സച്ചിയെ ട്രോളാൻ മൂർത്തി മതി ; അമ്പാടിയ്‌ക്കൊപ്പം അനുപമയും തീരും; അലീനയ്ക്ക് പിന്നാലെ അവരുടെ കഴുകൻ കണ്ണുകൾ ; അമ്മയറിയാതെ പുത്തൻ വഴിത്തിരിവിലേക്ക് !

മലയാളികളുടെ ത്രില്ലിംഗ് പരമ്പര അമ്മയറിയാതെ ഇന്നത്തെ എപ്പിസോഡ് ആയിരുന്നു എല്ലാ പ്രേക്ഷകരും കാണാൻ കാത്തിരുന്നത്. അമ്പാടി യാത്ര തുടങ്ങുന്നില്ലേ.. ആ യാത്ര ആണ് ഇനി കാണിക്കേണ്ടത്. ഇതിനിടയിൽ ആ അലീന ടീച്ചർ അപർണ്ണയുടെ കാര്യത്തിൽ തലയിട്ട് വെറുതെ സമയം കളയുകയാണ്… ഈ സമയം കൊണ്ട് അലീന ടീച്ചർക്ക് പേനയെടുത്തു ആ നോവൽ എഴുതുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചൂടെ..

ഏതായാലും അനുപമയും അമ്പാടിയും എത്തുന്നതോടെ അലീന ടീച്ചറുടെ ശ്രദ്ധ ഇങ്ങോട്ട് വരും. അല്ല…. അനുപമയും അമ്പാടിയും ഇനി എത്തുമോ ?അനുപമയാണെങ്കിൽ ആ കാറിൽ ഇരുന്നു മസിൽ പിടിച്ചു സംസാരിക്കുന്നത് കേട്ടിട്ട് പേടിയാകുന്നു…

“അമ്പാടിയുടെ വീട് നരകം അക്കിത്തരാം..നാളെ മുതൽ നിന്റെ വീടിനകത്ത് കണ്ണീരും തേങ്ങലും മാത്രമേ കാണൂ… ” ഹോ ഭയാനകം..

എന്റെ പൊന്ന് അനുപമേ… നാശത്തിലേക്കാണ് നിന്റെ പോക്ക്… ആദ്യം കാര്യം അറിയണം. എന്നിട്ട് വേണം പണികൊടുക്കാനെന്നും പറഞ്ഞിറങ്ങാൻ…

പിന്നെ അലീന ടീച്ചർ ബാക്കി എല്ലാവരുടെ കാര്യത്തിലും പുരോഗമനവാദിയാണ്.,,, പക്ഷെ സ്വന്തം അനിയത്തിയുടെ കാര്യത്തിൽ വരുമ്പോൾ വെറും കുലസ്ത്രീ ആണ്…

” ഞങ്ങൾ ആരും അറിയാതെ പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്നതിൽ ഞങ്ങൾക്കാർക്കും താല്പര്യമില്ല…. ” എന്നൊക്കെ അപർണ്ണയോട് വലിയ അധികാരത്തോടെ പറയുന്നുണ്ട്. അല്ല… എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ അപർണ്ണയെ കല്യാണം കഴിപ്പിച്ചു വിടാൻ എന്തൊരു ഉത്സാഹമായിരുന്നു ടീച്ചർക്ക്.. ഇപ്പോൾ ദേ അവൾ ഏതോ റിലേഷനിൽ അയിന്ന് കേൾക്കുമ്പോൾ ഇങ്ങനെ ബഹളം വെക്കേണ്ട കാര്യമുണ്ടോ?

ഹും ,,പിന്നെ കുറപ്പെടുത്താൻ സാധിക്കില്ല.. ഏതൊരു വീട്ടുകാർക്കും മകൾ എന്നാൽ ഒരു ആശങ്ക ആണല്ലോ… വഴിതെറ്റി പോകുവോ എന്ന ആശങ്ക.. വഴികൾ എന്നും നേർവഴി മാത്രമല്ല, അതിൽ വളവും തിരിവും എല്ലാം ഉണ്ട്… അപ്പോൾ തെറ്റിയാലും വലിയ കുഴപ്പമൊന്നില്ല.. മുന്നോട്ടുപോയിട്ടല്ലേ തെറ്റുന്നത്… വഴികളൊക്കെ തെറ്റാനും ശരിയാക്കാനും കൂടിയുള്ളതാണ് ടീച്ചറെ..

ഇനി മൂസ പുറത്തിറങ്ങിയിട്ടുണ്ട്… എന്നും ഒരു ഒളിത്താവളത്തിൽ മാത്രം കണ്ടു മടുത്തു.. ഇന്നവർ പകൽ വെളിച്ചത്തേക്ക് എത്തിയിട്ടുണ്ട്. അത് വേറൊന്നിനും അല്ല നാളെ ഒരു മരണവീട്ടിലേക്ക് പോകാനുള്ളതല്ലേ?

അമ്പാടിയുടെ വീട്ടിലേക്ക്.. നല്ല മോഹങ്ങളാണ്… അമ്മയറിയാതെ കഥ എത്രയൊക്കെ ട്രാക്ക് മാറി സഞ്ചരിക്കുന്നുണ്ടെങ്കിലും നമ്മുടെ സച്ചിയും മൂർത്തിയും ഇന്നും ആ പഴയ മൂസ തന്നെയാണ്… അവർക്ക് ഒരു കോട്ടവും സംഭവിക്കാതെ റൈറ്റർ മാമൻ കാത്തു..

നടക്കാത്ത മോഹങ്ങളുമായി സച്ചിയും മൂർത്തിയും. ഇന്നത്തെ എപ്പിസോഡിൽ സച്ചി പറയുന്ന ഒരു ഡയലോഗുണ്ട് , അമ്പാടി മരിച്ചാൽ അവൾ ആയുധവുമെടുത്തിറങ്ങും , തോക്കും കത്തിയുമൊന്നുമല്ല അതിനേക്കാൾ മൂർച്ചയുള്ള ഒരു ആയുധം അവളുടെ കൈയിലുണ്ട് . പേന…. അവള്പ്പിന്നെ പത്രത്തിലൂടെ നമ്മളെയങ്ങ് പൊരിക്കും… പ്രത്യേകിച്ചും എന്നെ…

ഹും … സ്വയം നല്ല ബഹുമാനമുണ്ട് സച്ചി മാമന് … അതുപോലെ അലീന ടീച്ചർ ടീച്ചറുടെ സ്വഭാവങ്ങളൊക്കെ മറന്നുപോയെങ്കിലും സച്ചിയ്ക്ക് ടീച്ചറെ ഇന്നും നല്ല മതിപ്പാണ്… ഏതായാലും അമ്പാടി എങ്ങനെ ഈ നരസിംഹ പൂട്ട് അഴിക്കും എന്ന് കണ്ടറിയാം .

about ammayariyathe

Safana Safu :