അഞ്ജുവിന്റെ ആഗ്രഹം കേട്ട് ഞെട്ടി ശിവൻ; അപ്പുവിനെയും ഹരിയെയും സാന്ത്വനത്തിൽ നിന്നകറ്റാൻ തമ്പി; ഈ തമ്പിയ്ക്ക് ഇതുതന്നെയാണോ പണിയെന്ന് സ്വാന്തനം പ്രേക്ഷകർ !

സാന്ത്വനത്തിൽ ഇപ്പോൾ പുതിയ ഒരു കഥാപാത്രം കൂടെ എത്തിയിരിക്കുകയാണ് . പുതിയ കഥാപാത്രത്തിന്റെ വരവ് തമ്പിയോടൊപ്പം നിന്ന് അപ്പുവിനെയും ഹരിയേയും സാന്ത്വനത്തിൽ നിന്ന് പിരിച്ച അമരാവതിയെലേക്ക് കൊണ്ട് വരാനാണ് . അതിനായി പല പ്ലാനുകൾ തമ്പി നടത്തായിരുന്നു പക്ഷെ അത്ഒന്നും വിജയം കാണാത്തതുകൊണ്ടുതന്നെ .ഇപ്പോൾ പുതിയ അവതാരത്തെ ഇറക്കിയിരിക്കുകയാണ്. തമ്പിയുടെ ഇളയ സഹോദരി രാജലക്ഷ്മിയാണ് ഇപ്പോൾ സാന്ത്വനത്തിൽ എത്തിയിരിക്കുന്നത്. നടി സരിത ബാലകൃഷ്ണനാണ് രാജലക്ഷ്മിയായി എത്തുന്നത് . ഏഷ്യാനെറ്റിന്റെ താനെ മൗനരാഗം പരമ്പരയിൽ ശാരി എന്ന കഥാപാത്രമായി അഭിനയിച്ചിരുന്ന സരിത ചേച്ചി. പിന്നീട്
താരം പിന്മാറുകയായിരുന്നു. ഇപ്പോൾ സാന്ത്വനത്തിലൂടെ വീണ്ടും തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ശിവൻ പോലീസ് സ്റ്റേഷനലിൽ നിന്ന് ഇറങ്ങിയതിന്റെ സമാധാനത്തിലാണ് ഇപ്പോൾ സാന്ത്വനം വീട് .പക്ഷെ രാജലക്ഷ്മിയുടെ വരവോടെ അത് തകരും. ഹരി ഇല്ലാതെ അപ്പു ഒരിക്കലും അമരാവതിയിൽ വന്നു നിൽക്കില്ല എന്ന തമ്പിക്ക് അറിയാം . അവരെ തമ്മിൽ പിരിക്കാൻ കഴിയില്ല എന്നും തമ്പി മനസ്സിലാക്കുന്നുണ്ട് . അത് കൊണ്ട് തന്നെ ഹരിയേയും സാന്ത്വനത്തിൽ നിന്ന് അടർത്തി മാറ്റാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

ഇന്നത്തെ എപ്പിസോഡിൽ എന്തായാലും അപ്പച്ചി അപ്പുവിനെ കാണാൻ സാന്ത്വനത്തിൽ എത്തും . അപ്പുവിനെ കാണുക മാത്രമല്ല സാന്ത്വനം മുഴവൻ കണ്ടിരിക്കുക . എങ്ങനെ പണി കൊടുക്കണം എന്ന് ആലോചിക്കുക അതൊക്കെ തന്നെയാണ് ലക്ഷ്യം. എന്തായാലും തമ്പിയുടെ വില്ലത്തരങ്ങൾക്ക് കുടപിടിക്കാൻ ഇനി ഈ ഒരാൾ കൂടിയായി . ശിവനെ പോലീസ് സ്റ്റേഷനിൽ കയറ്റിയതും തല്ലിച്ചതച്ചതും ഒകെ തമ്പി ആണ് ഇത്രെയും പെട്ടന്ന് എല്ലാവരും തിരിച്ചറിയണം . എന്തായാലും ഹരിക്കും ബാലനും ആ കാര്യത്തിൽ സംശയം ഉണ്ടല്ലോ . പിന്നെ അവർക്ക് അത് കണ്ടെത്തിക്കൂടെ. എന്തായാലും അന്ന് പോയി ജഗനെ തല്ലിയപ്പോൾ രണ്ടെണ്ണം കൂടെ കൊടുത്തിട്ടു ചോദിച്ചാൽ സത്യം എല്ലാം മാണി മാണി പോലെ ജഗൻ പറയുമായിരുന്നു. എങ്ങനെ വലിച്ചു നീട്ടണ്ടല്ലോ .

