കൂടെവിടെ പരമ്പര ഒരുക്കുന്ന പ്രണയദിന മത്സരം; പ്രേക്ഷകർക്കുള്ള സംശയങ്ങൾ ഇതൊക്കെ; ഋഷ്യ ദിനം ആഘോഷിക്കാൻ ഇനി പത്തുദിനങ്ങൾ മാത്രം!

മലയാളികൾക്കിടയിൽ ടെലിവിഷൻ സീരിയലുകൾക്ക് എന്നും സ്ഥാനമുണ്ട്. വളരെ മികച്ച സീരിയലുകൾ ഇന്ന് നിരവധി ചാനലുകളിലായി സംപ്രേക്ഷണം ചെയ്യുമുണ്ട്. അതിൽ ഏഷ്യാനെറ്റ് പരമ്പരയായ കൂടെവിടേയ്‌ക്ക് വളരെ മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. പ്രേക്ഷകരുടെ സപ്പോർട്ടിനനുസരിച്ച് സീരിയലിൽ മാറ്റങ്ങൾ വരുത്താനും കൂടെവിടെ ടീം ശ്രമിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, ഫെബ്രുവരി പതിനാല് പ്രണയദിനവുമായി ബന്ധപ്പെട്ട് ഋഷ്യ പ്രണയ ദിനം ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കൂടെവിടെ ടീം. ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ആവേശകരമായ ഒരു വാർത്തയായി മാറിയിട്ടുണ്ട് .

സാധാരണയായി ഋഷ്യ ജോഡികളെയും കഥാസന്ദർഭങ്ങളും സിനിമാഗാനങ്ങളും കോർത്തിണക്കി കൂടെവിടെ പ്രേക്ഷകർ വീഡിയോ എഡിറ്റ് ചെയ്യാറുണ്ട്. എന്നാൽ പലതും കൂടെവിടെ ടീമിന് കിട്ടാറില്ല. കിട്ടുന്നതൊക്കെയും വേണ്ട പരിഗണനയിൽ കൂടെവിടെ താരങ്ങൾ ഷെയർ ചെയ്യാറുമുണ്ട്.

മത്സരത്തിന്റെ ഭാഗമായി 30 സെക്കന്റിൽ കവിയാതെ നിങ്ങളുടെ പ്രിയപ്പെട്ട തെരങ്ങളെ ചേർത്ത് വീഡിയോ ചെയ്യാം. ഋഷിയും സൂര്യയും ആകണമെന്ന് നിര്ബന്ധമില്ല. പക്ഷെ അതിൽ നിര്ബന്ധമായും ഒരു പാട്ടെങ്കിലും ഉണ്ടായിരിക്കണം,,, അതായത് എഡിറ്റഡ് ആയിട്ടുള്ള വിഡിയോ ആയിരിക്കണം.

ഇതിനോടകം തന്നെ നിങ്ങൾ കുറേപേർ അയച്ചിട്ടുണ്ട്..നിങ്ങൾ അയക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യുന്നത് കൂടെവിടെ 2022 എന്ന ഇൻസ്റ്റാഗ്രാം പേജിലാണ്. അതിൽ ഇനിയും നിങ്ങളുടെ വീഡിയോ വന്നില്ല എന്നുകരുതി ആരും വിഷമിക്കേണ്ട… പലരും സംശയിക്കുന്നത് നിങ്ങൾ സെലെക്ടഡ് ആകാത്തതിനാലാണോ വീഡിയോ ഇൻസ്റ്റാ പേജിൽ വരാത്തത് എന്നൊക്കെയാണ്. എന്നാൽ അങ്ങനെ ഒന്നുമല്ല .

നിങ്ങൾ വീഡിയോ അയക്കുന്നതിനാൽ തന്നെ ഫോൺ ഹാങ്ങ് ആകുന്നുണ്ട്. അപ്പോൾ സാങ്കേതിക പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു ഉടൻ തന്നെ നിങ്ങളുടെ വീഡിയോ എത്തും… അപ്പോൾ ആരും ആശങ്കപ്പെടേണ്ടതില്ല.;

ഇനിയും ഇതെന്താണെന്ന് അറിയാത്തവർ ആണെങ്കിൽ ഒന്നും കൂടി പറയാം.,..കൂടെവിടെ പാരമ്പരയുടെ താരങ്ങൾ ഒരുക്കുന്ന ഒരു ചെറിയ മത്സരമാണ് ഇത്. 30 സെക്കണ്ടുള്ള വീഡിയോ എഡിറ്റ് ചെയ്ത് 80 89 34 00 83 എന്ന നമ്പറിലേക്ക് അയക്കുക.. ഈ നമ്പറിലേക്ക് മറ്റൊരു മെസ്സേജും അയക്കരുത്.

ഇനി വീഡിയോയ്ക്ക് ഒപ്പം നിങ്ങളുടെ പേരും സ്ഥലവും കൊടുക്കുക.

ഒരു ഫോൺ നമ്പറിൽ നിന്നും ഒരു വീഡിയോ മാത്രമാണ് പോസ്റ്റ് ചെയ്യാൻ അനുവാദമുള്ളത് .

അപ്പോൾ മൾട്ടിപ്പിൾ എൻട്രി പാടില്ല.. അതായത് നിങ്ങൾ ഒരു നമ്പറിൽ നിന്നും ഒന്നിൽ കൂടുതൽ അയക്കരുത്.

അതുപോലെ ഫെബ്രുവരി 10 ലാസ്റ്റ് ഡേറ്റ് ആണ്. അതിനു മുന്നേ തന്നെ വീഡിയോ അയച്ചിരിക്കണം.

പത്തിനാലാം തീയതി പ്രണയ ദിനത്തിൽ കൂടെവിടെ പ്രേക്ഷകരുടെ ഋഷ്യ ദിനത്തിൽ ഇതിന്റെ വിജയിയെ പ്രഖ്യാപിക്കും. അന്നുതന്നെയാകില്ല ഡിന്നർ പ്ലാൻ ചെയ്യുന്നത്. എന്നാൽ ആ ദിവസം അല്ലെങ്കിൽ അതുകഴിഞ്ഞുള്ള ദിവസമായിട്ട് എവിടെ വച്ച് നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാം എന്നത് അറിയിക്കും. അപ്പോൾ എല്ലാവർക്കും ഒരു നല്ല പ്രണയദിനമാകട്ടെ വരാൻ പോകുന്നത്.,.

about koodevide

Safana Safu :