് ശേഷം നടൻ ശ്രീജിത്ത് വിജയിന്റെ പകരമായിട്ടാണ് ആനന്ദ് കുടുംബ വിളക്കിൽ എത്തുന്നത്. ചെറിയ സമയം കൊണ്ട് തന്നെ മികച്ച ആരാധകരെ സൃഷ്ടിക്കാൻ നടന് കഴിഞ്ഞിരുന്നു.

ദിവസങ്ങൾക്ക് മുൻപ് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന വിവരം ആനന്ദ് പങ്കുവെച്ചിരുന്നു. ഫേസ്ബുക്കിലൂടെയാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.” സ്പൈൻ സർജറിക്കായി കോസ്‌മോയിൽ അഡ്മിറ്റ് ആണെന്നും നല്ലത് പ്രതീക്ഷിക്കുന്നു; എനിക്ക് വേണ്ടി പ്രാർത്ഥിക്കുക എന്നും നടൻ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു. അന്ന് താരത്തിന് രോഗശാന്തി നേർന്ന് ആരാധകർ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇപ്പോൾ സോഷ്യൽ വൈറലാകുന്നത് താരത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ്. ആശുപത്രിയിൽ നിന്ന് പുതിയ വിശേഷം പങ്കുവെച്ചാണ് എത്തിയത്. സർജറിക്ക് ശേഷം റൂമിലേയ്ക്ക് മാറ്റിയെന്നും സുഖമായി ഇരിക്കുന്നു എന്നും ആനന്ദ് പറയുന്നു. നടന്റെ വിശേഷം ആരാഞ്ഞ് സഹപ്രവർത്തകരും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. രോഗമുക്തനായി എത്രയും വേഗം മിനിസ്ക്രീനിൽ തിരികെ വരട്ടെ എന്നാണ് ആരാധകർ പറയുന്നത്.

Noora T Noora T :