പക്ഷെ നമ്മുടെ അഞ്ജലിയുടെ സങ്കടം ഇനിയും വിട്ടുമാറിയിട്ടില്ല. ശിവൻ പോലീസ് സ്റ്റേഷനിൽ ആയ സമയത്ത് സാവിത്രി ശിവന് നേരെ തിരിഞ്ഞത് അഞ്‌ജലിയെ ഏറെ വേദനിപ്പിച്ചിരുന്നു. ആ സങ്കടം ദേവിയോട് പങ്കുവെക്കുന്നഉണ്ട് അഞ്ജലി. ശിവൻ മരുമോനല്ല മോൻ ആണ് എന്ന് പറഞ്ഞു നടന്നു സാവിത്രി അമ്മായി ഇപ്പോൾ നിറമാറി. പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നതോടെ ശിവൻ ഇപ്പോൾ കൊള്ളാത്തവനായി. ഞാൻ കരുതിയത് നമ്മുടെ ലക്ഷ്മി അമ്മക്കു മാത്രമേ ഓന്തിന്റെ സ്വഭാവം ഉള്ള എന്ന .എനിക്ക് തെറ്റി സുഹൃത്തുക്കളെ …. ശിവൻ ചെയ്ത കാര്യങ്ങളെ കുറിച്ച വാ തോരാതെ പറഞ്ഞു കൊണ്ട് നടന്ന് അമ്മായി ഇപ്പോൾ ശിവനെ വെറുക്കുകയാണ്. എന്തായാലും ഇങ്ങനെ സാന്ത്വനത്തിൽ പ്രശ്നം കൂടിവരുമ്പോൾ ശിവജ്ഞലിയുടെ പ്രണയത്തിനും ശക്തി കൂടിവരുകയാണ് . പോലീസ് സ്റ്റേഷൻ സംഭവങ്ങൾക്ക് ശേഷം ശിവാഞ്ജലി സീൻസ് എല്ലാം അടിപൊളിയാണ് .

പിന്നെ ഹരിക്കും അപ്പുവിനുമിടയിൽ പിന്നെയും ബുള്ളറ്റ് ഒരു പ്രശ്‌നമായി വന്നിരിക്കുകയാണ് . ഹരി ബുള്ളറ്റ് തിരിച്ചു കൊടുക്കുക്കാൻ പോകുന്നത് അപ്പുവിനെ ഇഷ്ടപ്പെട്ടിരുന്നില്ല. ഹരി അത് തിരികെ തമ്പിക്ക് കൊടുത്തു. കൂട്ടത്തിൽ അപ്പച്ചിയെ പരിചയപ്പെടുകയും ചെയ്തു . അഞ്ചുവിന്റെയും അമ്മായിയുടെ മുൻപിൽ വെച്ച തന്നെ തല്ലിയാ സി ഐ ക്ക് നല്ല പണികൊടുക്കണമെന്ന് ശിവനും ശത്രുകുടെ തീരുമാനിക്കുന്നുണ്ട് . എന്തായാലും ഇന്നത്തെ എപ്പിസോഡിൽ ശിവന് ശത്രു കോംബോ യിൽ എന്ത് പണിയാണ് സി ഐ ക്ക് കൊടുക്കുന്നത് എന്ന അറിയാം അതുപോലെ നമ്മുടെ ശിവന്റെ അഞ്ജുവിന്റേയും ഫോണിലൂടെയുള്ള പ്രണയസല്ലാപം ഉണ്ട് . അതു മാത്രമല്ല അഞ്ജു ഒരു ആഗ്രഹം ശിവനോട് പറയുന്നുണ്ട് . ആ ആഗ്രഹം എന്താണ് എന്നൊക്കെയുള്ളത് ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ മനസിലാകും .

about santhwanam

AJILI ANNAJOHN :